Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

നല്ല സിനിമകളുടെ പൂക്കാലമൊരുക്കി ഒരു നിര്‍മ്മാതാവ്; ഒരു വര്‍ഷം എട്ട് ചിത്രങ്ങളുമായി ഡോ.മനോജ് ഗോവിന്ദന്‍

സിനിമയുടെ ക്വാളിറ്റിയില്‍ വിട്ടുവീഴ്ചക്കില്ല. ഈ ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മിച്ച മൂന്നു സിനിമകള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തത് പ്രശസ്ത സംവിധായകന്‍ ജയരാജ് ആണ്. വ്യത്യസ്തമായ സിനിമകള്‍ ആണ് ഓരോന്നും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2022, 05:41 pm IST
in Mollywood

ഒരു വര്‍ഷം കൊണ്ട് എട്ട് സിനിമകള്‍ നിര്‍മ്മിച്ച് മലയാള ചലച്ചിത്ര രംഗത്തെ ഞെട്ടിച്ചിരിക്കുകയാണ് ഡോ.മനോജ് ഗോവിന്ദന്‍ എന്ന ചലച്ചിത്രനിര്‍മ്മാതാവ!് ഇതാ ഒരാള്‍,ബദല്‍ സിനിമകളുടെ നിര്‍മ്മാതാവ് എന്നു ചിലര്‍ ഇദ്ദേഹത്തെക്കുറിച്ച് പറയും. പക്ഷേ നല്ല സിനിമകള്‍ സ്വപ്നം കാണുന്ന ആള്‍ എന്നു പറയാനാണ് ഡോക്ടര്‍ മനോജ് ഗോവിന്ദന് താല്പര്യം.ആരും ആര്‍ക്കും ബദലല്ല. എല്ലാവര്‍ക്കും അവരവരുടേതായ ഒരു സ്‌പേസ് ഉണ്ട്. നാം അതു  കണ്ടെത്തണം. മനോജ് ഗോവിന്ദന്‍ പറയുന്നു.

നിശ്ചയദാര്‍ഡ്യം, കഠിനാദ്ധ്വാനം, നിരന്തരപരിശ്രമം, പിന്നെ തീവ്രമായ ആഗ്രഹം  എന്നിവയുണ്ടെങ്കില്‍ ജീവിതലക്ഷ്യം നേടാമെന്ന് തെളിയിച്ച അപൂര്‍വ്വം ചിലരില്‍ ഒരാള്‍ കൂടിയാണ് ഡോ. മനോജ് ഗോവിന്ദന്‍. തൃശൂര്‍ സ്വദേശി. ഒരു വര്‍ഷം കൊണ്ട് എട്ട് സിനിമകള്‍ നിര്‍മ്മിച്ച് മലയാള ചലച്ചിത്രരംഗത്തെ ഞെട്ടിപ്പിച്ചിരിക്കുകയാണ് ഇദ്ദേഹം. ചലച്ചിത്ര രംഗത്ത് നൂതനവും വ്യത്യസ്തവുമായ തിരക്കഥകളുടെ സൂക്ഷ്മ തെരഞ്ഞെടുപ്പാണ് നിര്‍മ്മാതാവും നടനുമായ ഇദ്ദേഹത്തിന്റെ കൈമുതല്‍. ഉള്ളടക്കത്തിന്റെ ശക്തിയില്‍ വിശ്വാസമായാല്‍ വ്യാഖ്യാനത്തിലാണ് ഊന്നല്‍. പരമ്പരാഗത തിരക്കഥാകൃത്തുക്കളോ നടീ നടന്‍മാരോ സംവിധായകരോ വേണമെന്നില്ല. പ്രമേയത്തില്‍ വിശ്വാസം ജനിച്ചാല്‍ അദ്ദേഹം പ്രൊജക്ടുമായി മുമ്പോട്ട് പോകും. 

സിനിമയുടെ  ക്വാളിറ്റിയില്‍ വിട്ടുവീഴ്ചക്കില്ല. ഈ ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മിച്ച മൂന്നു സിനിമകള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തത് പ്രശസ്ത സംവിധായകന്‍ ജയരാജ് ആണ്. വ്യത്യസ്തമായ സിനിമകള്‍ ആണ് ഓരോന്നും. ഇതില്‍ ‘അവള്‍’ പ്രദര്‍ശനത്തിന് തയ്യാറായി. മൂകയായ വേലക്കാരിയുടെ ജീവിതമാണ് പ്രമേയം. സുരഭിയാണ് നായിക. വി.സാംബശിവന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയ ‘കാഥികന്‍’ ചിത്രീകരണം പൂര്‍ത്തിയാക്കി പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നു . ഉണ്ണിമുകുന്ദനും മുകേഷുമാണ് പ്രധാന വേഷത്തില്‍. മനോജ് ഗോവിന്ദന്‍ ആണ് ഇതിലെ ബംഗാളി വില്ലന്‍ കഥാപാത്രം അവതരിപ്പിക്കുന്നത്.

ദേവാസുരത്തിലെ പ്രധാന കഥാപാത്രമായ മംഗലശ്ശേരി നീലകണ്ഠന്‍, മുല്ലശേരി രാജാഗോപാല്‍ ആണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ.മുല്ലശ്ശേരി രാജാഗോപാലിന്റെ യഥാര്‍ത്ഥ  ജീവിതാനുഭവങ്ങള്‍ സംഗീതത്തെ ആസ്പദമാക്കി ഡയറക്ടര്‍ ജയരാജ് ഒരുക്കിയ മെഹ്ഫില്‍ അവസാനഘട്ട പണിയിലാണ്. ഉണ്ണി മുകുന്ദന്‍, മുകേഷ്, രഞ്ജി പണിക്കര്‍,മനോജ് കെ ജയന്‍, ആശാ ശരത്, മാളവിക, രമേശ് നാരായണന്‍, ജി വേണുഗോപാല്‍, സിദ്ധാര്‍ഥ് മേനോന്‍, തുടങ്ങിയ വന്‍ താര നിരയുണ്ട് . ഒരു പ്രധാന വേഷത്തില്‍ മനോജ് ഗോവിന്ദനും അഭിനയിക്കുന്നു.

പുതുമുഖ സംവിധായകന് തിരക്കഥയെഴുതി സംവിധാനം ചെയ്യാന്‍ അവസരം കൊടുത്തു അതേഴ്‌സ് എന്ന സിനിമയില്‍.ചലച്ചിത്ര താരവും മോഡലുമായ ശ്രീകാന്ത് ശ്രീധരനാണ് അതേഴ്‌സ്’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു .ഒരു ട്രാന്‍സ് ജന്ററിന്റെ രാത്രി യാത്രയില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ പ്രമേയം. തിരക്കഥയും സംഭാഷണവും ശ്രീകാന്തിന്റേതാണ്.  പ്രശസ്ത ട്രാന്‍സ് വുമണ്‍ ആയ റിയ ഇഷ പ്രധാന കഥാപാത്രം ചെയ്യുന്നു.കോഴിക്കോട് മുന്‍ ജില്ലാകളക്ടര്‍ പ്രശാന്ത് ബ്രോ പ്രധാന വേഷമണിഞ്ഞിട്ടുണ്ട് ഈ സിനിമയില്‍.

ഗോപി കുറ്റിക്കോല്‍ എന്ന സംവിധായകന്‍ ചെയ്ത സിനിമ നബീക്ക നിര്‍മ്മിച്ചതും ഡോക്ടര്‍ മനോജ് ആണ്. ചിത്രം അവസാനഘട്ട  വര്‍ക്കിലാണ്.  തുളുവിലും മലയാളത്തിലും നിര്‍മ്മിക്കുന്ന ബീര എന്ന സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ഉടന്‍ തുടങ്ങും’. നോബഡി എന്ന ചിത്രത്തിലൂടെ ഏറ്റവും ഒടുവില്‍ സംവിധാന രംഗത്തും കൈവെച്ചു മനോജ്. ഒരു സൈക്കോ കുറ്റാന്വേഷണമാണ് സിനിമയുടെ പ്രമേയം. ബാംഗ്ലൂരിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുമായിരുന്നു ചിത്രീകരണം. ലെന, രാഹുല്‍ മാധവ്, സന്തോഷ് കീഴാറ്റൂര്‍,കൈലാസ്, സുരേഷ് കൃഷ്ണ,ഇര്‍ഷാദ്, അമീര്‍ നിയാസ് തുടങ്ങിയ തെന്നിന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ബോളിവുഡ് നായിക അമിക ഷെയിലിന്റെ ഐറ്റം ഡാന്‍സ് ഈ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമാണ്. തിയോഫിന്‍ , അനില്‍ വാസുദേവ് എന്നിവരാണ് കോ-ഡയറക്ടര്‍മാര്‍.  

അഭിനയിക്കാനുള്ള മോഹം കൊണ്ടാണ് സിനിമാ നിര്‍മ്മാണമെന്നാണെങ്കില്‍  തെറ്റി. എന്നെ ഒരു വേഷത്തിനും കാസ്റ്റ് ചെയ്യരുത് എന്ന് പറഞ്ഞാണ് ചര്‍ച്ചകള്‍ തുടങ്ങുക. ഡോ. മനോജ് ഗോവിന്ദന്‍ പറയുന്നു. തന്നെ കാസ്റ്റ് ചെയ്താല്‍ നിങ്ങളുടെ സിനിമാ സങ്കല്‍പ്പം തെറ്റിപോകും എന്ന് പറയാനുള്ള ജ്ഞാനമുണ്ട് ഈ നിര്‍മ്മാതാവിന്.എന്നാല്‍ മിക്ക സംവിധായകരും ഇദ്ദേഹത്തെ തങ്ങളുടെ സിനിമകളില്‍ അഭിനയിപ്പിച്ചു. എട്ട് സിനിമകളിലും ചെറുതും വലുതുമായി വ്യത്യസ്ത വേഷങ്ങള്‍, സംവിധായകരുടെ തൃപ്തിയടയുവോളം ചെയ്തു. കഥാപാത്ര വിജയത്തിന് വേണ്ടി ഏത് പീഡനവും ,സ്വയം പീഡനവും സഹിക്കും.  ബീരയില്‍ യക്ഷഗാനവും കൊറഗജ്ജന്‍ തെയ്യവും കഠിനമായി പരിശീലിച്ച് ചെയ്തത് കണ്ടാല്‍ ആരും നമിച്ചുപോകും.  ആറു മാസത്തെ പരിശീലനം കൊണ്ട് ചെയ്യുന്ന യക്ഷ ഗാനം വെറും രണ്ടു മണിക്കൂര്‍ കൊണ്ടാണ് പഠിച്ചെടുത്തത്.

ഈ മനുഷ്യന്‍ വായില്‍ സ്വര്‍ണകരണ്ടിയുമായി ജനിച്ചതല്ല. കഷ്ടപ്പാടിന്റെയും ദാരിദ്ര്യത്തിന്റെയും നാള്‍വഴികള്‍ നടന്നു തീര്‍ത്തതാണ് ബാല്യവും കൗമാരവും .  പഠിക്കുമ്പോള്‍ പ്രഗത്ഭനാടകങ്ങളില്‍ പ്രധാനപ്പെട്ട വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റി കലോല്‍ത്സവങ്ങളില്‍ അംഗീകരിക്കപ്പെട്ട നടനായിട്ടുണ്ട്. സിനിമാ മോഹം തലക്കുപിടിച്ച് ഇന്നത്തെയും അന്നത്തെയും പ്രഗത്ഭ സംവിധായകരുടെ വീട്ടുപടിക്കല്‍ ഒരു ചാന്‍സിനായി കയറിയിറങ്ങിയിട്ടുണ്ട്. അവഗണനായിരുന്നു അന്തിമ ഫലം. ഒടുവില്‍ സര്‍ക്കാര്‍ സര്‍വീസില്‍ എഞ്ചിനിയറായി. പ്രത്യേക ഘട്ടത്തില്‍ ലീവെടുത്ത് വിദേശത്തേക്ക്. അവിടെ ദുബായ് ഹോള്‍ഡിങ് എന്ന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സീനിയര്‍ മാനേജര്‍ . പ്രവാസത്തിനിടയിലും സിനിമ പ്രചോദിപ്പിച്ചുകൊണ്ടേയിരുന്നു. അടങ്ങാത്ത വികാരമായി അതു തുടിച്ചു.  ഒടുവില്‍ കഴിഞ്ഞ ജൂലൈമുതല്‍ ഇതുവരെയായി എട്ട് ചിത്രങ്ങള്‍. അതേ സമയം ഒരൊറ്റ സെറ്റിലും ഒരു നിര്‍മ്മാതാവിന്റെ തലയെടുപ്പോ ഗര്‍വ്വോ    ഇദ്ദേഹത്തില്‍ കാണില്ല.ഇങ്ങിനെയൊരാള്‍ ഉണ്ടോ എന്ന് പോലും അറിയില്ല. പ്രൊഡ്യൂസര്‍ എന്ന ഭാവമില്ലാതെ പ്രൊഡക്ഷന്‍ ബോയിയുടെ ജോലിയും ഇദ്ദേഹം ചെയ്യും.

ഇപ്പോള്‍ ഒട്ടേറെ സംവിധായകരും പുതുമുഖസംവിധായകരും തിരക്കഥാകൃത്തുക്കളും ഇദ്ദേഹത്തിന്റെ പിറകെയാണ്  .തനിക്ക്  അവസരം കിട്ടാതെ വന്ന  കൗമാര യൗവ്വന നാളുകള്‍ ഓര്‍ക്കുന്നതുകൊണ്ടും ആ കഷ്ടപ്പാടുകള്‍ അറിയുന്നതും കൊണ്ടുമാകണം, കഴിവുണ്ടെങ്കില്‍ ഏത് പുതുമുഖ നടീ നടന്‍മാരുമായാലും അഭിനയിപ്പിച്ചോളു എന്ന് സംവിധായകരോട് ഇദ്ദേഹം പറയുന്നത്.   അഭിനയിക്കാന്‍ മാത്രമല്ല കല ,കോറിയോഗ്രഫി, കോസ്റ്റ്യൂസ്,മേക്ക് അപ്,ചായാഗ്രഹണം,തിരക്കഥ  ,സംവിധാനം   എല്ലാറ്റിനും അദ്ദേഹം പുതിയവരെ പരീക്ഷിക്കും.  ജീവിതത്തിലും തൊഴിലിലും തികഞ്ഞ സത്യസന്ധത കാട്ടുന്ന അര്‍പ്പണബോധമുള്ള ഈ കലാകാരന്‍ പറയുന്നത് ,എപ്പോഴും സിനിമ ഒരു ആഗ്രഹം ആയവര്‍ക്ക് ഒരു പ്രചോദനം ആണ്. ‘നമ്മളിലൂടെ ഒരാള്‍ രക്ഷപ്പെട്ട് പോകുന്നുണ്ടെങ്കില്‍ പോയ്‌ക്കോട്ടെ’ എന്നാണ് ഇദ്ദേഹം എപ്പോഴും പറയുക.നമുക്ക് ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യാം.  

മികച്ച അഭിനേതാവെന്ന നിലയിലും, നിര്‍മ്മാതാവ് എന്ന നിലയിലും, തലയെടുപ്പോടെ ഒരുപാട് അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തട്ടെ. ഭാര്യ രേഖ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഉദ്യോഗസ്ഥയാണ്.  അഛന്‍ ഗോവിന്ദന്‍, അമ്മ ശാന്ത.  മകള്‍ സംയുക്ത ദുബായില്‍ ആര്‍ക്കിടെക്റ്റാണ്. ഒരു മകന്‍ യശ്വന്ത് മനോജ് പ്ലസ് ടു വിദ്യാര്‍ത്ഥി.സിനിമയും, നല്ലൊരു കുടുംബ ജീവിതവുമായി ഡോ.മനോജ് ഗോവിന്ദന്‍ മുന്നോട്ട് പോകുന്നു. പിആര്‍ഒ- അയ്‌മനം സാജന്‍

Tags: മോളീവുഡ്malayalam cinema
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഞാനെന്നുവച്ചാൽ ജീവൻ. “ശരീരമാണ് മരിക്കുന്നത്, നമ്മളല്ല, നമുക്ക് ഒരിക്കലും മരണമില്ല”; പുനർജന്മത്തെക്കുറിച്ച് നടി ലെന

New Release

മിസ്റ്ററി ഹൊറർ കോമഡിയുമായി ധ്യാനും അൽതാഫും റിയാസ്ഖാനും ഒന്നിക്കുന്ന “സീക്രട്ട് ഓഫ് കലിംഗ”; ടീസർ റിലീസ് ആയി

Entertainment

അമ്മ’യിൽ ചേരാതിരുന്നത് നന്നായി ആ പൈസ കൊണ്ട് സ്വർണം വാങ്ങിച്ചു, അതിനിപ്പോൾ ഇരട്ടി വില’; അന്ന രാജൻ

Entertainment

സിനിമയിൽ മാത്രമല്ല ജീവിതത്തിലും എനിക്ക് ഗൂഗിൾ പേ ചെയ്യാൻ അറിയില്ല; മമ്മൂട്ടിയുടെ ആ ചോദ്യം കാരണമാണ് ഞാൻ സ്മാർട്ട് ഫോൺ വാങ്ങിയത്’

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു

പുതിയ വാര്‍ത്തകള്‍

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.