Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദൃഢചിത്തനായ ഹനുമാന്‍

ഹനൂമാന്റെ സീതാദര്‍ശനം അനേകം വിശേഷണങ്ങളാല്‍ സമ്പന്നമാണ്. രാക്ഷസി കളാല്‍ ചുറ്റപ്പെട്ട സീതയുടെ മുഖം കറുത്തപക്ഷത്തില്‍ സൂര്യനുദിച്ചതുപോലെയും പുകയുടെ നടുവിലെ തീനാളം പോലെയും ശരത്കാലത്തിലെ മുഴുതിങ്കള്‍ പോലെയും പ്രഭ ചൊരിയുന്നതായി ഹനൂമാന്‍ കാണുന്നു. ഈ ദര്‍ശനസുകൃതമാണ് അത്യധ്വാനത്തിന്റെ ഫലപ്രാപ്തി. അങ്ങനെ ഹനുമാന്റെ ഉത്കൃഷ്ടതയുടെ ശോഭയും രാമായണത്തിന്റെ മഹിമയും വായനക്കാര്‍ ദര്‍ശിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2022, 06:00 am IST
in Samskriti

സീതാന്വേഷണദൗത്യം ഏറ്റെടുത്ത ഹനൂമാന്‍ ഒട്ടേറെ സന്ദിഗ്ദാവസ്ഥകളും വൈപരീത്യങ്ങളും തരണം ചെയ്യുന്നതായി രാമായണത്തില്‍ കാണാം. ചില ഘട്ടങ്ങളില്‍ സീതാന്വേഷണം വഴിമുട്ടിയതുപോലെയും അനുഭവപ്പെടുന്നു. എന്നാലാകട്ടെ, സീതാദേവിയെ കെണ്ടെത്താതെ സുഗ്രീവസവിധേ എത്താനാകില്ലെന്ന ചിന്ത ഹനൂമാനെ വ്യാകുലപ്പെടുത്തുകയല്ല, മറിച്ച് ഉത്സാഹിയാക്കുകയാണ് ചെയ്യുന്നത്. ‘ഏതു കര്‍മവും സഫലമാകണമെങ്കില്‍ ഉത്സാഹം വേണം’ എന്ന ഹനുമല്‍ ആത്മഗതം ആരിലും ആവേശം ജനിപ്പിക്കുന്നതാണ്.

തുടര്‍ന്നുള്ള സീതാന്വേഷണം രാവണന്റെ ശയനഗൃഹം വരെ നീളുന്നു. ചന്ദ്രനിലെയും സൂര്യനിലെയും പ്രകാശം സംഗമിച്ചതുപോലെ രാവണഗൃഹത്തില്‍ ഐശ്വര്യ പ്രകാശങ്ങള്‍ സുസ്ഥിരമായി ശോഭിക്കുന്നതും ഹനുമാന്‍ കാണുന്നു. രാവണന്‍ ഉറക്കത്തിലും ഇടിമിന്നലില്‍ മേഘമെന്നപോലെ ശോഭിക്കുന്നു. അഞ്ചിന്ദ്രിയങ്ങള്‍ക്കും അനുഭൂതിദായകമായ പല കാഴ്ചകളിലും മാരുതി തന്റെ ദൗത്യത്തില്‍ നിഷ്ണാതനായിരുന്നു. അത്രയേറെ കൃത്യനിര്‍വഹണ വ്യഗ്രനായിരുന്നു (റൗ്യേ രീിരെശീൗ)െ ഹനുമാന്‍.

ഉദ്യാനങ്ങളിലും അരുവികളിലും രാവണപത്‌നിമാരുടെ വാസസ്ഥലമായ വനിതാമണ്ഡലത്തിലും ഹനൂമാന്റെ കണ്ണുകള്‍ എത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഈ ഘട്ടത്തില്‍ രണ്ടു വ്യഥിതചിന്തകള്‍ വായുപുത്രനെ അലട്ടുന്നു.

1. തനിക്കു വഴങ്ങാത്ത സീതയെ കാമക്രോധാന്ധനായ രാവണന്‍ വധിച്ചിരിക്കുമോ?

2. ദേവി സമുദ്രത്തില്‍ ചാടി ജീവത്യാഗം ചെയ്തിരിക്കുമോ?

എങ്കിലും പൂര്‍വാധികം ഉത്സാഹത്തോടെ അന്വേഷണം തുടര്‍ന്നു. തിരച്ചിലിനിടയില്‍ ചിലയിടങ്ങളില്‍ സീതയുണ്ടെന്ന തോന്നല്‍ (ശഹഹൗശെീി), തന്റെ നിഗമനവും വസ്തുതയും ഒന്നല്ലെന്ന് ഹനൂമാനെ ബോധ്യപ്പെടുത്തുന്നു. ഈ പ്രായോഗികതത്വ ശാസ്ത്രം (ീുശിശീി മിറ ളമര േമൃല ിീ േവേല മൊല) രാമായണകാലത്തു തന്നെ പ്രബലമായിരുന്നു.

സീതാദേവിയെ കാണാതെ മടങ്ങിയെത്തിയാല്‍, രാമകുലത്തിന്റെ നാശവും വാനരസേനയുടെ അന്ത്യവുമായിരിക്കും എന്നും ഹനൂമാന്‍ ശങ്കിക്കുന്നു. തന്നെയുമല്ല, തന്റെ കാര്യക്ഷമത മാറ്റുരയ്‌ക്കപ്പെടുന്ന സന്ദര്‍ഭമാണിതെന്നും ഈ വെല്ലുവിളി തന്റെ വര്‍ഗത്തിന്റെ അഭിമാനപ്രശ്‌നമാണെന്നും ഈ വാനരന് തോന്നുന്നു. തന്റെ കര്‍മകാണ്ഡം വിപുലവും പ്രതിസന്ധികള്‍ നിറഞ്ഞതുമാണെന്ന തിരിച്ചറിവ് കപിവരനെ വീണ്ടും ഉത്സാഹിയാക്കുന്നു.

ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാകുമ്പോഴാണല്ലോ ആളുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത്. ചാരംമൂടി കിടക്കുന്ന കര്‍മചേതന പ്രതിസന്ധികളില്‍ സ്വാഭാവികമായും ആ വശ്യബോധത്താല്‍ പ്രേരിതമായും ഉണരുന്നു. ഇങ്ങനെയുള്ള സ്വയാര്‍ജിതമായ ഊര്‍ജം (ലെഹളശിറൗരലറ ലിലൃഴ്യ) ഉറക്കമുണരുന്ന സിംഹത്തിന്റെ ഗര്‍ജനത്തിന് സമാനമാണ്.

രാമായണം വിഭാവനം ചെയ്യുന്ന കര്‍മവ്യഗ്രത സമൂഹത്തിന്റെ ചലനാത്മകതയെ ത്വരിതപ്പെടുത്തുന്നതാണ്. ഹനുമാന്റെ അന്വേഷണത്വര, പ്രതിസന്ധികളില്‍ തളരാത്ത മുനിവര്യരുടെ മനോബലത്തിന് സമാനമാണ്. ഉദ്യമം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ ഈ കപിവരന്‍ മുതിരുന്നില്ല. വിജയി ഇട്ടിട്ടോടുന്നില്ലെന്നും വിട്ടോടുന്നവന്‍ വിജയിക്കുന്നില്ലെന്നും (അ ംശിിലൃ ില്‌ലൃ ൂൗശെേ, മ ൂൗശലേൃ ില്‌ലൃ ംശി)െ ഉള്ള വസ്തുത പാശ്ചാത്യര്‍ തത്വരൂപേണ അവതരിപ്പിച്ചത് ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ മാത്രമാണല്ലോ. കര്‍മകുശലതയ്‌ക്കും ദൃഢചിത്തതയ്‌ക്കും സ്ഥിരോത്സാഹത്തിനും നല്ല ഉദാഹരണം ഹനൂമാനോളം വേറെയില്ലെന്നു പറയാം. ‘നോക്കൂ, എന്തു വന്നാലും ദേവിയെ കണ്ടെത്തുന്നതുവരെ താനിവിടെത്തന്നെ തിരയല്‍ തുടരും!’ എന്ന ദൃഢനിശ്ചയത്തോടെ മാരുതി ഒരു വന്മരത്തില്‍ ചാടിക്കയറി ചുറ്റും വിഹഗവീക്ഷണം നടത്തുന്നു. തുടര്‍ന്ന് ആ ദൃഷ്ടികള്‍ അശോകവനികയിലേക്ക് നീളുന്നു. പിന്നീടുള്ള സഞ്ചാരം മരങ്ങളില്‍ക്കൂടി മാത്രമായിരുന്നു. പ്രതീക്ഷ, നിര്‍ഭയത്വം, ക്രിയാത്മകത എന്നീ ഗുണവിശേഷങ്ങളുടെ സമ്മിളിതഭാവം ഹനൂമാനില്‍ പ്രകടമാണ്. ഈ ഗുണവിശേഷങ്ങളുടെ സംശ്ലേഷണം ഇതിഹാസ കഥാപാത്രങ്ങളുടെ ക്രാന്തദര്‍ശിത്വമാണ് ഉദ്‌ഘോഷിക്കുന്നത്. അതുകൊണ്ടാണ് വാനരനെങ്കിലും ഹനൂമാന്‍ മികവാര്‍ന്ന കഥാപാത്രമായി രാമായണത്തില്‍ വിളങ്ങുന്നതും സര്‍വരാലും ആദരിക്കപ്പെടുന്നതും.

ഹനൂമാന്റെ സീതാദര്‍ശനം അനേകം വിശേഷണങ്ങളാല്‍ സമ്പന്നമാണ്. രാക്ഷസി കളാല്‍ ചുറ്റപ്പെട്ട സീതയുടെ മുഖം കറുത്തപക്ഷത്തില്‍ സൂര്യനുദിച്ചതുപോലെയും പുകയുടെ നടുവിലെ തീനാളം പോലെയും ശരത്കാലത്തിലെ മുഴുതിങ്കള്‍ പോലെയും പ്രഭ ചൊരിയുന്നതായി ഹനൂമാന്‍ കാണുന്നു. ഈ ദര്‍ശനസുകൃതമാണ് അത്യധ്വാനത്തിന്റെ ഫലപ്രാപ്തി. അങ്ങനെ ഹനുമാന്റെ ഉത്കൃഷ്ടതയുടെ ശോഭയും രാമായണത്തിന്റെ മഹിമയും വായനക്കാര്‍ ദര്‍ശിക്കുന്നു.

Tags: ഹനുമാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ധൈര്യവും അര്‍പ്പണമനോഭാവവും; തായ്ലന്‍ഡില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നം ഹനുമാന്‍

Kerala

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി; പിടിച്ചത് ജര്‍മ്മന്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ നിന്ന്

Entertainment

പ്രശാന്ത് വര്‍മ്മയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ഹനുമാന്‍: ചിത്രം ജനുവരി 12ന് തിയേറ്ററിലെത്തും

Kerala

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി; കുരങ്ങന്‍ പാളയത്ത് മരത്തിന് മുകളില്‍

Thiruvananthapuram

ഹനുമാൻ കുരങ്ങ് മൃഗശാലയ്‌ക്ക് പുറത്ത് കടന്നുവെന്ന് സംശയം; കുറവൻകോണം, അമ്പലമുക്ക് എന്നീ ഭാഗങ്ങളില്‍ തെരച്ചിൽ

പുതിയ വാര്‍ത്തകള്‍

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.