Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദുക്കളെ ഇല്ലാതാക്കണം;ഇസ്ലാമിക രാജ്യങ്ങളുടെ സഹായത്തോടെ ഇന്ത്യയ്‌ക്കെതിരെ സായുധ പോരാട്ടം; പിഎഫ്‌ഐയുടെ വിഷന്‍ ഇന്ത്യ 2047 രേഖ;രണ്ടു പേര്‍ അറസ്റ്റില്‍

'ഭീരുക്കളായ ഹിന്ദുക്കളെ' പൂര്‍ണ്ണമായും ഇല്ലാതാക്കി രാജ്യത്ത് ആധിപത്യം സ്ഥാപിക്കാനും അവരെ കീഴ്‌പ്പെടുത്തുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്നും 10% മുസ്ലീങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്നില്‍ അണിനിരന്നാല്‍ ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നും പിഎഫ്‌ഐ കേഡര്‍മാര്‍ക്കിടയില്‍ പ്രചരിപ്പിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2022, 11:31 am IST
inIndia

പാറ്റ്‌ന: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രഹസ്യയോഗത്തില്‍ ബിഹാര്‍ പോലീസ് നടത്തിയ റെയ്ഡില്‍ വെളിപ്പെട്ടത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് 2 പേരെ അറസ്റ്റ് ചെയ്തതായി പട്‌ന ഫുല്‍വാരി ഷെരീഫ് എഎസ്പി മനീഷ് കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

അറസ്റ്റിലായവരില്‍ ഒരാള്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ എം.ഡി ജല്ലാവുദ്ദീന്‍ ആണ്, മറ്റൊരാള്‍ മുന്‍ സിമി അംഗവും നിലവില്‍ പിഎഫ്‌ഐയുടെയും അതിന്റെ രാഷ്‌ട്രീയ വിഭാഗമായ എസ്ഡിപിഐയുടെയും അംഗവുമായ അഥര്‍ പര്‍വേസ് ആണ്. പര്‍വേസിന്റെ ഇളയ സഹോദരന്‍ 2001-02ല്‍ ബോംബ് സ്‌ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഭീകരനാണെന്ന് എഎസ്പി മനീഷ് കുമാര്‍ അറിയിച്ചു.

വിഷന്‍ ഇന്ത്യ 2047 എന്ന പേരിലുള്ള എട്ടു പേജുള്ള രേഖയാണ് ഇവര്‍ രാജ്യതോറും സഞ്ചരിച്ച് പോപ്പുലര്‍ ഫ്രണ്ട് യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് വിതരണം ചെയ്തത്.   ‘ഭീരുക്കളായ ഹിന്ദുക്കളെ’ പൂര്‍ണ്ണമായും ഇല്ലാതാക്കി രാജ്യത്ത് ആധിപത്യം സ്ഥാപിക്കാനും അവരെ കീഴ്‌പ്പെടുത്തുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്നും 10% മുസ്ലീങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്നില്‍ അണിനിരന്നാല്‍ ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നും പിഎഫ്‌ഐ കേഡര്‍മാര്‍ക്കിടയില്‍  പ്രചരിപ്പിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച തങ്ങളുടെ കേഡറിന്റെ സഹായത്തോടെയും തുര്‍ക്കി പോലുള്ള ഇസ്ലാമിക രാജ്യങ്ങളുടെ സഹായത്തോടെയും ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ സമ്പൂര്‍ണ സായുധ പ്രക്ഷോഭം നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും വിഷന്‍ ഇന്ത്യയില്‍ പറയുന്നു. ഇന്ത്യന്‍ ഭരണകൂടത്തെയും ഭൂരിപക്ഷ ഹിന്ദുക്കളെയും മുട്ടുകുത്തിക്കാന്‍ മറ്റ് ഇസ്ലാമിക രാജ്യങ്ങളോട് തങ്ങള്‍ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും രേഖയില്‍ പറയുന്നു.  

അറസ്റ്റിലായ 2 പ്രതികള്‍ കഴിഞ്ഞ 2 മാസമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ചെന്നു കണ്ടെത്തി. ഇവര്‍ക്കായി വ്യാജപേരില്‍ ഹോട്ടല്‍ മുറികളും യാത്രാ ടിക്കറ്റുകളും ബുക്ക് ചെയ്തിരുന്നു. ജൂലൈ 6, 7 തീയതികളില്‍, ആയോധനകല പരിശീലനത്തിന്റെ മറവില്‍, വാളുകളും കത്തികളും എങ്ങനെ ഉപയോഗിക്കാമെന്ന്  ഒരു വലിയ സംഘത്തിന് ജലാവുദ്ദീനും പര്‍വേസും പരിശീലനം നല്‍കി. ഇതുസംബന്ധിച്ച് സിസിടിവി തെളിവുകളും ഒന്നിലധികം സാക്ഷി മൊഴികളും കൈവശമുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. പ്രതികള്‍ ഉദ്യമത്തിനായി ലക്ഷങ്ങളുടെ ഫണ്ട് സ്വരൂപിച്ചതായും പോലീസ് കൂട്ടിച്ചേര്‍ത്തു.

തെലങ്കാന പോലീസ് അടുത്തിടെ നിസാമാബാദില്‍ സമാനമായ ഒരു ഓപ്പറേഷന്‍ തകര്‍ത്തിരുന്നു. അക്രമത്തില്‍ ഏര്‍പ്പെടാന്‍ പ്രാദേശിക മുസ്ലീങ്ങള്‍ക്ക് ആയുധങ്ങള്‍ പരിശീലിപ്പിക്കുന്ന ചില പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികളെ അറസ്റ്റ് ചെയ്തിരുന്നു എന്നത് ഇവിടെ ശ്രദ്ധേയമാണ്. ഷെയ്ഖ് ഷാദുല്ല (40), മുഹമ്മദ് ഇമ്രാന്‍ (22), മുഹമ്മദ് അബ്ദുള്‍ മൊബിന്‍ (27) എന്നിവരാണ് അറസ്റ്റിലായത്.

Tags: pfiterroristsമുസ്ലിങ്ങള്‍islamistsofficer
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

India

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

സിക്കിം, മേഘാലയ മാധ്യമസംഘം കൊച്ചി സന്ദർശനത്തിൽ

തമിഴ്‌നാട്ടിൽ വിജയ് പുതിയ മുന്നണിയുണ്ടാക്കി, എസ്എസ്‌ജെവിഎ; സിപിഎമ്മിനെ കൂട്ടിയില്ല

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിന് ജാമ്യം

ഗുജറാത്തില്‍ നിന്നുള്ള ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാവായ ചെസ് താരം വിശ്വ വഡോയ ഒരു ചടങ്ങില്‍ മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ പൊട്ടിക്കരയുന്നു (ഇടത്ത്)

“ഇന്ന് ഞാന്‍ എന്താണോ, അത് നിങ്ങള്‍ കാരണമാണ്”- മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ കരഞ്ഞ് ദേശീയ സ്വര്‍ണ്ണ മെഡല്‍ ചെസ്സ് താരം വിശ്വ വഡോയ

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.