Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശിവഗിരിയില്‍ സമര്‍പ്പിക്കാം എക്കാലവും ഗുരുപൂജാ ഉല്പ്പന്നങ്ങള്‍; നിത്യേന പ്രസാദം ലഭിക്കുന്നത് ആയിരങ്ങള്‍ക്ക്

നിലവില്‍ വാഹനങ്ങളിലും മറ്റുമായി ഭക്തര്‍ കൂട്ടത്തോടെയെത്തി പ്രാര്‍ത്ഥന നടത്തി വഴിപാടുകള്‍ സമര്‍പ്പിച്ചു മടങ്ങുക പതിവാണ്. ചില കേന്ദ്രങ്ങളില്‍ നിന്നുള്ള ഭക്തര്‍ യാത്രാവേളകളില്‍ തങ്ങളുടെ പുരയിടത്തില്‍ നിന്നുള്ള കാര്‍ഷിക വിളകളും മറ്റ് പലവ്യജ്ഞനങ്ങളും കരുതാറുണ്ട്. നിത്യേന ഇവ സമര്‍പ്പിക്കുന്നതിനുള്ള ക്രമീകരണം ഉണ്ടെന്നുളള കാര്യം പലരിലും എത്തിയിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2022, 06:57 pm IST
in Kerala

ശിവഗിരി: ശിവഗിരി മഹാസമാധി പീഠത്തിലും ശ്രീശാരദാ ദേവി സന്നിധിയിലും വൈദിക മഠത്തിലും എത്തിച്ചേരുന്ന  ഭക്തര്‍ക്ക് ഗുരുപൂജാ പ്രസാദത്തിനുള്ള ഉല്‍പ്പന്നങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്. ശിവഗിരി തീര്‍ത്ഥാടന വേളയിലും ശാരദാ പ്രതിഷ്ഠാ വാര്‍ഷിക വേളയിലെ ശ്രീനാരായണ ധര്‍മ്മമീമാംസാ പരിഷത്ത് കാലത്തും നിലവില്‍ നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ഗുരുധര്‍മ്മ  പ്രചരണ സഭയുടെ നേതൃത്വത്തിലും ഇതര സംഘടനകളും ഭക്തരും ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നുണ്ടെന്നും മഠം അറിയിച്ചു.

നിലവില്‍ വാഹനങ്ങളിലും മറ്റുമായി ഭക്തര്‍ കൂട്ടത്തോടെയെത്തി പ്രാര്‍ത്ഥന നടത്തി വഴിപാടുകള്‍ സമര്‍പ്പിച്ചു മടങ്ങുക പതിവാണ്. ചില കേന്ദ്രങ്ങളില്‍ നിന്നുള്ള ഭക്തര്‍ യാത്രാവേളകളില്‍ തങ്ങളുടെ പുരയിടത്തില്‍ നിന്നുള്ള കാര്‍ഷിക വിളകളും മറ്റ് പലവ്യജ്ഞനങ്ങളും കരുതാറുണ്ട്. നിത്യേന ഇവ സമര്‍പ്പിക്കുന്നതിനുള്ള ക്രമീകരണം ഉണ്ടെന്നുളള കാര്യം പലരിലും എത്തിയിട്ടില്ല.

ഗുരുദേവന്‍ സ:ശരീരനായിരുന്നപ്പോള്‍ ഗുരുദേവ സന്നിധിയിലെത്തിയിരുന്ന ഭക്തര്‍ തങ്ങളുടെ കൃഷിയിടങ്ങളില്‍ നിന്നുള്ള കാര്‍ഷിക വിളകളുടെ ഒരു ഭാഗം ഗുരുദേവന് കാഴ്ച വയ്‌ക്കുമായിരുന്നു. ഇപ്രകാരം കാഴ്ച വയ്‌ക്കുന്ന ഉല്പ്പന്നങ്ങള്‍ പാകപ്പെടുത്തി ഗുരുദേവന് മുന്നില്‍ സമര്‍പ്പിച്ച ശേഷം അവിടെയുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും നല്‍കിയിരുന്നു. ഉല്പ്പന്നങ്ങള്‍  എത്തിച്ചിരുന്ന ചില വേളയില്‍ ഗുരുദേവന്‍ യാത്രയിലായപ്പോള്‍ അവ പാകം ചെയ്ത് ഗുരുദേവചിത്രത്തിന് മുന്നില്‍ ദീപം തെളിച്ചു പ്രാര്‍ത്ഥിച്ചും ഭക്ഷണം പ്രസാദമായി അനുഭവിച്ചിരുന്നു.

ഗുരുദേവ മഹാസമാധിയ്‌ക്ക് ശേഷവും ശിവഗിരിയിലെ മഹാപ്രസാദമായി ഗുരുപൂജാ  അന്നദാനം ഭക്തര്‍ ഇന്നും അനുഭവിച്ചു പോരുന്നു. ഗുരുപൂജാ മന്ദിരത്തിലെ ഗുരുദേവ മണ്ഡപത്തില്‍ സമര്‍പ്പിച്ച ശേഷം  സംന്യാസിമാരും ബ്രഹ്മചാരികളും നേതൃത്വം നല്‍കുന്ന  പ്രാര്‍ത്ഥന യില്‍ ഭക്തരും ചേര്‍ന്ന് ഉരുവിട്ട ശേഷമാണ് പ്രസാദം അനുഭവിക്കുക. നിത്യേന ആയിരങ്ങള്‍ക്കാണ് ശിവഗിരിയില്‍ നിന്നും ഗുരുപൂജാപ്രസാദം നല്‍ക്കുന്നത്. ഇതോടൊപ്പം രാവിലെയും വൈകിട്ടും എത്തുന്നവര്‍ക്കും പ്രസാദമായി അന്നദാനം നല്‍കി വരുന്നുണ്ട്.

വാഹനങ്ങളിലും അല്ലാതെയും ശിവഗിരിയില്‍ എത്തിച്ചേരുന്ന ഭക്തരില്‍ ചിലരെങ്കിലും നിലവില്‍ തങ്ങള്‍ക്കാവും വിധം ഉല്‍പ്പന്നങ്ങള്‍ എത്തിക്കാറുണ്ട്. ഈ വിധം എത്തിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തി  പാകപ്പെടുത്തുന്ന ഭക്ഷണം തങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ പ്രസാദമായി അനുഭവിക്കാനുള്ള അവസരം ഉണ്ടാകുമ്പോള്‍ ഇവ ലഭ്യാമാക്കിയ ഭക്തര്‍ക്ക് വലിയ ആത്മ സംതൃപ്തിയാണ് വന്ന് ഭവിക്കുക.

Tags: sivagiriശിവഗിരി മഠം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവഗിരി മനസിന്റെയും ശരീരത്തിന്റെയും കേന്ദ്രം; ഗുരു പഠിപ്പിച്ച പാഠങ്ങൾ നമ്മെ മുന്നോട്ട് നയിച്ചു: ഉപരാഷ്‌ട്രപതി

Kerala

ശ്രീനാരായണ ഗുരുദേവന്‍ ധ്യാനത്തിലിരുന്ന ഗുരുവിഹാര്‍ ഗുഹാക്ഷേത്രം; ശിവഗിരി തീർത്ഥാടകരുടെ പ്രധാന സന്ദർശന കേന്ദ്രം

sivagiri pilgrim
Spiritual

ശിവഗിരി തീർത്ഥാടകർ മഞ്ഞ വസ്ത്രം ധരിക്കുന്നതിനു പിന്നിലെ യഥാർത്ഥ കാരണം ഇതാണ്

Kerala

ഇതൊരു വലിയ കാര്യമാണ്; എല്ലാവരും അറിയണം” :രാജ്ഭവനിലെ ഗുരുദേവ പ്രതിമയ്‌ക്ക് മുന്നിൽ സ്വാമിമാർക്കൊപ്പം ഗവർണർ

Kerala

രാഷ്‌ട്രപതി ദ്രൗപദി മുര്‍മു 4 ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തില്‍, ശബരിമല ദര്‍ശനം ബുധനാഴ്ച

പുതിയ വാര്‍ത്തകള്‍

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു : പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വം

ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്ര സമുച്ചയത്തിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം ; വീഡിയോ വൈറൽ

ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അയൽവാസികളായ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

അടിയന്തരാവസ്ഥക്കാലത്തെ ദുർഭരണം ഓർമിപ്പിക്കുന്ന പേര് വേണ്ട; ബീഹാറിലെ സ്ഥാപനങ്ങളിൽ നിന്ന് സഞ്ജയ് ഗാന്ധിയുടെ പേരു മാറ്റി സമ്രാട്ട് ചൗധരി മന്ത്രിസഭ

‘ ടെഹ്‌റാനിലെ ഡ്രോൺ ഫാക്ടറികൾ തകർന്നു , കരാറിൽ എത്താൻ ഇറാൻ വെമ്പൽ കൊള്ളുകയാണ് ‘: യുദ്ധവിരാമം അടുത്തെന്ന് ട്രംപ്

മാറാട് കൂട്ടക്കൊലയ്‌ക്ക് നാളെ 23 വയസ്; മറക്കാതിരിക്കാം, വംശഹത്യയുടെ ആ കറുത്തദിനം

വേനല്‍ മഴ: സംസ്ഥാനത്ത് ഇതുവരെ 44 ശതമാനം കുറവ്

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതെങ്ങനെ?

ദേവര്‍ഷി നാരദ ജയന്തി: നാരദ ദര്‍ശനം മാധ്യമങ്ങള്‍ക്ക് മാര്‍ഗദര്‍ശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.