Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആളെക്കൊല്ലുന്നത് അഴിമതിക്കുഴികള്‍

റോഡുകളുടെ ശോചനീയാവസ്ഥയുടെ കാരണം അശാസ്ത്രീയമായ നിര്‍മാണമാണെന്ന് ഏതൊരാള്‍ക്കും അറിയാം. ഇതിനു പിന്നില്‍ അഴിമതിയാണെന്നത് പരസ്യമായ രഹസ്യമാണ്. അത് നിര്‍ത്തലാക്കുന്നതിനു പകരം രാഷ്‌ട്രീയമായ വിമര്‍ശനമുന്നയിച്ച് രക്ഷപ്പെടാന്‍ നോക്കുകയാണ് മന്ത്രി റിയാസ്. ദേശീയപാതയിലെ കുഴികളടയ്‌ക്കേണ്ടത് കേന്ദ്രത്തിന്റെ ബാധ്യതയാണെന്നും, അത് തങ്ങളുടെ ചുമതലയല്ലെന്നും മന്ത്രി പറയുന്നത് നിലവാരമില്ലാത്ത രാഷ്‌ട്രീയമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2022, 06:00 am IST
inEditorial

കാലാവസ്ഥ താളംതെറ്റിയതോടെ കേരളത്തിലെ മഴക്കാലം എന്നായിരിക്കുമെന്ന് പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. എന്നാല്‍ കൃത്യമായും പ്രവചിക്കാന്‍ കഴിയുന്ന ഒരു കാര്യമുണ്ട്. നല്ല ഒരു മഴ പെയ്താല്‍ സംസ്ഥാനത്തെ റോഡുകള്‍ സഞ്ചാരയോഗ്യമല്ലാതാവും. ഓരോവര്‍ഷം ചെല്ലുന്തോറും മഴക്കാലത്തെ റോഡുകളുടെ ശോചനീയാവസ്ഥ വര്‍ധിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ മഴക്കാലത്തിനു മുന്‍പും റോഡുകളുടെ അവസ്ഥ വളരെയൊന്നും മെച്ചമല്ല എന്നതാണ് സത്യം. മഴ പെയ്ത് റോഡിലെ കുഴികളില്‍ വെള്ളംനിറഞ്ഞ് വാഹനാപകടങ്ങളും മരണങ്ങളും പതിവാകുന്നതോടെ അവയൊക്കെ വാര്‍ത്തകളില്‍ സ്ഥാനംപിടിക്കുകയും ചര്‍ച്ചയാവുകയും, പലതരം പ്രതിഷേധങ്ങള്‍ക്ക് വഴിവയ്‌ക്കുകയും ചെയ്യാറുണ്ടെന്നു മാത്രം. അടുത്തിടെ ആലുവയ്‌ക്കടുത്ത് അത്താണിയില്‍ റോഡിലെ കുഴിയില്‍ വീണുണ്ടായ ഒരാളുടെ ദാരുണമരണവും, മറ്റനവധി വാഹനാപകടങ്ങളും സംസ്ഥാനത്തെ റോഡുനിര്‍മാണത്തിലെ അപാകതയിലേക്കും അശാസ്ത്രീയതയിലേക്കും വ്യാപകമായ അഴിമതിയിലേക്കുമാണ് വിരല്‍ചൂണ്ടുന്നത്. കോടതികളുടെ ഇടപെടലുകള്‍ ഉണ്ടായിട്ടുപോലും ഇതിനോടൊക്കെയുള്ള അധികൃതരുടെ പ്രതികരണം ജനവിരുദ്ധത എന്നുതന്നെ പറയാവുന്ന വിധം അലസമാണ്. റോഡുകളുടെ ശോചനീയാവസ്ഥ മഴക്കാലത്ത് പതിവാണെന്നും, മഴ മാറുന്നതോടെ അത് നേരെയായിക്കൊള്ളുമെന്ന ധാരണയാണ് മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ളത്. ഈ മനോഭാവത്തിന് മാറ്റം വരാതെ ഇപ്പോഴത്തെ സ്ഥിതിഗതികളില്‍ പുരോഗതിയുണ്ടാകുമെന്ന് കരുതാനാവില്ല.

കോടിക്കണക്കിന് രൂപ മുടക്കി നിര്‍മിക്കുന്ന റോഡുകള്‍ ആഴ്ചകള്‍ക്കുള്ളില്‍ തകരുകയാണ്. റോഡുകളുടെ ശോചനീയാവസ്ഥയില്‍ ഹൈക്കോടതി ഇടപെടുകയും, ശക്തമായ വിമര്‍ശനങ്ങള്‍ നടത്തുകയും ചെയ്തപ്പോള്‍ ഇക്കാര്യത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് നിര്‍ദ്ദേശിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുകയാണ് സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ചെയ്തത്. മന്ത്രിയുടെ ഈ നടപടി വളരെ വിചിത്രമാണ്. റോഡുകള്‍ സഞ്ചാരയോഗ്യമാക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് പറയേണ്ടത് ജനങ്ങളല്ല. ഈ ഉത്തരവാദിത്വം സര്‍ക്കാര്‍ എഞ്ചിനീയര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമാണ്. അതിനാണ് അവര്‍ക്ക് ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്ന് ശമ്പളം കൊടുക്കുന്നത്. കുറ്റമറ്റ രീതിയില്‍ നിലവാരമുള്ള റോഡുകള്‍ നിര്‍മിക്കാന്‍ ബാധ്യസ്ഥരായ ഇവര്‍ക്ക് എന്തുകൊണ്ട് അതിന് കഴിയുന്നില്ലെന്നു മന്ത്രി പരിശോധിക്കേണ്ടതാണ്. രാഷ്‌ട്രീയ നേതാക്കളുടെയും കരാറുകാരുടെയും അവിഹിതമായ താല്‍പ്പര്യങ്ങള്‍ക്ക് നിന്നുകൊടുക്കലല്ല എഞ്ചിനീയര്‍മാരുടെ പണി. പക്ഷേ അവര്‍ കാലങ്ങളായി ഇതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. മുന്നണി ഭരണം മാറി മാറി വരുമ്പോഴും രാഷ്‌ട്രീയ-ഭരണ നേതൃത്വവും ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലെ അവിശുദ്ധബന്ധം കൂടുതല്‍ ശക്തമായി തുടരുകയാണ്. ഇവര്‍ അഴിമതികള്‍ക്കുള്ള പുതിയ വഴികള്‍ തേടുകയും ചെയ്യുന്നു. ഇതിനെതിരെ നടപടിയെടുക്കേണ്ടവര്‍ ഇതിന്റെ പങ്കുപറ്റുന്നവരാകയാല്‍ കരാറുകാരും ഉദ്യോഗസ്ഥരും സുരക്ഷിതരായി കഴിയും. പൊതുമരാമത്ത് വകുപ്പിലെ അഴിമതികളെക്കുറിച്ചുള്ള അന്വേഷണത്തില്‍ ആരും ശിക്ഷിക്കപ്പെട്ട ചരിത്രമില്ല. വിവാദങ്ങള്‍ ഒന്നിനുപുറകെ ഒന്നായി വരുമ്പോള്‍ ജനങ്ങള്‍ ഇതൊക്കെ  മറന്നുകൊള്ളും എന്ന വിശ്വാസമാണ് ഭരിക്കുന്നവരുടെ ബലം. ഉറപ്പുള്ള റോഡുകള്‍ നിര്‍മിക്കുകയെന്നതല്ല സര്‍ക്കാരിന്റെ മുന്‍ഗണന, കരാറുകാര്‍ക്ക് അഴിമതി നടത്താന്‍ അവസരമൊരുക്കലാണെന്ന് പറയേണ്ടിവരുന്നു.

റോഡുകളുടെ ശോചനീയാവസ്ഥയുടെ കാരണം അശാസ്ത്രീയമായ നിര്‍മാണമാണെന്ന് ഏതൊരാള്‍ക്കും അറിയാം. ഇതിനു പിന്നില്‍ അഴിമതിയാണെന്നത് പരസ്യമായ രഹസ്യമാണ്. അത് നിര്‍ത്തലാക്കുന്നതിനു പകരം രാഷ്‌ട്രീയമായ വിമര്‍ശനമുന്നയിച്ച് രക്ഷപ്പെടാന്‍ നോക്കുകയാണ് മന്ത്രി റിയാസ്. ദേശീയപാതയിലെ കുഴികളടയ്‌ക്കേണ്ടത് കേന്ദ്രത്തിന്റെ ബാധ്യതയാണെന്നും, അത് തങ്ങളുടെ ചുമതലയല്ലെന്നും മന്ത്രി പറയുന്നത് നിലവാരമില്ലാത്ത രാഷ്‌ട്രീയമാണ്. ദേശീയപാത അതോറിറ്റിയുടെ കുറ്റംകൊണ്ടല്ലല്ലോ സംസ്ഥാനപാതയില്‍ കുഴികളുണ്ടാവുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളില്‍ എന്തുകൊണ്ടാണ് മണ്‍സൂണിന്റെ വരവിനു മുന്‍പേ അറ്റകുറ്റ പണികള്‍ നടത്തി കുഴികള്‍ അടയ്‌ക്കാതിരുന്നത്? ദേശീയപാതയുടെ പണികള്‍ പൊതുമരാമത്ത് വകുപ്പ് ചെയ്യാറില്ലെന്ന മന്ത്രി പറയുന്നതും തെറ്റാണ്. ദേശീയപാതയിലെ കുഴികള്‍ അടയ്‌ക്കുന്നതിനെക്കുറിച്ച് ഏതുതരത്തിലുള്ള ചര്‍ച്ചകള്‍ക്കും തയ്യാറാണെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ കേരളത്തില്‍ വന്ന് വ്യക്തമാക്കിയിട്ടും മന്ത്രി റിയാസ് പ്രതികരിക്കാത്തത് കാപട്യമാണ്. ശതകോടികള്‍ ചെലവഴിച്ച് ഊരാളുങ്കല്‍ സൊസൈറ്റി നിര്‍മിച്ചുകൊണ്ടിരിക്കുന്ന ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ പുനര്‍നിര്‍മാണത്തിലെ അപാകതയ്‌ക്ക് ആരെയാണ് കുറ്റം പറയുക? സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയ്‌ക്ക് ദേശീയപാത അതോറിറ്റിയുടെയും കേന്ദ്ര സര്‍ക്കാരിനെയും കുറ്റംപറഞ്ഞ് രക്ഷപ്പെടാന്‍ മന്ത്രി റിയാസിനാവില്ല. കാരണം കഴിഞ്ഞ ആറ് വര്‍ഷമായി കേരളം ഭരിക്കുന്നത് പിണറായി സര്‍ക്കാരാണ്. മന്ത്രി റിയാസ് ഇക്കാര്യം കാണാതെ പോവരുത്.

Tags: keralaറോഡുകള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

പാറശാല ഷാരോണ്‍ രാജ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി കെ ജെ ജോണ്‍സണ്‍ നിര്യാതനായി

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.