Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി വിജയനും റിയാസിനും കേന്ദ്രപദ്ധതികള്‍ അട്ടിമറിക്കാനാവാത്തതിന്റെ അസഹിഷ്ണുതയെന്ന് കെ.സുരേന്ദ്രന്‍

റിയാസിന്റെ പിഡബ്ല്യുഡി റോഡുകള്‍ മുഴുവന്‍ കുളങ്ങളാണ്. കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച പാലാരിവട്ടം പാലം പൊളിഞ്ഞു. റിയാസിന്റെ ജില്ലയിലെ കൂളിമാട് പാലം നിന്നനില്‍പ്പില്‍ തകര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2022, 03:18 pm IST
inKerala

കാസര്‍ഗോഡ്: സംസ്ഥാന സര്‍ക്കാര്‍ വഴി നടപ്പിലാക്കുന്ന എല്ലാ കേന്ദ്ര പദ്ധതികളും കേരളത്തില്‍ അട്ടിമറിക്കപ്പെടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇത് പരിശോധിക്കപ്പെടുന്നതാണ് മുഖ്യമന്ത്രിയേയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെയും  അസ്വസ്ഥമാക്കുന്നതെന്നും കാസര്‍ഗോഡ് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.  

മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെ അതിവേഗ ദേശീയപാത വികസനമാണ് നടക്കുന്നത്. 2024ന് ഈ പദ്ധതികളെല്ലാം പൂര്‍ത്തിയാകും. യുപിഎ സര്‍ക്കാരിന്റെ കാലത്തേക്കാള്‍ 560 ഇരട്ടി ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തനമാണ് കേരളത്തില്‍ നടക്കുന്നത്. 21,275 കോടിയുടെ പുതിയ 6 പ്രൊജക്ടുകളാണ് എന്‍എച്ച്‌ഐ നടപ്പാക്കുന്നത്. നേരത്തെ അനുവദിച്ച 34,000 കോടിയുടെ പദ്ധതികള്‍ക്ക് പുറമേയാണിത്. കേരളത്തിന്റെ വികസനത്തിന് കരുത്തേകുന്ന 6 പ്രൊജക്ടുകളാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും കേന്ദ്രസര്‍ക്കാരിനെ മുമ്പ് നിരവധി തവണ പ്രസംശിച്ചതാണ്. ഇപ്പോള്‍ കേന്ദ്രമന്ത്രി എസ്.ജയശങ്കര്‍ വന്നപ്പോള്‍ ഇവര്‍ എന്തിനാണ് പ്രകോപിതനാകുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു.  

റിയാസിന്റെ പിഡബ്ല്യുഡി റോഡുകള്‍ മുഴുവന്‍ കുളങ്ങളാണ്. കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച പാലാരിവട്ടം പാലം പൊളിഞ്ഞു. റിയാസിന്റെ ജില്ലയിലെ കൂളിമാട് പാലം നിന്നനില്‍പ്പില്‍ തകര്‍ന്നു. വര്‍ഷത്തില്‍ ആറുമാസം മഴ പെയ്യുന്ന സംസ്ഥാനത്ത് ദേശീയപാത വികസനത്തിനുള്ള പരിമിതികള്‍ പരിഹരിച്ചാണ് ഇപ്പോള്‍ പണി നടക്കുന്നത്. കേരളത്തില്‍ ഭൂമിയേറ്റെടുക്കലിന്റെ 25 ശതമാനം മാത്രമാണ് സംസ്ഥാനം എടുക്കുന്നത്. ബാക്കി ദേശീയപാത വികസനത്തിന്റെ എല്ലാ തുകയും നല്‍കുന്നത് കേന്ദ്രസര്‍ക്കാരാണ്. സംസ്ഥാനം വഴി നടപ്പാക്കുന്ന എല്ലാ കേന്ദ്ര പദ്ധതികളും കേരളത്തില്‍ അട്ടിമറിക്കപ്പെടുകയാണ്. അത് പരിശോധിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ ഇനിയും കേരളത്തിലെത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.  

വിദേശകാര്യ മന്ത്രി വരുമ്പോള്‍ മുഖ്യമന്ത്രിക്ക് അസ്വസ്ഥത കൂടും. പ്രോട്ടോകോള്‍ ലംഘനം ചര്‍ച്ചയാകുമെന്ന് അദ്ദേഹം ഭയക്കുന്നുണ്ട്. ചെയ്യാന്‍ പാടില്ലാത്ത കാര്യം ചെയ്യുന്ന കേരളം ഭരിക്കുന്നവരാണ് മര്യാദയ്‌ക്ക് കാര്യങ്ങള്‍ ചെയ്യുന്നവരെ കുറ്റപ്പെടുത്തുന്നത്. സംസ്ഥാനത്ത് ട്രെഷറി പൂട്ടിപോകാതിരിക്കാന്‍ കാരണം നരേന്ദ്രമോദി സര്‍ക്കാരാണ്. ടീം ഇന്ത്യ എന്ന സങ്കല്‍പ്പത്തില്‍ മോദി സര്‍ക്കാര്‍ മുന്നോട് പോകുമ്പോള്‍ കേരളം കടക്കെണിയിലാവുകയാണ്. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചക്കഞ്ഞിയില്‍ പോലും കയ്യിട്ടുവാരുന്ന സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. അവാസ്തവമായ കണക്കുകളാണ് നിയമസഭയില്‍ മന്ത്രിമാര്‍ പറയുന്നത്. പ്രതിപക്ഷ നേതാവും ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Tags: Pinarayi Vijayanകെ. സുരേന്ദ്രന്‍മുഹമ്മദ് റിയാസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.