കൊച്ചി: കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാക്കളുടെ ചിത്രത്തില്‍നിന്ന് ‘മാധ്യമം’ പത്രം പ്രെഫ. ടി ജെ ജോസഫിനെ ഒഴിവാക്കി. അവാര്‍ഡ് വാര്ത്തയൊടൊപ്പം ലഭിച്ചവരുടെ ചിത്രങ്ങളും മാധ്യമം നല്‍കിയിരുന്നു. ആത്മകഥയ്ക്കുള്ള പുരസ്ക്കാരം പ്രഫ ജോസഫിന്റെ ‘അറ്റുപോകാത്ത ഓര്‍മ്മകള്‍’ എന്ന പുസ്തകത്തിനാണ്. മുസഌം തീവ്രവാദികള്‍ കൈവെട്ടി മാറ്റിയതിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം തേടിയ അധ്യാപകനാണ് ജോസഫ്.
മാധ്യമ ത്തിന്റെ ഒഴിവാക്കലിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക കമന്റുകള്‍ വരുന്നുണ്ട്. കെ ടി ജലീല്‍ പത്രം നിരോധിക്കാന്‍ നടത്തിയ നീക്കത്തെ സാധീകരിക്കുന്നതാണ് ഇതെന്നു വരെ പറഞ്ഞുവെയ്ക്കുന്നവരുണ്ട്.
ജന്മഭൂമി പ്രെഫ. ടി ജെ ജോസഫിന്റെ ചിത്രം മാത്രമേ നല്കിയിട്ടുള്ളു എന്നതു ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: