Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ലോകസംരക്ഷണം മനുക്കളിലൂടെ…

ബ്രഹ്മാവിന്റെ ഒരു ദിവസം ഒരു കല്പകാലമാണല്ലോ. ഈ ഒരു ദിവസത്തെ അഥവാ ഒരു കല്പത്തെ പതിന്നാലായി വിഭജിച്ചിരിക്കുന്നു. കല്പകാലത്തിന്റെ അധിപന്മാര്‍ ഓരോ മനുക്കളാണ്. മനുക്കള്‍ ലോകസംരക്ഷണം നടത്തുന്ന ഭഗവാന്റെ സാത്വികാംശമാകുന്നു. പതിന്നാല് മനുക്കളുടെ സംക്ഷിപ്ത വിവരണം:

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2022, 06:00 am IST
inSamskriti

സി.വി. തമ്പി

ബ്രഹ്മാവിന്റെ ഒരു ദിവസം ഒരു കല്പകാലമാണല്ലോ. ഈ ഒരു ദിവസത്തെ അഥവാ ഒരു കല്പത്തെ പതിന്നാലായി വിഭജിച്ചിരിക്കുന്നു. കല്പകാലത്തിന്റെ അധിപന്മാര്‍ ഓരോ മനുക്കളാണ്. മനുക്കള്‍ ലോകസംരക്ഷണം നടത്തുന്ന ഭഗവാന്റെ സാത്വികാംശമാകുന്നു. പതിന്നാല് മനുക്കളുടെ സംക്ഷിപ്ത വിവരണം:

  •  സ്വായംഭുവന്‍: ആദിമ മനുഷ്യന്‍. ബ്രഹ്മാവിന്റെ മാനസപുത്രിയായ ശതരൂപയെ വിവാഹം കഴിച്ചു. മനുസ്മൃതി രചിച്ചത് സ്വായംഭുവനാണെന്ന് ഗണിക്കപ്പെടുന്നു. (രഘുവംശ രാജാക്കന്മാര്‍ മനുമാര്‍ഗത്തില്‍ നിന്ന് ഒട്ടും വ്യതിചലിച്ചിരുന്നില്ലെന്ന് കാളിദാസന്റെ സാക്ഷ്യം)
  • സ്വാരോചിഷന്‍: സ്വായംഭുവന്റെ രണ്ടു പുത്രന്മാരില്‍ ഒരാളായ പ്രിയവ്രതന്റെ മകനാണ് ഈ രണ്ടാമത്തെ മനു. കരിയില മാത്രം ഭക്ഷിച്ച് പന്ത്രണ്ടു വര്‍ഷം കാളിന്ദീ തടത്തില്‍ തപസ്സനുഷ്ഠിച്ചു. ഈ മന്വന്തരത്തില്‍ ദേവന്മാര്‍ അതീവ സന്തുഷ്ടരായിരുന്നു.
  • ഉത്തമന്‍ (ഔത്തമി): സ്വായംഭുവപുത്രനായ പ്രിയവ്രതന് രണ്ടാമത്തെ ഭാര്യയായ ബഹിര്‍ഷ്മതിയില്‍ ജനിച്ച മൂത്ത പുത്രനാണ് മൂന്നാമത്തെ മനുവായ ഉത്തമന്‍. ഇദ്ദേഹം ഗംഗാതീരത്തെത്തി മൂന്നു വര്‍ഷം വാഗ്ബീജമന്ത്രം കൊണ്ട് ദേവിയെ ഉപാസിച്ചു.
  •  താമസന്‍: പ്രിയവ്രതന് ബഹിര്‍ഷ്മതിയിലുണ്ടായ രണ്ടാമത്തെ പുത്രനാണ് നാലാമത്തെ മനുവായ താമസന്‍. ഇദ്ദേഹം നര്‍മദാനദിയുടെ വടക്കേ തീരത്തിരുന്ന് കാമരാജമന്ത്രം കൊണ്ട് ദേവിയെ സ്തുതിച്ചു. അങ്ങനെ ഐശ്വര്യസമൃദ്ധമായ രാജ്യവും യോഗ്യന്മാരായ  പുത്രന്മാരുമുണ്ടായി.
  • രൈവതന്‍: പ്രിയവ്രതന് ബഹിര്‍ഷ്മതിയിലുണ്ടായ മൂന്നാമത്തെ പുത്രന്‍. രൈവതന്‍ കാളിന്ദീതീരത്തു പോയി കാമബീജമന്ത്രം കൊണ്ട് ദേവിയെ ഉപാസിച്ചു.
  • ചാക്ഷുകന്‍: സ്വായംഭുവമനുവിന്റെ പിന്‍തലമുറയില്‍ പെട്ട രിപുവിന്റെ ഭാര്യയായ ബൃഹതിയില്‍ നിന്നാണ് മഹാതേജസ്വിയായ ചാക്ഷുകന്‍ ജനിച്ചത്. ഇദ്ദേഹം വിരജാനദിയുടെ തീരത്തു  പോയി ദേവിയെ തപസ്സു ചെയ്ത് സര്‍വൈശ്വര്യങ്ങളും നേടി.
  • വൈവസ്വതന്‍: ബ്രഹ്മപുത്രനും മരീചിയുടെ പുത്രനുമായ കശ്യപന് അദിതി എന്ന ഭാര്യയില്‍ ജനിച്ച വിവസ്വാന്റെ പുത്രനായ മനുവിനെ വൈവസ്വത മനു എന്നും സത്യവ്രതമനു എന്നും വിളിക്കുന്നു. ഈ മനുവിന്റെ കാലത്താണ് മഹാവിഷ്ണു മത്സ്യമായി അവതരിക്കുന്നത്. ലോകം ഇന്നു ഭരിക്കുന്നത് ഈ മനുവാണ്. എല്ലാ ജീവജാലങ്ങളും ഈ മനുവില്‍ നിന്നാണുണ്ടായത്.
  •  സാവര്‍ണി: ബ്രഹ്മപുത്ര പരമ്പരയില്‍ പെട്ട വീരഥന്റെ പുത്രനായ സുരഥന്റെ രണ്ടാം ജന്മമാണ് എട്ടാം മനുവായ സാവര്‍ണി. ശത്രുരാജാവിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് വനാന്തരത്തില്‍ ഒളിക്കുകയും അവിടെ ഭ്രാന്തനെപ്പോലെ അലയുകയും ഒടുവില്‍ സുമനസ് എന്ന മുനിശ്രേഷ്ഠന്റെ ഉപദേശപ്രകാരം ദേവിയെ ധ്യാനിക്കുകയും ചെയ്തു. അങ്ങനെ, ദേവിയുടെ അനുഗ്രഹ ഫലമായിട്ടാണ് മനുവായി പൂജിക്കപ്പെട്ടത്.
  • ദക്ഷസാവര്‍ണി: ഈ മനുവിന്റെ കാലത്ത് പാരന്മാര്‍, മരീചി, ഗര്‍ഭന്മാര്‍, സുധര്‍മാക്കള്‍ എന്നീ മൂന്നു ദേവഗണങ്ങളുണ്ടായിരിക്കും. ദേവന്മാരുടെ രാജാവായ ഇന്ദ്രന്‍ മഹാശക്തനായ അത്ഭുതനായിരിക്കും.
  •  ബ്രഹ്മസാവര്‍ണി: പത്താം മനുവിന്റെ കാലത്ത് സുധാമന്മാര്‍, വിശുദ്ധന്മാര്‍ എന്നീ ദേവഗണങ്ങളുണ്ടായിരിക്കും. പരാക്രമിയും ധൈര്യശാലിയുമായ ശാന്തിയായിരിക്കും ഈ ദേവന്മാരുടെ ഇന്ദ്രന്‍ .
  • ധര്‍മസാവര്‍ണി: ഈ മന്വന്തരത്തില്‍ വിഹ്വംഗമന്മാര്‍, കാമഗന്മാര്‍, നിര്‍വാണരതികള്‍ എന്നിങ്ങനെ മുപ്പതുവീതമടങ്ങിയ മൂന്നു ഗണങ്ങളായിരിക്കും ദേവപതിമാര്‍. ധര്‍മ്മ സാവര്‍ണയുടെ പുത്രന്മാര്‍ അന്നത്തെ രാജാക്കന്മാരായിത്തീരും.
  •  രുദ്രസാവര്‍ണി: രുദ്രന്റെ പുത്രനാണ് പന്ത്രണ്ടാമത്തെ മനു . ഈ മന്വന്തരത്തില്‍ ഋതുധാമാവായിരിക്കും ദേവമുഖ്യന്‍ . രുദ്രസാവര്‍ണ്ണിയുടെ മക്കള്‍ ചക്രവര്‍ത്തിമാരായിത്തീരും.
  • രൗച്യദേവസാവര്‍ണി: പതിമൂന്നാമത്തെ ഈ മന്വന്തരത്തില്‍ സുത്രാമന്മാര്‍, സുകര്‍മ്മന്മാര്‍, സുധര്‍മന്മാര്‍ എന്നിങ്ങനെ മൂന്നു ദേവഗണങ്ങളുണ്ടായിരിക്കും. പ്രതാപശാലിയായ ദിവസ്പതി അന്നത്തെ ദേവേന്ദ്രനായിരിക്കും.
  •  ഇന്ദ്രസാവര്‍ണി: പതിന്നാലാമത്തേതും അവസാനത്തേതുമായ മനു. ഈ മന്വന്തരത്തില്‍ ശുചിയായിരിക്കും ദേവേന്ദ്രന്‍. ഊരു, ഗംഭീരബുദ്ധി എന്നീ മനുപുത്രരാജാക്കന്മാര്‍ അക്കാലത്ത് ഭൂമിയെ പരിപാലിക്കും.

ഇങ്ങനെ പതിന്നാല് മനുക്കള്‍ കഴിയുമ്പോള്‍ ഒരു കല്പം തീരുന്നു. പിന്നെ പ്രളയം വരുന്നു. ഇക്കാലം ബ്രഹ്മാവിന്റെ ഒരു രാത്രിയാണ്. രാത്രി ശൂന്യമായി കിടക്കുന്നു. രാത്രിയുടെ ശൂന്യതയ്‌ക്കുശേഷം സൃഷ്ടി പുനരാരംഭിക്കുന്നു.

Tags: Astrology
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

മൂന്ന് രാശിക്കാർ വിചാരിക്കുന്നതെല്ലാം സാധിക്കും; 2026 സെപ്റ്റംബർ 26, ശനിയാഴ്ച

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

Astrology

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

Astrology

കാര്യനിർവ്വഹണ ശേഷിക്കും നേതൃപാടവത്തിനും ഉന്നത പ്രശംസ ലഭിക്കും; സമ്പൂർണ്ണ ജ്യോതിഷഫലം

Astrology

നേതൃത്വ പദവികൾ തേടിയെത്തും, മുൻകാല സാമ്പത്തിക ബാധ്യതകൾ ക്രമീകരിക്കാൻ സാധിക്കും; സമ്പൂർണ്ണ ജാതക ഫലം

പുതിയ വാര്‍ത്തകള്‍

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.