പാലക്കുന്ന് (കാസര്‍ഗോഡ്): ബാര്‍ബര്‍ ഷോപ്പുകള്‍ രാത്രി കാലങ്ങളില്‍ നിശ്ചിത സമയ പരിധിക്കപ്പുറം തുറന്നിടുന്നത് നല്ല പ്രവണതയല്ലെന്നും യുവാക്കള്‍ ഏറെ വൈകി കടകളില്‍ തങ്ങുന്നത് എന്തിനാണെന്നത് സംശയം ജനിപ്പിക്കുന്നുവെന്നും ബേക്കല്‍ ഡിവൈഎസ്പി സി.കെ.സുനില്‍ കുമാര്‍. കേരള സ്റ്റേറ്റ് ബാര്‍ബര്‍ ബ്യുട്ടിഷന്‍ ഉദുമ ബ്ലോക്ക് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
പാലക്കുന്ന് വ്യാപാരഭവനില്‍ ചേര്‍ന്ന പൊതുയോഗം ജില്ലാ സെക്രട്ടറി ആര്.രമേശന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എന്‍.വീര അദ്ധ്യക്ഷനായി. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ അംഗങ്ങളുടെ മക്കളെയും കാഞ്ഞങ്ങാട് താലൂക്ക് ഭാരവാഹികളെയും അനുമോദിച്ചു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി, ജോ.സെക്രട്ടറി വിജയ്, ബ്ലോക്ക് സെക്രട്ടറി സി.രാഘവന്, എം.പി. നാരായണന്, എം. പി.കുമാരന്, ആര്.നടരാജന്, എം.ഗോപി, കെ.ഗോപി, എന്‍.സേതു, എന്‍. വി.പ്രഭാകരന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: