കണ്ണൂര്‍: കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദി മയ്യില്‍ ഗ്രാമപഞ്ചായത്ത് കീഴാലംവയല്‍ പാടശേഖര സമിതിയുടെ സഹകരണത്തോടെ കൃഷിപാഠശാല സംഘടിപ്പിച്ചു. നിലമൊരുക്കല്‍, ഞാറുനടല്‍, നാട്ടിപ്പാട്ട്, കൃഷിയറിവുകള്‍, കൃഷിയോര്‍മ്മകള്‍, വയല്‍നടത്തം തുടങ്ങിയ പരിപാടികളാണ് കൃഷിപാഠശാലയില്‍ ഉള്‍പ്പെടുത്തിയത്.
വിദ്യാലയത്തിലെ 80 കുട്ടികളാണ് ഏകദിന പാഠശാലയില്‍ പങ്കെടുത്തത്. മയ്യില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് രവി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. മയ്യില്‍ റൈസ് പ്രൊഡ്യൂസിങ് കമ്പനി മാനേജിങ് ഡയരക്ടര്‍ ടി.കെ.ബാലകൃഷ്ണന് ക്ലാസെടുത്തു.
പിടിഎ എക്സിക്യൂട്ടീവ് അംഗം ഹരീഷ് നമ്പ്യാര്‍, വിദ്യാരംഗം കണ്‍വീനര്‍ എ. സജിത്ത് എന്നിവര്‍ സംസാരിച്ചു. പാടശേഖര സമിതി സെക്രട്ടറി യു. രരീന്ദ്രന്‍ സ്വാഗതം പറഞ്ഞു. അധ്യാപകരായ ടോണി സെബാസ്റ്റ്യന്‍, പി.വി. വൈഷ്ണവ്, കെ.ടി. ലിലിയമോള്, വി. വൈശാഖ് എന്നിവര്‍ നേതൃത്വം നല്കി. നാടന്‍പാട്ട് കലാകാരന് റംഷി പട്ടുവത്തിന്റെ നേതൃത്വത്തില്‍ മയ്യില്‍ അഥീന നാടക നാട്ടറിവ് വീട് അവതരിപ്പിച്ച നാട്ടുമൊഴി വായ് മൊഴി വരമൊഴിപ്പാട്ടുകളും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: