Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

പാലക്കാട് കൊലപാതകവും സിപിഎമ്മിലെ കുടിപ്പകയും

ഷാജഹാന്‍ പാര്‍ട്ടിയുടെ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായതും, സ്വാധീനം വര്‍ധിച്ചതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ജില്ലാ പോലീസ് മേധാവിതന്നെ വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ പോലീസിനുമേല്‍ കനത്ത സമ്മര്‍ദ്ദമുണ്ടാവുകയും, കേസിലെ പ്രതികള്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്ന് പറയാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തുവെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 20, 2022, 05:00 am IST
inEditorial

ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട്ട് സിപിഎമ്മുകാരനായ ഷാജഹാന്‍ എന്ന യുവാവ് കൊലചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് ആ പാര്‍ട്ടിയുടെ നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്ന കുപ്രചാരണം അറുതിയില്ലാതെ തുടരുകയാണ്. കൊലയ്‌ക്കു പിന്നില്‍ സിപിഎമ്മിലെ വിഭാഗീയതയും കുടിപ്പകയുമാണെന്നു വ്യക്തമാവുകയും, കൊലപാതകികള്‍ സിപിഎമ്മുകാര്‍തന്നെയാണെന്ന് ദൃക്‌സാക്ഷികള്‍ പോലീസിനു മൊഴി നല്‍കുകയും ചെയ്തിട്ടും അത് അംഗീകരിക്കാന്‍ കൂട്ടാക്കാതെ ആര്‍എസ്എസിനെയും ബിജെപിയെയും പ്രശ്‌നത്തിലേക്ക് വലിച്ചിഴക്കാനാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കേസിലെ പ്രതികളിലൊരാള്‍ തങ്ങള്‍ സിപിഎമ്മുകാരാണെന്നും, വ്യക്തിവൈരാഗ്യമാണ് ഷാജഹാന്റെ കൊലപാതകത്തിന് കാരണമെന്നും വിളിച്ചുപറയുകയുണ്ടായി. പ്രതികള്‍ ഇപ്പോഴത്തെ നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷിനൊപ്പവും മറ്റ് നേതാക്കള്‍ക്കൊപ്പവും നില്‍ക്കുന്ന നിരവധി ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വരികയുണ്ടായി. പാലക്കാട്ടെ പ്രമുഖ സിപിഎം നേതാവും മുന്‍ എംപിയുമായ എന്‍.എന്‍. കൃഷ്ണദാസും പ്രതികള്‍ പാര്‍ട്ടി കുടുംബത്തില്‍പ്പെട്ടവരാണെന്നു സമ്മതിക്കുകയും, ഇങ്ങനത്തെ അസുരവിത്തുകള്‍ പാര്‍ട്ടി കുടുംബത്തില്‍ പിറന്നത് നിര്‍ഭാഗ്യകരമാണെന്ന് പറയുകയും ചെയ്തു. കൃഷ്ണദാസിന്റെ ഈ പ്രസ്താവന ഒരു പാര്‍ട്ടി നേതാവും നിഷേധിച്ചിട്ടില്ല. പാര്‍ട്ടിക്കാര്‍ മാത്രം താമസിക്കുന്ന പ്രദേശത്തുകാരാണ് കൊല്ലപ്പെട്ട ഷാജഹാനും കേസിലെ പ്രതികളും. ഇതൊക്കെ വസ്തുതകളായിരിക്കെ സിപിഎം സമ്പൂര്‍ണമായി പ്രതിരോധത്തിലാവുകയായിരുന്നു.

കൊലപാതകം സിപിഎമ്മിന്റെ രാഷ്‌ട്രീയ പദ്ധതിയാണ്. രാഷ്‌ട്രീയ പ്രതിയോഗികളെ മാത്രമല്ല, തങ്ങളില്‍പ്പെട്ടവരെയും നിഷ്‌കരുണം കൊന്നുതള്ളാന്‍ പാര്‍ട്ടി നേതൃത്വത്തിനു മടിയില്ല. പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇത്തരം നിരവധി അരുംകൊലകള്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. പാര്‍ട്ടി ആചാര്യന്മാരായിരുന്ന പി. കൃഷ്ണപിള്ളയുടെയും അഴീക്കോടന്‍ രാഘവന്റെയും മരണങ്ങള്‍ സംബന്ധിച്ച ദുരൂഹതകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇവരുടെ അപ്രതീക്ഷിതമായ മരണങ്ങള്‍ക്കു പിന്നില്‍ പാര്‍ട്ടിക്കാര്‍തന്നെയാണെന്നുള്ള ആരോപണങ്ങള്‍ പല കോണുകളില്‍നിന്നും ഉയര്‍ന്നിട്ടുണ്ട്. പാമ്പു കടിയേറ്റാണ് കൃഷ്ണപിള്ള മരിച്ചത്. കൃഷ്ണപിള്ളയെ കടിച്ച പാമ്പ് ഏതാണെന്ന ചോദ്യം സിപിഎമ്മിലെ വിഭാഗീയതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോഴൊക്കെ ഉയരാറുള്ളതാണ്. അഴീക്കോടന്റെ കൊലപാതകത്തിനു പിന്നിലും പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ കയ്യുള്ളതായി ചില വെളിപ്പെടുത്തലുകള്‍ നടന്നിട്ടുണ്ട്. പാര്‍ട്ടി വിടുന്നവരെ കൊലചെയ്യുകയെന്നത് സിപിഎമ്മിന്റെ നയംതന്നെയാണ്. ഇത്തരം കൊലപാതകങ്ങള്‍ ആത്മഹത്യകളും അപകടമരണങ്ങളുമൊക്കെയായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചു എന്ന ഒറ്റക്കാരണത്താല്‍ ടി.പി. ചന്ദ്രശേഖരനെ അതിനീചമായി കൊലപ്പെടുത്തുകയും, അത് മറ്റു ചിലരാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തത് ആരും മറന്നിട്ടില്ല. ഒടുവില്‍ കേസില്‍ ശിക്ഷിക്കപ്പെട്ടത് മുഴുവന്‍ പാര്‍ട്ടി നേതാക്കളും പാര്‍ട്ടി ക്രിമിനലുകളുമായിരുന്നു. സിപിഎമ്മിനെ വെല്ലുവിളിച്ച് സിഎംപി എന്ന പാര്‍ട്ടി രൂപീകരിച്ച എം.വി. രാഘവനെ കൊലപ്പെടുത്താന്‍ പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നുവല്ലോ.

ഷാജഹാനെ കൊലപ്പെടുത്തിയത് സിപിഎമ്മുകാര്‍തന്നെയാണെന്ന് പോലീസ് തുടക്കത്തില്‍ത്തന്നെ കണ്ടെത്തിയിരുന്നു. ഷാജഹാന്‍ പാര്‍ട്ടിയുടെ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായതും, സ്വാധീനം വര്‍ധിച്ചതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ജില്ലാ പോലീസ് മേധാവിതന്നെ വ്യക്തമാക്കുകയുണ്ടായി.  എന്നാല്‍ പോലീസിനുമേല്‍ കനത്ത സമ്മര്‍ദ്ദമുണ്ടാവുകയും, കേസിലെ പ്രതികള്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്ന് പറയാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തുവെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. പാര്‍ട്ടിക്കാര്‍തന്നെ ചെയ്യുന്ന അക്രമങ്ങളും കൊലപാതകങ്ങളും രാഷ്‌ട്രീയ പ്രതിയോഗികളുടെ തലയില്‍ വച്ചുകെട്ടുന്നത് സിപിഎമ്മിന്റെ പതിവുശൈലിയാണ്. ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയിട്ട് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പറഞ്ഞത് കൊല നടത്തിയത് മുസ്ലിം തീവ്രവാദികളാണെന്നായിരുന്നുവല്ലോ. ഇതും പൊളിഞ്ഞപ്പോള്‍ ഒഞ്ചിയത്തെ പാറമട ലോബികളാണെന്നും പ്രചാരണം നടന്നു. എകെജി സെന്ററിനു നേരെ പടക്കമെറിഞ്ഞശേഷം ബോംബാക്രമണമായി ചിത്രീകരിച്ച് മറ്റുള്ളവരെ കുറ്റപ്പെടുത്തി പാര്‍ട്ടി വെട്ടിലായിരിക്കുകയാണല്ലോ. ആക്രമണം പാര്‍ട്ടിയുടെ അറിവോടെയായതിനാല്‍ പ്രതികളെ പിടിക്കാന്‍ കഴിയാത്ത അവസ്ഥയാണ് പോലീസിന്. ഇതേ പോലീസാണ് പാലക്കാട് ഷാജഹാന്റെ കൊലപാതകത്തില്‍ ആള്‍മാറാട്ടം നടത്താന്‍ നോക്കുന്നത്. പോലീസിന്റെയും കോടതിയുടെയുമൊക്കെ പണി സ്വയം ഏറ്റെടുത്ത സിപിഎം, പ്രതികളെ നിശ്ചയിക്കുകയും ശിക്ഷ വിധിക്കുകയുമൊക്കെ ചെയ്യുന്ന സ്ഥിതിയാണ്. സമ്പൂര്‍ണമായി രാഷ്‌ട്രീയവല്‍ക്കരിച്ചിരിക്കുന്ന പോലീസ് സിപിഎമ്മിന്റെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്ന രീതി നിയമവാഴ്ചയെ അട്ടിമറിക്കുകയാണ്.

Tags: cpmകൊലപാതകംപാലക്കാട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

പുതിയ വാര്‍ത്തകള്‍

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.