Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുവന്നൂര്‍ ബാങ്ക്: ക്രമക്കേടിന് പിന്നില്‍ സെക്രട്ടറിയും ഭരണ സമിതിയും; ഇവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക മാത്രമാണ് ചെയ്തതെന്ന് ജീവനക്കാരന്‍

ഓഡിറ്റ് റിപ്പോര്‍ട്ട് ഞങ്ങളെ പോലുള്ള മറ്റ് സ്റ്റാഫുകള്‍ ആരും കണ്ടിട്ടില്ല. സെക്രട്ടറിയും ഭരണ സമിതിയിലെ അംഗങ്ങളുമാണ് അതൊക്കെ കൈകാര്യം ചെയ്യുന്നത്. സ്റ്റാഫ്- സെക്രട്ടറി എന്ന ബന്ധം മാത്രമാണ് അവരുമായുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2022, 10:55 am IST
in Kerala

തൃശൂര്‍ : കരുവന്നൂര്‍ ബാങ്ക് ക്രമക്കേടിന്റെ പൂര്‍ണ ഉത്തരവാദിത്തം ഭരണസമിതിക്കും സെക്രട്ടറിക്കുമെന്ന് വെളിപ്പെടുത്തല്‍. കേസിലെ മൂന്നാം പ്രതിയും ബാങ്കിന്റെ സീനിയര്‍ അക്കൗണ്ടന്റുമായ ജില്‍സ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം. ബാങ്ക് സെക്രട്ടറിയായിരുന്ന സുനില്‍ കുമാറിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.  

ബാങ്കിലെ ഓഡിറ്റ് റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ല. ബാങ്കില്‍ നടക്കുന്ന മറ്റ് കാര്യങ്ങളിലോ, ലോണിന്റെ കാര്യങ്ങളിലോ ഇടപെട്ടിരുന്നില്ല. സൂപ്പര്‍മാര്‍ക്കറ്റിന്റെ ചാര്‍ജായിരുന്നു ഏല്‍പ്പിച്ചിരുന്നത്. ഭരണസമിതിയുടെയും സെക്രട്ടറിയുടേയും നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക മാത്രമാണ് ചെയ്തിരുന്നത്.

ഓഡിറ്റ് റിപ്പോര്‍ട്ട് ഞങ്ങളെ പോലുള്ള മറ്റ് സ്റ്റാഫുകള്‍ ആരും കണ്ടിട്ടില്ല. സെക്രട്ടറിയും ഭരണ സമിതിയിലെ അംഗങ്ങളുമാണ് അതൊക്കെ കൈകാര്യം ചെയ്യുന്നത്. സ്റ്റാഫ്- സെക്രട്ടറി എന്ന ബന്ധം മാത്രമാണ് അവരുമായുള്ളത്. എന്താണ് യഥാര്‍ത്ഥത്തില്‍ ബാങ്കില്‍ സംഭവിച്ചതെന്നതിലും വ്യക്തതയില്ലെന്നും ജില്‍സ് കൂട്ടിച്ചേര്‍ത്തു.  

കരിവന്നൂര്‍ സഹകരണ ബാങ്കില്‍ ജൂനിയര്‍ ക്ലര്‍ക്ക് ആയാണ് ജില്‍സ് ആദ്യം ജോലിക്കെത്തിയത്. പിന്നീട് സീനിയര്‍ ക്ലര്‍ക്കായി. അവിടെ നിന്നും അക്കൗണ്ടന്റായി ഉദ്യോഗക്കയറ്റം നേടുകയായിരുന്നു. അതേസമയം കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് ചോദ്യം ചെയ്തതോടെയുണ്ടായ വധഭീഷണിയില്‍ അന്വേഷണം അട്ടിമറിച്ചത് മുന്‍മന്ത്രിയും എംഎല്‍എയുമായ എ.സി മൊയ്തീന്റെ ഓഫീസ് ഇടപെട്ടെന്ന് ആരോപണമുയര്‍ന്നു.  

അഞ്ച് വര്‍ഷം മുമ്പ് പാര്‍ട്ടിക്കകത്ത് ക്രമക്കേട് ചൂണ്ടിക്കാട്ടുകയും പ്രതിഷേധിക്കുകയും ചെയ്ത മുന്‍ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ടാണ് എ.സി മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. അഞ്ചുവര്‍ഷം മുമ്പ് കരുവന്നൂര്‍ ബാങ്കില്‍ ക്രമക്കേടുണ്ടെന്ന് പാര്‍ട്ടിക്കകത്ത് ഉന്നയിച്ചയാളായിരുന്നു സുജേഷ്.

ലക്ഷങ്ങളുടെ നിക്ഷേപം നടത്തിയാലും അടിയന്തിര സാഹചര്യത്തില്‍ പോലും പണം 10000ല്‍ കൂടുതല്‍ പിന്‍വലിക്കാന്‍ സാധിക്കാത്ത വിധത്തില്‍ കരുവന്നൂര്‍ ബാങ്ക് നിബന്ധനകള്‍ പുതുക്കി. പണത്തിന്റെ ലഭ്യതയ്‌ക്ക് അനുസരിച്ച് മാത്രം ആവശ്യക്കാരന് പണം നല്‍കിയാല്‍ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. മുമ്പ് ഒരാഴ്ചത്തെ ഇടവേളയില്‍ പണം പിന്‍വലിക്കാമായിരുന്നു. അതാണിപ്പോള്‍ നാലുമാസത്തെ ഇടവേളയിലേക്ക് മാറ്റുന്നത്. അതിനും ഒട്ടേറെ കടമ്പകളുണ്ട്.  

Tags: കരുവന്നൂര്‍ സഹകരണബാങ്ക്സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണബാങ്ക്Karuvannur Bank
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ ബാങ്ക് ബ്രിട്ടാസിന് ഓകെ…ഇന്ത്യയിലെ ബാങ്കുകള്‍ അപകടത്തിലാണെന്ന് ധനമന്ത്രിക്ക് കത്തയച്ച് ബ്രിട്ടാസ്

Kerala

സുരേഷ് ഗോപിയുടെ തൃശൂര്‍ മണ്ഡലത്തില്‍ നിന്നുള്ള വിജയം ആധികാരികമെന്ന് ഇടത് ചായ് വുള്ള മാധ്യമപ്രവര്‍ത്തകനായ ഉണ്ണി ബാലകൃഷ്ണന്‍ 

Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കെ. രാധാകൃഷ്ണന്‍ എംപിക്ക് ഇ.ഡി നോട്ടീസ്

Kerala

കണ്ടുകെട്ടിയ പണം ഇരകള്‍ക്ക്: കരുവന്നൂര്‍ ബാങ്ക് സഹകരിക്കുന്നില്ലെന്ന് ഇ ഡി

Kerala

കരുവന്നൂര്‍ ബാങ്കിനെ രക്ഷിക്കാന്‍ നല്കിയ തുകയിലും വെട്ടിപ്പ്

പുതിയ വാര്‍ത്തകള്‍

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

അജിത്തിന്റെ റേസിംഗ് ജീവിതം വെള്ളിത്തിരയിലേക്ക്; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പഴ്സ്യൂട്ട് ഓഫ് ചലഞ്ചസ്’ ഡോക്യുമെന്ററി ടീസർ പുറത്ത്

തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു; പ്രതിഷേധവുമായി നാട്ടുകാർ

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

ഡി. വിനോദിന് ‘മലയാളി മുദ്ര’ പുരസ്‌കാരം

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.