Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ 14-ാമത് ഉപരാഷ്‌ട്രപതിയായി ജഗ്ദീപ് ധന്‍കര്‍; രാഷ്‌ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു

ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ 74.36 ശതമാനം വോട്ട് നേടിയാണ് ധന്‍കര്‍ വിജയിച്ചത്. സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വയുടെ 182 വോട്ടിനെതിരെ 528 വോട്ടുകളാണ് ധന്‍കര്‍ സ്വന്തമാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2022, 01:36 pm IST
in India

ന്യൂദല്‍ഹി : ഇന്ത്യയുടെ 14-ാമത് ഉപരാഷ്‌ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്‌ട്രപതി ഭവനില്‍ ഇന്ന് 12.30ന് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. നിലവിലെ ഉപരാഷ്‌ട്രപതി എം വെങ്കയ്യനായിഡുവിന്റെ കാലാവധി ഇന്നാണ് അവസാനിക്കുന്നത്.  

ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, സ്ഥാനമൊഴിയുന്ന ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, ലോക്‌സഭാ സ്പീക്കര്‍ ഓംബിര്‍ള, ആഭ്യന്തരമന്ത്രി അമിത് ഷാ, രാജ്‌നാഥ് സിങ്, ജയശങ്കര്‍, പീയുഷ് ഗോയല്‍ തുടങ്ങിയ കേന്ദ്രമന്ത്രിമാരും പ്രതിപക്ഷ നേതാക്കളും എംപിമാരും ചടങ്ങില്‍ പങ്കെടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള ചൊവ്വാഴ്ച നായിഡുവിനെയും അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ധന്‍കറിനെയും അദ്ദേഹത്തിന്റെ വസതിയിലേയ്‌ക്ക് ക്ഷണിച്ചിരുന്നു.  

ഞായറാഴ്ച നടന്ന ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ 74.36 ശതമാനം വോട്ട് നേടിയാണ് ധന്‍കര്‍ വിജയിച്ചത്. സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വയുടെ 182 വോട്ടിനെതിരെ 528 വോട്ടുകളാണ് ധന്‍കര്‍ സ്വന്തമാക്കിയത്. കഴിഞ്ഞ ആറ് ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പുകളില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന വോട്ട് വിഹിതമാണിത്.  

രാജസ്ഥാനിലെ കിതാന എന്ന ഗ്രാമത്തിലെ ജാട്ട് കര്‍ഷക കുടുംബത്തില്‍ 1951 മേയ് 18നാണ് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കറിന്റെ ജനനം. ജയ്‌പുര്‍ മഹാരാജാസ് കോളജില്‍നിന്ന് ബിരുദവും ജയ്‌പുര്‍ സര്‍വകലാശാലയില്‍നിന്ന് എല്‍എല്‍ബിയും കരസ്ഥമാക്കിയ അദ്ദേഹം 1979 നവംബറില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. ജനതാദള്‍ സ്ഥാനാര്‍ത്ഥിയായി 1989ല്‍ രാജസ്ഥാനില്‍ നിന്ന് പാര്‍ലമെന്റില്‍ എത്തി.

1990ല്‍ കേന്ദ്രമന്ത്രിയായി. 1993- 98ല്‍ രാജസ്ഥാനിലെ കിഷന്‍ഗറില്‍നിന്ന് നിയമസഭയിലെത്തി. 2003ല്‍ ബിജെപിയില്‍ ചേര്‍ന്നു. 2019ലാണ് ജഗ്ദീപ് ധന്‍കറിനെ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചിരുന്നു. ഭാര്യ: സുദേഷ ധന്‍കര്‍. ഒരു മകളുണ്ട്‌

Tags: ഉപരാഷ്ട്രപതിDraupadi Murmuസത്യപ്രതിജ്ഞജഗദീപ് ധന്‍കര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി എംഎല്‍എമാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം നിയമസഭയിലേക്ക്

Varadyam

രാഷ്‌ട്രപതി ഭവനിലെ അഷ്ടലക്ഷ്മി

Vicharam

പ്രയാണം വികസിത ഭാരതത്തിലേക്ക്…

India

ലോകത്തിലെ മികച്ച ജനാധിപത്യം വിഭാവന ചെയ്യുന്നതാണ് നമ്മുടെ ഭരണഘടന- രാഷ്‌ട്രപതി,റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ശ്രീനാരായണ ഗുരുവിന്റെ വചനങ്ങളും

India

വിബിജി റാം ജി ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

പുതിയ വാര്‍ത്തകള്‍

വിഷ്ണുമന്ത്രിക്കാകുമോ? ആശാനെ രക്ഷിക്കാന്‍

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളം; തകരുന്ന അടിത്തറയും മാറേണ്ട വികസന കാഴ്ചപ്പാടുകളും

മഴ തുടരും: ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

ഗില്‍ബര്‍ട്ടോ മോറ, ക്രെയ്ഗ് ഗോര്‍ഡന്‍

ഇനി നാല് നാള്‍ കൂടി; ലോകകപ്പിന്റെ കുട്ടിത്താരങ്ങളും പ്രായം കൂടിയവരും

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയവും ഈജിപ്തും അടങ്ങിയ ഗ്രൂപ്പ് ജി

മാലിന്യം വഴിയിൽ തള്ളി, വീഡിയോ പ്രചരിച്ചു, വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു; ഗോവയിലാണ്

കേരള തീരത്ത് പെയര്‍ ട്രോളിങ്ങും ബുള്‍ ട്രോളിങ്ങും വര്‍ദ്ധിച്ചു; മത്സ്യസമ്പത്ത് നശിക്കുന്നു

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

‘രക്ഷാപ്രവര്‍ത്തനം’; പോലീസുകാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.