തിരുവനന്തപുരം: നീലകണ്ഠതീര്‍ത്ഥപാദ സ്വാമി സമാധി പീഠം ട്രസ്റ്റ് സമാധിശതാബ്ദിയോടനുബന്ധിച്ചു സ്ഥാപിച്ച ഗ്രന്ഥ പുരസ്കാരത്തിന് പ്രൊഫ. വി. മധുസൂദനന് നായരുടെ ‘സമയാകാശങ്ങളില്‍ രാമായണതീര്ത്ഥം’ തിരഞ്ഞെടുക്കപ്പെട്ടു.പ്രശസ്തിപത്രവും 50,000/ രൂപയും അടങ്ങുന്ന പുരസ്കാരം സമാധി ശതാബ്ദി സമാചാരണത്തിന്റെ ത്രിദിന പരിപാടികള്‍ക്കു തുടക്കം കുറിക്കുന്ന ജൂലൈ 31ന് നല്‍കും.
സഞ്ചരിക്കുന്ന ഗ്രന്ഥശാല എന്ന അപരനാമത്താല്‍ അറിയപ്പെട്ടിരുന്ന നീലകണ്ഡ തീര്‍ത്ഥപാദ സ്വാമി സംസ്കൃതത്തിലും മലയാളത്തിലുമായി രചിച്ചിട്ടുള്ള നൂറില്‍പ്പരം കൃതികളെ ആസ്പദമാക്കി ഏര്പ്പെടുത്തിയപ്രബന്ധ മത്സരങ്ങള്‍ക്ക് നാലുപേര്‍ അര്‍ഹരായി :
സംസ്കൃതത്തില്‍ രാജലക്ഷ്മി, ആര് എഴുതി നല്കിയ ഹസ്താമലകം ഏകമദ്വ്യയനം അര്‍ഹമായി. മലയാളം വിഭാഗത്തില്‍ തുളസി കോട്ടുക്കല്‍ ചിദാകാശത്തിലെ കാഞ്ചനപ്രഭ ഒന്നാം സ്ഥാനവും ഹേമലത,
ജി. വിജ്ഞാനതരംഗിണി ഒന്നാം ഭാഗം രണ്ടാം സ്ഥാനവും അശോക് കടവൂര്‍ വേദാന്തമണിവിളക്കു മൂന്നാം സ്ഥാനവും നേടി. 25,000/, 20,000/, 15,000/ രൂപാ ക്രമത്തില്‍ സമ്മാനത്തുകയും സര്‍ട്ടിഫിക്കറ്റുകളും ആഗസ്ത് 1ന് നടക്കുന്ന ചടങ്ങില്‍ നല്‍കുമെന്ന് സമാധി സമാചാരണ കണ്‍വീനര്‍ ഗോപിനാഥന് പിള്ള പറഞ്ഞു
സമാധി ആശ്രമത്തോടു ചേര്‍ന്നുള്ള സര്‍പ്പക്കാവിനു മുന്നില്‍ പുതുതായി പണിതീര്‍ത്ത സരസ്വതീ മണ്ഡപത്തില്‍ ശ്രീ ഗണപതി, ശ്രീ സരസ്വതിദേവി, എഴുത്തച്ഛന് എന്നിവരുടെ ശിലാവിഗ്രഹവും സ്ഥാപിക്കുമെന്ന് ഗോപിനാഥന് പിള്ള പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: