തിരുവനന്തപുരം: പ്രവാചക പരാമര്‍ശ കേസില്‍ വാദത്തിന് മുമ്പ് ‘വിധി’യിട്ട ജസ്റ്റീസ് സൂര്യകാന്തിനേയും ജസ്റ്റീസ് പര്ദിവാലയേയും ഇമ്പീച്ച് ചെയ്യണമെന്ന് ആര് എസ് എസ് പ്രചാരകനും ഭാരതീയ വിചാര കേന്ദ്രം മുന്‍സംഘടനാ സെക്രട്ടറിയുമായ ടി ആര് സോമശേഖരന്‍. നൂപുര്‍ ശര്‍മ്മ സുപ്രീം കോര്‍ട്ടില്‍ കൊടുത്ത പെറ്റീഷനോടുള്ള ജസ്റ്റീസ് സൂര്യകാന്തിന്റേയും ജസ്റ്റീസ് പര്‍ദിവാലയുടേയും പ്രതികരണം രാജ്യദ്രോഹത്തിന് തുല്യമാണ്. ഉത്തരവ് ജിഹാദിനെ പരസ്യമായി ന്യായീകരിക്കുകയാണ്. ഉദയ്പൂര്‍ കൊലയേയും, നൂപുര്‍ ശര്‍മ്മയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് മുസ്ലീങ്ങള്‍ നടത്തിയ എല്ലാ ലഹളകളേയും കഴിഞ്ഞ കാലങ്ങളില്‍ നടന്നതും ഭാവിയില്‍ ഉണ്ടാകാന്‍ ഇടയുള്ളതുമായ എല്ലാ കൊലകളേയും ലഹളകളേയും ന്യായീകരിക്കുകയാണ് ചെയ്തത്. മതഭ്രാന്തന്മാരെ കൂടുതല്‍ അക്രമങ്ങള്‍ ചെയ്യാന്‍ ധൈര്യപ്പെടുത്തുകയാണ്. വാക്കാല്‍ മാത്രമേ നല്കപ്പെട്ടിട്ടുള്ളൂവെങ്കിലും ആ വാക്കുകള്‍ ഭീകരന്മാരെ പ്രേരിപ്പിക്കുന്നവയാണ്.
ഇന്ത്യ മതേതര രാജ്യമാണ്. ഒരു മതേതര രാജ്യം മതനിന്ദയെ ഒരു കുറ്റമായി അംഗീകരിയ്ക്കുന്നു പോലുമില്ല. രാഷ്ട്രീയത്തേയോ സാമൂഹ്യ വ്യവസ്ഥയേയോ വിമര്‍ശിയ്ക്കുന്നതു പോലെ മതത്തെ വിമര്‍ശിക്കാനുള്ള സ്വാതന്ത്യവും ഇവിടെ ഒരു സ്വാതന്ത്യമാണ്. ഇന്ത്യ ഭരിയ്ക്കപ്പെടുന്നത് ഇന്ത്യയുടെ ഭരണഘടന പ്രകാരം അല്ല, മറിച്ച് ശരിയത്ത് നിയമം അനുസരിച്ചാണെന്ന ഒരു ധാരണ ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ജഡ്ജിമാര്‍ സൃഷ്ടിച്ചിട്ടുണ്ട്. ഈ വിധിയിലൂടെ തങ്ങള്‍ ഒരു നീതിപീഠത്തില്‍ ജഡ്ജിമാരായിരിയ്ക്കാന് യോഗ്യരല്ലെന്ന് അവര്‍ തെളിയിച്ചു കഴിഞ്ഞു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇക്കാര്യം പരിഗണിച്ച് വേണ്ടത് ചെയ്യണം. ജഡ്ജിമാരെ ഇമ്പീച്ച് ചെയ്യാനുള്ള നടപടികള്‍ പാര്‍ലമെന്റ് സ്വീകരിക്കണം. ഈ സമയത്തെ ഏറ്റവും വലിയ ആവശ്യം ജനാധിപത്യത്തേയും മതേതരത്വത്തേയും സംരക്ഷിയ്ക്കുകയെന്നതാണെന്ന് ടി ആര് സോമശേഖരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: