Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യാഗ – ബ്രഹ്മവിദ്യകളിലെ സ്ത്രീസാന്നിധ്യം

(സ്ത്രീകളുടെ ഗായത്രി സാധന)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2022, 07:00 am IST
in Samskriti

ഋഗ്വേദം 10/85ലെ സമ്പൂര്‍ണ മന്ത്രങ്ങളുടെയും ‘ഋഷിക’ ‘സൂര്യാ സാവിത്രി’യാണ്. ‘നിരുക്തി’യില്‍ ഋഷിയുടെ അര്‍ത്ഥം ഇപ്രകാരമാണ് കൊടുത്തിരിക്കുന്നത്. ‘ഋഷിര്‍ ദര്‍ഷനാത് സ്‌തോമന്‍ ദര്‍ശയേതി, ഋഷിയോമന്ത്രദ്രഷ്ടാരഃ’ അതായത്  മന്ത്രങ്ങള്‍ ദര്‍ശിക്കുകയും അവയുടെ രഹസ്യം മനസ്സിലാക്കി പ്രചരിപ്പിക്കുകയും ചെയ്യുന്നവന്‍ ഋഷി ആകുന്നു.  

ഋഗ്വേദത്തിലെ ഋഷികളുടെ  പട്ടികയില്‍ ബ്രഹ്മദേവന്റെ 24ാം അദ്ധ്യായത്തില്‍ ഇപ്രകാരം കൊടുത്തിരിക്കുന്നു

ഘോഷാ ഗാധാ വിശ്വവാരാ, അപാലോപനിഷത്

ബ്രഹ്മജായാ ജൂഹുര്‍നാമ അഗസ്ത്യസ്യസ്വസാദിതി    84

ഇന്ദ്രാണി ചേന്ദ്രമാതാ ച സരമാ രോമശോര്‍വശീ

ലോപാമുദ്രാ ച നദ്യശ്ച യമീ നാരീ ച ശാശ്വതീ         85

ശ്രീര്‍ലക്ഷ്മീഃ സാര്‍പ്പരാജ്ഞീ വാക് ശ്രദ്ധാ മേധാ ച ദക്ഷിണാ

രാത്രീ സൂര്യാ ച സാവിത്രീ ബ്രഹ്മവാദിന്യ ഈരിതാ    86

അതായത്  ഘോഷ, ഗാധ, വിശ്വവാര, അപാല, ഉപനിഷത്, ജൂഹു, അദിതി, ഇന്ദ്രാണി, സരമ, രോമശ, ഉര്‍വ്വശി, ലോപാമുദ്ര, യമീ, ശാശ്വതി, സൂര്യാസാവിത്രി മുതലായവര്‍ ബ്രഹ്മവാദിനികളാണ്.

ഋഗ്വേദത്തിലെ 10134,1039, 1040, 891, 1095, 10107, 10109, 10154, 10159, 10189, 528, ഇത്യാദി സൂക്തങ്ങളുടെ മന്ത്രദ്രഷ്ടാക്കള്‍ ഋഷികകളാണ്.    

പുരുഷന്മാരോടൊപ്പം സ്ത്രീകളും യാഗങ്ങള്‍ ചെയ്യുകയും ചെയ്യിക്കുകയും ചെയ്തിരുന്നു എന്നുള്ളതിന് ഇത്തരം അനേകം തെളിവുകളുണ്ട്. അവര്‍ യാഗവിദ്യയിലും ബ്രഹ്മവിദ്യയിലും പാരംഗതരായിരുന്നു. പല സ്ത്രീകളും ഇക്കാര്യത്തില്‍ തങ്ങളുടെ പിതാവിനും ഭര്‍ത്താവിനും മാര്‍ഗദര്‍ശനം കൊടുത്തിരുന്നു.

സോമന്‍  സീതാസാവിത്രിക്ക്  മൂന്നുവേദങ്ങള്‍ കൊടുത്തതിനെപ്പറ്റി വിശദമായി തൈത്തരീയബ്രാഹ്മണത്തില്‍  പ്രതിപാദിച്ചിട്ടുണ്ട് .

‘…തം ത്രയോവേദാ അന്യ സൃജ്യന്യ  അഥഹ സീതാം സാവിത്രീ സോമരാജാന ചക്രമേം തസ്യാ ഉഹത്രീന വേദാന്‍ പ്രദദൗ.’

(തൈത്തരീയം 2310)

ഇപ്രകാരം സോമന്‍ സീതാസാവിത്രിക്ക് മൂന്ന് വേദങ്ങള്‍ നല്‍കി എന്ന്  ഈ മന്ത്രത്തില്‍ പറഞ്ഞിരിക്കുന്നു.

മനുവിന്റെ പുത്രിയായ ‘ഇഡ’യെ ‘യജ്ഞാന്‍ കാശിനി’ എന്നാണ് തൈത്തരീയം 114 ല്‍ വര്‍ണിച്ചു പറഞ്ഞിരിക്കുന്നത്. ‘യജ്ഞാന്‍ കാശിനി’യുടെ അര്‍ത്ഥം ‘യജ്ഞതത്വപ്രകാശനസമര്‍ത്ഥാ’ (യജ്ഞതത്വം പ്രകാശിപ്പിക്കുന്നതില്‍  സമര്‍ത്ഥ്യമുള്ളവള്‍) എന്നാണ് സായണാചാര്യന്‍ വിവരിച്ചിരിക്കുന്നത്. യജ്ഞത്തെപ്പറ്റി തന്റെ പിതാവിന് ഉപദേശം നല്‍കിക്കൊണ്ട് ഇഡ പറയുന്നു:

സാളബ്രവീദിഡാ മനും , തഥാവാളഹം  തവാഗ്‌നി മാധാസ്യാമി; യഥാ പ്രജയാ പശുഭിമിഥുനൈ ജനിഷ്യസേ, പ്രത്യസ്മി ലോകേസ്ഥാസ്യസി, അഭി സുവര്‍ഗലോകം ജേഷ്യസീതി.

(തൈത്തരീയം 14)  

ഇഡ മനുവിനോടു പറഞ്ഞു: അങ്ങയ്‌ക്ക് മൃഗങ്ങളും, ഭോഗങ്ങളും, ബഹുമാനവും, സ്വര്‍ഗവും ലഭിക്കുമാറ് ഞാന്‍ അങ്ങയുടെ അഗ്നിയെ സംരക്ഷിക്കുന്നതാണ്.

Tags: Yaga
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

യജ്ഞവിധാനങ്ങളുടെ വൈജ്ഞാനിക ലക്ഷ്യങ്ങള്‍

Samskriti

യാഗാനുഷ്ഠാനങ്ങളുടെ സര്‍വ്വോത്തമമായ പ്രതിപാദകങ്ങള്‍

Kollam

ആദ്യ നക്ഷത്രസത്ര ഇഷ്ടിയാഗത്തിന് പുത്തൂര്‍ ചെറുപൊയ്‌ക വേദിയാകുന്നു, 32 ദിവസത്തെ യാഗം മേയ് 2 ന് തുടങ്ങും

പുതിയ വാര്‍ത്തകള്‍

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

ഇടതുപക്ഷം തകര്‍ന്നടിയാത്തത് സംന്യാസിവര്യന്മാരുടെ പങ്ക് അംഗീകരിച്ചതിനാല്‍: പ്രൊഫ. എം.ജി. ശശിഭൂഷണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.