ന്യൂദല്‍ഹി: ഡ്രഡ്ജര്‍ അഴിമതി കേസില്‍ മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ വിജിലന്‍സ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ച് വിജിലന്‍സ് അന്വേഷണം തുടരാന്‍ അനുമതി നല്കി.
രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം.ജസ്റ്റിസ് അഭയ് എസ് ഓകാ, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
അതേസമയം ജേക്കബ് തോമസിനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശം നല്കി. അഴിമതിയില്‍ മറ്റ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
അന്വേഷണം പൂര്‍ത്തിയാക്കാനാണ് അനുമതി നല്‍കിയതെന്നും എഫ്ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി നടപടി ശരിയല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
നെതര്‍ലാന്‍ഡസ് കമ്പനിയില്‍നിന്ന് ഡ്രഡ്ജര്‍ വാങ്ങി സര്‍ക്കാരിന് 20 കോടി നഷ്ടമുണ്ടാക്കിയെന്നാണ് ജേക്കബ് തോമസിനെതിരായ അരോപണം. സത്യസന്ധനെന്ന് പേര് കേട്ട ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് ഇടതുസര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്നു. അന്യായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സര്വിസിലുണ്ടായിരുന്നപ്പോള് അദ്ദേഹത്തെ സസ്പന്‍ഡ് ചെയ്ത സര്‍ക്കാര്‍ കോടതി വിധിയെ തുടര്‍ന്ന് വിരമിക്കും മുമ്പ് ജേക്കബ് തോമസിനെ തിരികെ ഉദ്യോഗത്തില്‍ പ്രവേശിപ്പിക്കാനും നിര്‍ബന്ധിതനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: