Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഉദയ്‌പ്പൂരിലെ ജിഹാദികള്‍ നമുക്കിടയിലുമുണ്ട്

ഉദയ്‌പൂരിലെ ഹീനമായ കൊലപാതകം ഒറ്റപ്പെട്ടതല്ല. തമിഴ്‌നാട്ടിലും കര്‍ണാടകയിലും ദല്‍ഹിയിലും ഉത്തര്‍പ്രദേശിലുമൊക്കെ ഇത്തരം നിരവധി കൊലപാതകങ്ങള്‍ ജിഹാദികള്‍ നടത്തുകയുണ്ടായി. മനുഷ്യജീവനെക്കാള്‍ മതഭ്രാന്തിന് വിലകല്‍പ്പിക്കുന്നവര്‍ വ്യക്തികളെന്ന നിലയ്‌ക്കല്ല ഈ മഹാപാപങ്ങള്‍ ചെയ്തുകൂട്ടുന്നത്. അന്യമത വിദ്വേഷം വളര്‍ത്തുകയും സമൂഹത്തില്‍ അസ്ഥിരത സൃഷ്ടിക്കുകയും ചെയ്യുന്ന ഇസ്ലാമിക സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ വലിയ പങ്കുണ്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2022, 06:00 am IST
in Editorial

രാജസ്ഥാനിലെ ഉദയ്‌പ്പൂരില്‍ തയ്യല്‍ക്കട നടത്തുന്ന ഹിന്ദു യുവാവിനെ ജിഹാദി ഭീകരര്‍ പട്ടാപ്പകല്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ നടുക്കിയിരിക്കുകയാണ്. നൂപുര്‍ ശര്‍മയെ അനുകൂലിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടുവെന്ന് ആരോപിച്ചാണ് രണ്ട് ജിഹാദികള്‍ ഈ അരുംകൊല നടത്തിയത്. ആവശ്യക്കാരെന്ന വ്യാജേന ഇവര്‍ ഉദയ്‌പ്പൂരില്‍ കനയ്യലാലിന്റെ തയ്യല്‍ക്കടയില്‍ കയറിച്ചെല്ലുകയും ഒരാളുടെ വസ്ത്രത്തിന്റെ അളവെടുക്കുന്നതിനിടെ മറ്റേയാള്‍ പിന്നില്‍നിന്ന് കടന്നുപിടിച്ച് ഇറച്ചിവെട്ടുന്ന കത്തികൊണ്ട് കഴുത്തറുക്കുകയുമായിരുന്നു. മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്ന അതിഭീകരമായ ഈ നരഹത്യയുടെ വീഡിയോ ദൃശ്യം പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. മതഭ്രാന്തുകൊണ്ട് നടത്തിയ ഈ പൈശാചിക കൃത്യത്തെ ന്യായീകരിക്കുകയും കൊലക്കത്തി ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രിക്കെതിരെ പോലും വധഭീഷണി മുഴക്കുകയും ചെയ്തതിനുശേഷമാണ് ജിഹാദികള്‍ പിന്മാറിയത്. ഉദയ്‌പ്പൂര്‍ സ്വദേശികള്‍ തന്നെയായ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലാവുകയും ചെയ്തു. മനുഷ്യപ്പിശാചുക്കളായി മാറിയ മതഭീകരരുടെ ചെയ്തിയില്‍ നടുങ്ങിപ്പോയ ജനങ്ങള്‍ സംസ്ഥാന വ്യാപകമായി കടുത്ത പ്രതിഷേധമുയര്‍ത്തിയിരിക്കുകയാണ്. പ്രത്യാഘാതം ഭയന്ന് സര്‍ക്കാര്‍ പലയിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുമുണ്ട്.

യഥാര്‍ത്ഥത്തില്‍ കനയ്യ ലാലിന്റെ ഏഴുവയസ്സുകാരനായ മകനാണ് നൂപുര്‍ ശര്‍മയെ പിന്തുണച്ച പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തത്. കുട്ടികള്‍ ഫോണില്‍ കളിക്കുന്നതിനിടെ അബദ്ധവശാല്‍ സംഭവിച്ചതാണിത്. ഇതിനെ തുടര്‍ന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്നും, സുരക്ഷ നല്‍കണമെന്നും പതിനൊന്ന് ദിവസം മുന്‍പ് കനയ്യ ലാല്‍ അഭ്യര്‍ത്ഥിച്ചെങ്കിലും പോലീസ് അത് ചെവിക്കൊണ്ടില്ല. പോലീസിന്റെ ഈ അനാസ്ഥയും കൃത്യവിലോപവുമാണ് ഇസ്ലാമിക മതവെറി പൂണ്ടവര്‍ ഒരു സാധു മനുഷ്യന്റെ ജീവനെടുക്കാന്‍ ഇടയാക്കിയത്. രാജസ്ഥാന്‍ ഭരിക്കുന്നത് കോണ്‍ഗ്രസ്സാണ്. മുസ്ലിം മതമൗലികവാദികളെ പ്രീണിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും, അവരുടെ ചെയ്തികളെ വെള്ളപൂശുകയും ചെയ്യുന്ന സര്‍ക്കാരിന്റെ നയമാണ് അത്യന്തം ക്രൂരമായ ഈ കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കുറ്റപ്പെടുത്തുന്ന അങ്ങേയറ്റം നിരുത്തരവാദപരമായ പ്രസ്താവനയാണ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് നടത്തിയത്. കൊല നടത്തിയശേഷം പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ ജിഹാദികളും ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു മുഖ്യമന്ത്രിയും ഒരുപക്ഷത്താവുന്ന കാഴ്ചയാണിത്. കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ നയങ്ങള്‍ രാജസ്ഥാനില്‍ മതഭ്രാന്ത് വ്യാപിപ്പിച്ചിരിക്കുകയാണ്. ഇതില്‍നിന്നാണ് ഉദയ്‌പൂരിലേതുപോലുള്ള കൊലപാതകങ്ങള്‍ അരങ്ങേറുന്നത്. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും സമീപകാലത്ത് വര്‍ഗീയ കലാപങ്ങള്‍ അരങ്ങേറുകയുണ്ടായി. ഇതില്‍നിന്ന് രാഷ്‌ട്രീയ ലാഭം കൊയ്യാനാണ് കോണ്‍ഗ്രസ്സും വിമതഭീഷണി നേരിടുന്ന മുഖ്യമന്ത്രി ഗെഹ്‌ലോട്ടും ശ്രമിക്കുന്നത്. ഇതിന്റെ ദുരന്തഫലമാണ് ഉദയ്‌പൂരിലേതും.  

ഉദയ്‌പൂരിലെ ഹീനമായ കൊലപാതകം ഒറ്റപ്പെട്ടതല്ല. തമിഴ്‌നാട്ടിലും കര്‍ണാടകയിലും ദല്‍ഹിയിലും ഉത്തര്‍പ്രദേശിലുമൊക്കെ ഇത്തരം നിരവധി കൊലപാതകങ്ങള്‍ ജിഹാദികള്‍ നടത്തുകയുണ്ടായി. മനുഷ്യജീവനെക്കാള്‍ മതഭ്രാന്തിന് വിലകല്‍പ്പിക്കുന്നവര്‍ വ്യക്തികളെന്ന നിലയ്‌ക്കല്ല ഈ മഹാപാപങ്ങള്‍ ചെയ്തുകൂട്ടുന്നത്. അന്യമത വിദ്വേഷം വളര്‍ത്തുകയും സമൂഹത്തില്‍ അസ്ഥിരത സൃഷ്ടിക്കുകയും ചെയ്യുന്ന ഇസ്ലാമിക സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ വലിയ പങ്കുണ്ട്. അരിയും മലരും കുന്തിരിക്കവും കരുതി വച്ചുകൊള്ളാന്‍ ആലപ്പുഴയിലെ സമ്മേളനത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ മുഴക്കിയ കൊലവിളി മുദ്രാവാക്യം ഇതിനു തെളിവാണ്. ഇക്കൂട്ടര്‍ തന്നെയാണല്ലോ മതനിന്ദ ആരോപിച്ച് തൊടുപുഴയില്‍ കോളജ് അധ്യാപകന്റെ കൈവെട്ടിയെടുത്തത്. ഉദയ്‌പ്പൂരിലേതുപോലുള്ള കൊലപാതകങ്ങള്‍ ലോകത്തിന്റെ പലയിടങ്ങളിലും ജിഹാദികള്‍ നടത്തുന്നതാണ്. ഫ്രാന്‍സില്‍ സാമുവല്‍ പാറ്റി എന്ന അധ്യാപകന്റെ കഴുത്തറുത്തത് ഉള്‍പ്പെടെ നിരവധി സംഭവങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. എന്നാല്‍ ജിഹാദി ഭീകരതയെ വെള്ളപൂശുന്നവര്‍ ഇതിനുനേര്‍ക്ക് കണ്ണടയ്‌ക്കുകയാണ് പതിവ്. ഉദയ്‌പ്പൂരില്‍ പിടിയിലായ കൊലയാളികള്‍ക്ക് ഒരു പാക്ക് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന വിവരം പുറത്തുവരുന്നു. കേസിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്ത് മുഴുവന്‍ വസ്തുതകളും പുറത്തുകൊണ്ടുവരികയും കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കുകയും വേണം. ജിഹാദികളെ ശക്തമായി അടിച്ചമര്‍ത്തുകയും അവര്‍ക്ക് കൂട്ടുനില്‍ക്കുന്നവരെ നിലയ്‌ക്കു നിര്‍ത്തുകയും വേണം.

Tags: കൊലപാതകംJihadi TerrorismJihad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

India

കുടകില്‍ ഹിന്ദു യുവതികളുടെ മതംമാറിയുളള വിവാഹം വര്‍ദ്ധിക്കുന്നു,ലവ് ജിഹാദിനെതിരെ പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍, നിയമപരമായേ ഇടപെടാനാകൂ എന്ന് പൊലീസ്

World

പാകിസ്ഥാന്റെ ഇസ്ലാമിക് ജിഹാദ് ഇന്ത്യയ്‌ക്ക് മാത്രമല്ല യൂറോപ്പിനും ഭീഷണിയാണ് : നിർണായക വെളിപ്പെടുത്തലുമായി ഫിന്നിഷ് സൈന്യം

World

കശ്മീരിൽ ജിഹാദ് തുടരും, ശത്രുവിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാം : ഹാഫിസ് സയീദിന് പിന്നാലെ ഇന്ത്യയ്‌ക്ക് ഭീഷണിയായി മറ്റൊരു ലഷ്കർ ഭീകരൻ കൂടി

പുതിയ വാര്‍ത്തകള്‍

ടി. സിദ്ദിഖ് പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സോപ്പിടുന്നു, വയനാട് അമേഠിയാക്കും എന്ന പോസ്റ്ററിനെതിരെ കേസ് കൊടുത്തു

കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

മരുമകന്‍ അഭിഷേക് ബാനര്‍ജി (ഇടത്ത്) അഭിഷേക് ബാനര്‍ജിയ്ക്ക് നിര്‍ദേശം നല്‍കുന്ന മമത (വലത്ത്)

മമതയുടെ മരുമകന് ഇനി പൈലറ്റ് കാർ സൗകര്യം ഇല്ല, നിരവധി തൃണമൂല്‍ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച് ബംഗാളിലെ ബിജെപി സര്‍ക്കാര്‍

എഎസ് എംഎല്‍ കമ്പനിയുടെ കൂറ്റന്‍ ലിതോഗ്രഫി സംവിധാനങ്ങള്‍. ഇത് ഗുജറാത്തില്‍ ഒരു ലക്ഷം കോടിരൂപയില്‍ ടാറ്റാ ഇലക്ട്രോണിക്സ് പണിതുകൊണ്ടിരിക്കുന്ന സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിന് നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ നല്‍കും. മോദിയുടെ സന്ദര്‍ശനത്തിലായിരുന്നു ഈ കരാര്‍ അന്തിമമാണ്.

ഒരു ലക്ഷം കോടിയുടെ ടാറ്റ സെമികണ്ടക്ടര്‍ ഫാബിനാവശ്യമായ ലിത്തോഗ്രാഫി നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ തരും; സെമി കണ്ടക്ടറില്‍ കുതിക്കാന്‍ ഇന്ത്യ

പശുക്കളെ കശാപ്പ് ചെയ്യരുത് , മറ്റുള്ളവരുടെ വിശ്വാസം മാനിക്കണമെന്ന് കൊൽക്കത്ത ഇമാം : ഭരിക്കുന്നത് സുവേന്ദുവാണെന്ന തിരിച്ചറിവിൽ ഇസ്ലാമിസ്റ്റുകൾ

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

നയതന്ത്രചർച്ചകൾ ഫലം കണ്ടു : ചോള രാജവംശത്തിലെ ചെമ്പുതകിടുകൾ മോദിയ്‌ക്ക് തിരിച്ചുനൽകി നെതർലാൻഡ്‌സ് ; ഇനി ലക്ഷ്യം ഭോജ്ശാലയുടെ വാഗ്ദേവതാ വിഗ്രഹം

ബംഗാളില്‍ അനധികൃത നിര്‍മ്മാണത്തിനെതിരെ ബുള്‍ഡോസര്‍, കല്ലേറുമായി തൃണമൂല്‍ ഗുണ്ടകള്‍, അരമണിക്കൂറിനകം അടിച്ചൊതുക്കി പൊലീസ്

‘കൊടുങ്കാറ്റിന് മുമ്പത്തെ ശാന്തത’: ഇറാനെതിരെ പുതിയ ആക്രമണങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ട്രംപിന്റെ പുതിയ പോസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.