Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

സിംബാബ്‌വെക്കെതിരായ പരമ്പര ഇന്ത്യക്ക്; രണ്ടാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് ജയം; സഞ്ജു ടോപ് സ്‌കോറര്‍

സിംബാബ്‌വെ ഉയര്‍ത്തിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ തുടക്കം ശുഭകരമായിരുന്നില്ല. ശുഭ്മാന്‍ ഗില്ലിന് പകരം നായകന്‍ കെ.എല്‍. രാഹുലാണ് ശിഖര്‍ ധവാനൊപ്പം ഓപ്പണ്‍ ചെയ്തത്. രണ്ടാം ഓവറിലെ നാലാം പന്തില്‍ വെറും ഒരു റണ്‍ മാത്രം നേടിയ രാഹുലിനെ വിക്ടര്‍ ന്യായുച്ചി വിക്കറ്റിന് മുന്നില്‍ കുടുക്കി. രണ്ടാം വിക്കറ്റില്‍ ധവാനൊപ്പം ഗില്‍ എത്തിയതോടെ ഇന്ത്യ പിടിമുറുക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2022, 10:09 pm IST
inCricket

ഹരാരെ: സിംബാബ്‌വെക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ ഉയര്‍ത്തിയ 162 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 25.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു. 39 പന്തില്‍ 43 റണ്‍സെടുത്ത് പുറത്താവാതെ നിന്ന മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ ഇന്ത്യ പത്തുവിക്കറ്റിന് സിംബാബ്വെയെ തകര്‍ത്തിരുന്നു.

സിംബാബ്‌വെ ഉയര്‍ത്തിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ തുടക്കം ശുഭകരമായിരുന്നില്ല. ശുഭ്മാന്‍ ഗില്ലിന് പകരം നായകന്‍ കെ.എല്‍. രാഹുലാണ് ശിഖര്‍ ധവാനൊപ്പം ഓപ്പണ്‍ ചെയ്തത്. രണ്ടാം ഓവറിലെ നാലാം പന്തില്‍ വെറും ഒരു റണ്‍ മാത്രം നേടിയ രാഹുലിനെ വിക്ടര്‍ ന്യായുച്ചി വിക്കറ്റിന് മുന്നില്‍ കുടുക്കി. രണ്ടാം വിക്കറ്റില്‍ ധവാനൊപ്പം ഗില്‍ എത്തിയതോടെ ഇന്ത്യ പിടിമുറുക്കി.  

എന്നാല്‍ ടീം സ്‌കോര്‍ 47-ല്‍ നില്‍ക്കേ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ധവാന്‍ പുറത്തായി. ഷിവാന്‍ഗയുടെ പന്തില്‍ സിക്സ് നേടാനുള്ള ധവാന്റെ ശ്രമം ഇന്നസെന്റിന്റെ കൈയ്യിലൊതുങ്ങി. 21 പന്തുകളില്‍ നിന്ന് നാല് ബൗണ്ടറികളുടെ സഹായത്തോടെ 33 റണ്‍സെടുത്ത് ധവാന്‍ മടങ്ങി. ധവാന് പകരം വന്ന ഇഷാന്‍ കിഷന്‍ 13 പന്തുകള്‍ നേരിട്ട ആറുറണ്‍സ് മാത്രമെടുത്ത് മടങ്ങി. ലൂക്ക് യോങ്‌വെയുടെ പന്ത് കിഷന്റെ ബാറ്റില്‍ തട്ടി വിക്കറ്റ് പിഴുതു. ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് ഗില്‍ നന്നായി ബാറ്റുവീശി. എന്നാല്‍ 14-ാം ഓവറില്‍ അനാവശ്യ ഷോട്ട് കളിച്ച് ഗില്ലും പുറത്തായി. 34 പന്തുകളില്‍ നിന്ന് ആറുബൗണ്ടറികള്‍ സഹിതം 33 റണ്‍സെടുത്ത ഗില്ലിനെ മടക്കിയതും യോങ്‌വെ തന്നെ. അഞ്ചാം വിക്കറ്റില്‍ സഞ്ജു സാംസണും ദീപക് ഹൂഡയും ക്രീസിലൊന്നിച്ചു. സഞ്ജുവും ഹൂഡയും അനായാസം ബാറ്റുവീശിയതോടെ ഇന്ത്യ വിജയത്തിലേക്ക് കുതിച്ചു. സഞ്ജുവായിരുന്നു കൂടുതല്‍ ആക്രമണകാരി. ഇരുവരും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. വിജയത്തിന് തൊട്ടരികില്‍ വെച്ച് ഹൂഡ പുറത്തായി. 36 പന്തുകളില്‍ നിന്ന് 25 റണ്‍സെടുത്ത ഹൂഡയെ സിക്കന്ദര്‍ റാസ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ വന്ന അക്ഷര്‍ പട്ടേലിനെ (6*) കൂട്ടുപിടിച്ച് സഞ്ജു ഇന്ത്യയെ വിജയത്തിലെത്തിച്ചു. സിക്സടിച്ചുകൊണ്ടാണ് സഞ്ജു ഇന്ത്യയെ വിജയത്തിലെത്തിച്ചത്. സഞ്ജു 39 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും നാല് സിക്സിന്റെയും അകമ്പടിയോടെ 43 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. സിംബാബ്വെയ്‌ക്ക് വേണ്ടി ലൂക്ക് യോങ്‌വെ രണ്ടുവിക്കറ്റെടുത്തു.

ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 42 റണ്‍സെടുത്ത സീന്‍ വില്യംസിന്റെയും 39 റണ്‍സെടുത്ത റയാന്‍ ബേളിന്റെയും പ്രകടനത്തിലാണ് 161 റണ്‍സെടുത്തത്. ഓപ്പണിങ് വിക്കറ്റില്‍ തകുട്സ്വാനാഷി കൈറ്റാനോയും ഇന്നസെന്റ് കായ്യയും ചേര്‍ന്ന് 20 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഒന്‍പതാം ഓവറിലെ നാലാം പന്തില്‍ മുഹമ്മദ് സിറാജ് ഈ കൂട്ടുകെട്ട് പൊളിച്ചു. കൈറ്റാനോയെ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസന്റെ കൈയ്യിലെത്തിച്ച് സിറാജ് സിംബാബ്വെയുടെ ആദ്യ വിക്കറ്റ് നേടി. ഏഴുറണ്‍സെടുത്ത കൈറ്റാനോയെ ഗംഭീര ക്യാച്ചിലൂടെയാണ് സഞ്ജു പുറത്താക്കിയത്.

പിന്നീട് ഷര്‍ദൂല്‍ ഠാക്കൂറിന്റെ ഊഴമായിരുന്നു. ഷര്‍ദൂല്‍ മറ്റൊരു ഓപ്പണറായ ഇന്നസെന്റ് കായ്യയെ സഞ്ജുവിന്റെ കൈയ്യിലെത്തിച്ചു. 16 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. അതേ ഓവറില്‍ തന്നെ സിംബാബ്വെ നായകന്‍ റെഗിസ് ചക്കാബ്‌വെയും ഷര്‍ദൂല്‍ മടക്കി. വെറും രണ്ട് റണ്‍സാണ് നായകന്റെ സമ്പാദ്യം. പിന്നാലെ രണ്ട് റണ്‍സെടുത്ത വെസ്ലി മധേവെറെയേയെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ സിംബാബ്വെയുടെ ബാറ്റിങ് നിരയെ തകര്‍ത്തു. ഇതോടെ ആതിഥേയര്‍ 31-ന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.

പിന്നീട് ക്രീസിലൊന്നിച്ച സിക്കന്ദര്‍ റാസയും സീന്‍ വില്യംസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. എന്നാല്‍ ഈ കൂട്ടുകെട്ടിനും ആയുസ്സുണ്ടായില്ല. 16 റണ്‍സെടുത്ത റാസയെ കുല്‍ദീപ് ഇഷാന്‍ കിഷന്റെ കൈയ്യിലെത്തിച്ചു. റാസയ്‌ക്ക് പകരം റയാന്‍ ബേണ്‍ ക്രീസിലെത്തി. ബേളിനെ കൂട്ടുപിടിച്ച് വില്യംസ് ടീം സ്‌കോര്‍ മുന്നോട്ടുനയിച്ചു. സിംബാബ്വെ സ്‌കോര്‍ 100 കടത്തിയത് ഈ കൂട്ടുകെട്ടാണ്.

എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ 105 റണ്‍സുള്ളപ്പോള്‍ 42 പന്തുകളില്‍ നിന്ന് 42 റണ്‍സെടുത്ത വില്യംസും കൂടാരം കയറി. ഇതോടെ ടീമിന്റെ രക്ഷാചുമതല ബേള്‍ ഏറ്റെടുത്തെങ്കിലും സഹതാരങ്ങളില്‍ നിന്ന് പിന്തുണ ലഭിച്ചില്ല. ഇന്ത്യക്ക് വേണ്ടി ഷര്‍ദൂല്‍ ഠാക്കൂര്‍ മൂന്നുവിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ദീപക് ഹൂഡ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. പരമ്പരയിലെ അവസാന മത്സരം നാളെ നടക്കും.

Tags: indiaSanju Samson
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആര്‍ബിട്രേഷന്‍ കോടതി’ നിയമവിരുദ്ധം, നദീജല കരാര്‍ സംബന്ധിച്ച ‘വിധി’ ഭാരതം തള്ളി

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

US

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മനുസ്മതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ബിന്ദുകൃഷ്ണ കാന്തപുരത്തിനെതിരെ; കെ.എം. ഷാജിമാരെപ്പോലുള്ളവര്‍ക്ക് മൗനം; സര്‍ക്കാരില്‍ ഭിന്നത

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസ് : സമയം തേടി സര്‍ക്കാര്‍, കേസ് ഒക്ടോബറിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.