Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

മഹാ രാഷ്‌ട്രീയത്തുടക്കം

വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചുവീഴാത്ത ഒരു സാധാരണക്കാരനെ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നിന്റെ ഭരണഭാരമേല്‍പ്പിക്കുമ്പോള്‍ ബിജെപി നല്‍കുന്ന സന്ദേശം വ്യക്തമാണ്. മഹാരാഷ്‌ട്രയുടെ രാഷ്‌ട്രീയ ചരിത്രം തന്നെ മാറ്റിയെഴുതുന്ന അസുലഭ മുഹൂര്‍ത്തമാണിത്. ഇതിലൂടെ ഏതാണ് യഥാര്‍ത്ഥ ശിവസേനയെന്നും തീരുമാനിക്കപ്പെട്ടിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2022, 06:00 am IST
inEditorial

അധികാര രാഷ്‌ട്രീയത്തിനു മേല്‍ ആദര്‍ശ രാഷ്‌ട്രീയത്തിന്റെ കൊടിക്കൂറ പാറിച്ചിരിക്കുകയാണ് ബിജെപി. പ്രഖ്യാപിത ഹിന്ദുവിരുദ്ധരായ കോണ്‍ഗ്രസ്സും എന്‍സിപിയും ഉള്‍പ്പെടുന്ന അവിശുദ്ധ സഖ്യത്തോട് കലഹിച്ച് ഉദ്ധവ് താക്കറെ സര്‍ക്കാരിനെ താഴെയിറക്കിയ ഏകനാഥ് ഷിന്‍ഡെയെ മഹാരാഷ്‌ട്രയുടെ ഇരുപതാമത്തെ മുഖ്യമന്ത്രിയാക്കിക്കൊണ്ട് ബിജെപി  പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഭൂരിപക്ഷം നഷ്ടമായെന്ന് ഉറപ്പായതോടെ അധികാരം ഒഴിയേണ്ടി വന്ന ഉദ്ധവിന്റെ പകരക്കാരനായി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാവുമെന്നും, ഏകനാഥ് ഷിന്‍ഡെയ്‌ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്നും കരുതിയിരിക്കുമ്പോഴാണ് ഷിന്‍ഡെയാണ് മുഖ്യമന്ത്രിയെന്ന പ്രഖ്യാപനം ഫഡ്‌നാവിസില്‍നിന്നു തന്നെ ഉണ്ടായത്. ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായും അധികാരമേറ്റിരിക്കുന്നു. ഒരര്‍ത്ഥത്തില്‍ ഇത് മധുരപ്രതികാരമാണ്. അധികാരമോഹം കൊണ്ടാണ് 2019 ല്‍ ബിജെപി തങ്ങള്‍ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാതിരുന്നതെന്ന ശിവസേനയുടെ ആരോപണത്തിനുള്ള മറുപടി. ഇതോടൊപ്പം  കുടുംബവാഴ്ചയുടെ മഹിമ പറഞ്ഞ് പാര്‍ട്ടി നേതൃത്വത്തില്‍ തുടരാന്‍ ശ്രമിക്കുന്ന ഉദ്ധവിനെ നിഷ്പ്രഭനാക്കിയിരിക്കുകയുമാണ്. കുടുംബം പുലര്‍ത്താന്‍ ഓട്ടോറിക്ഷ ഓടിക്കേണ്ടി വന്നിട്ടുള്ള ഏകനാഥ് ഷിന്‍ഡെ കഴിവു തെളിയിച്ച് രാഷ്‌ട്രീയത്തില്‍ ഉയര്‍ന്നുവന്നയാളാണ്. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചുവീഴാത്ത ഒരു സാധാരണക്കാരനെ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നിന്റെ ഭരണഭാരമേല്‍പ്പിക്കുമ്പോള്‍ ബിജെപി  നല്‍കുന്ന സന്ദേശം വ്യക്തമാണ്. മഹാരാഷ്‌ട്രയുടെ രാഷ്‌ട്രീയ ചരിത്രം തന്നെ മാറ്റിയെഴുതുന്ന അസുലഭ മുഹൂര്‍ത്തമാണിത്. ഇതിലൂടെ ഏതാണ് യഥാര്‍ത്ഥ ശിവസേനയെന്നും തീരുമാനിക്കപ്പെട്ടിരിക്കുന്നു.  

ജനവിധി മാനിക്കാതെ അധികാരത്തിലെത്താന്‍ അവിശുദ്ധ സഖ്യമുണ്ടാക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കുള്ള പാഠമാണ് മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള ഉദ്ധവ് താക്കറെയുടെ രാജി. സഖ്യമായി മത്സരിച്ച് ഭൂരിപക്ഷം നേടിയ ബിജെപിയെ തള്ളി ഉദ്ധവിനെ മുഖ്യമന്ത്രിയാക്കിയ കോണ്‍ഗ്രസ്സും എന്‍സിപിയും അധാര്‍മിക രാഷ്‌ട്രീയത്തിന് കുടപിടിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ബിജെപിക്ക് അധികാരത്തുടര്‍ച്ച ലഭിക്കുന്നത് തങ്ങളുടെ നിലനില്‍പ്പിനെ അപകടത്തിലാക്കുമെന്ന് മനസ്സിലാക്കിയ എന്‍സിപിയും കോണ്‍ഗ്രസ്സും ഉദ്ധവിനെ മുഖ്യമന്ത്രിക്കസേരയില്‍ പ്രതിഷ്ഠിക്കുകയാണുണ്ടായത്. എന്‍സിപി  നേതാവ് ശരത് പവാറിന്റെയും, ശിവസേനയിലെ അധികാര ദല്ലാളായ സഞ്ജയ് റാവുത്തിന്റെയും കളിപ്പാവയായി മാറുകയായിരുന്നു ഉദ്ധവ്. രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായി അറിയപ്പെടുന്ന മുംബൈയില്‍ അധികാരം ഉപയോഗിച്ച് അഴിമതി നടത്തുകയെന്ന ലക്ഷ്യമാണ് കോണ്‍ഗ്രസ്സും എന്‍സിപിയും ശിവസേനയും ചേര്‍ന്ന് രൂപീകരിച്ച മഹാവികാസ്  അഘാഡി എന്ന സഖ്യത്തിനുണ്ടായിരുന്നത്. അതുവരെ ഹിന്ദുത്വത്തിനുവേണ്ടി വാദിച്ചിരുന്ന ബാല്‍താക്കറെയുടെ ശിവസേന ഹിന്ദുവിരോധം മുഖമുദ്രയാക്കിയ സോണിയാ കോണ്‍ഗ്രസ്സുമായും ശരത് പവാറുമായും കൈകോര്‍ക്കുകയായിരുന്നു. അനുയായികളെ കബളിപ്പിക്കാന്‍ ഹിന്ദുത്വത്തിന്റെ പേരില്‍ ചില വാചകമടികളൊക്കെ നടത്തിയെങ്കിലും അങ്ങേയറ്റം ഹിന്ദുവിരുദ്ധമായാണ് മഹാവികാസ് അഘാഡി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. പാല്‍ഗറില്‍ രണ്ട് സംന്യാസിമാരെ ആള്‍ക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തിയ സാഹചര്യം പോലും ഈ സര്‍ക്കാര്‍ സൃഷ്ടിച്ചു.

രാജ്യത്തെ മുഴുവന്‍ ഹിന്ദുവിരുദ്ധ ശക്തികള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ പതനം. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം അത് ‘മഹാവിനാശ് സഖ്യം’ ആയിരുന്നു. കോണ്‍ഗ്രസ്സിന്റെയും എന്‍സിപിയുടെയും കാലങ്ങളായി തുടര്‍ന്ന ഭരണത്തിന്റെ തണലില്‍ തഴച്ചുവളര്‍ന്ന ദേശവിരുദ്ധ ശക്തികള്‍ മുംബൈയില്‍ പിടിമുറുക്കി. ഇതിന്റെ പാരമ്യതയായിരുന്നു 2008 ലെ മുംബൈ ഭീകരാക്രമണം. ഈ ആക്രമണത്തെ ന്യായീകരിക്കുകയും, അതിനു പിന്നില്‍ സംഘപരിവാറാണെന്ന് അപവാദം പ്രചരിപ്പിക്കുകയുമാണ് കോണ്‍ഗ്രസ്സിലെ ചില മുസ്ലിം നേതാക്കള്‍ ചെയ്തത്. ഇക്കൂട്ടരുടെ ദേശവിരുദ്ധ മനോഭാവത്തിനും അഴിമതിക്കുമെതിരായ ജനവികാരം ബിജെപിയെ അധികാരത്തിലെത്തിച്ചതില്‍ അമര്‍ഷമുള്ളവരാണ് ശിവസേനയെ കൂട്ടുപിടിച്ച് സര്‍ക്കാരുണ്ടാക്കിയത്. അധികാരത്തിലിരുന്ന രണ്ടര വര്‍ഷവും ഹിന്ദുത്വത്തിന് അവധികൊടുത്ത മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഒടുവില്‍ രാജിവയ്‌ക്കുന്നതിനു മുന്‍പ് ചില സ്ഥലങ്ങള്‍ക്ക് ഹിന്ദുപേരുകള്‍ നല്‍കിയതിന്റെ കാപട്യം മഹാരാഷ്‌ട്രക്കാര്‍ തിരിച്ചറിയും. ആട്ടിന്‍തോലിട്ട ഈ ചെന്നായ്‌ക്കളെ ഇനി ആരും വിശ്വസിക്കാന്‍ പോകുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാനുള്ള അവസരം കൈവന്നപ്പോഴും ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാന്‍ കാണിച്ച മഹാമനസ്‌കത അങ്ങേയറ്റം മാതൃകാപരമാണ്. ഇപ്പോള്‍ ഭരണത്തിനു പുറത്തായിരിക്കുന്ന ദേശവിരുദ്ധ-ഹിന്ദുവിരുദ്ധ ശക്തികള്‍ക്ക് ഇനിയൊരിക്കലും ഭരണത്തില്‍ തിരിച്ചുവരാതിരിക്കാനുള്ള ജാഗ്രതയാണ് പുതുതായി അധികാരമേറ്റിരിക്കുന്ന സര്‍ക്കാരിനു വേണ്ടത്.

Tags: bjpദേവേന്ദ്ര ഫഡ്‌നാവിസ്ഏക്നാഥ് ഷിന്‍‍ഡെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Kerala

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

Kerala

കിഫ്ബി അഴിമതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാജിവെക്കണം; ഗ്രനേഡ് പ്രയോഗിച്ചും ലാത്തി വീശിയും സമരത്തെ അടിച്ചമര്‍ത്താനാവില്ല: ബിജെപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.