ന്യൂദല്‍ഹി: തീര്‍ത്ഥാടകര്‍ ശിവനെ മനസ്സില്‍ ധ്യാനിച്ച് ഉറക്കെ, ഒരേ സ്വരത്തില്‍ വിളിച്ചു: ‘ഹര് ഹര് മഹാദേവ്’. അന്തരീക്ഷത്തെ ആത്മീയതമുഖരിതമാക്കുന്ന മന്ത്രോച്ചാരണത്തോടെ തീര്‍ത്ഥാകടര്‍ മെല്ലെ മുന്നോട്ട് നീങ്ങി. കോവിഡ് തീര്‍ത്ത രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശിവ ഭക്തര്‍ എല്ലാം ത്യജിച്ച് വീണ്ടും ആത്മീയ യാത്ര തുടങ്ങുകയാണ്.
ഇതോടെ പ്രസിദ്ധമായ അമര്‍നാഥ് തീര്‍ത്ഥയാത്രയ്ക്ക് ബുധനാഴ്ച ആരംഭമായി. ഔദ്യോഗിക തിരക്കുകള്‍ ഏറെയുണ്ടായിട്ടും, അതെല്ലാം മാറ്റിവെച്ച്ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ജനറല്‍ മനോജ് സിന്‍ഹ യാത്ര ഫ്ലാഗ് ഓഫ് ചെയ്യാനെത്തി. ജമ്മുവിലെ ബേസ് ക്യാമ്പില്‍ നിന്നുള്ള ആദ്യം സംഘത്തിന് യാത്ര തിരിക്കാനുള്ള അനുമതി.
“തീര്‍ത്ഥാടകരുടെ സുരക്ഷിതമായ ആത്മീയ യാത്രയ്ക്കും പുരോഗതിയ്ക്കും സമാധാനത്തിനും പ്രാര്‍ത്ഥിക്കുന്നു”- സിന്‍ഹ പറഞ്ഞു. കോവിഡ് മൂലം 2020ലും 2021ലും സര്‍ക്കാര്‍ അമര്‍നാഥ് തീര്‍ത്ഥാടനം റദ്ദാക്കിയിരുന്നു. രണ്ട് വര്‍ഷമായി മുടങ്ങിയ അമര്‍നാഥ് തീര്‍ത്ഥാടനമാണ് ബുധനാഴ്ച പുനരാരംഭിച്ചത്.
“ബാബ ഭോലാനാഥിന് പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കാന്‍ രണ്ട് വര്‍ഷമായി കാത്തിരിക്കുകയായിരുന്നു. വീണ്ടും അത് സംഭവിയ്ക്കുമ്പോള്‍ സന്തോഷം” – ഒരു തീര്ത്ഥാടകന് പറഞ്ഞു.
ഏകദേശം 3,880 മീറ്റര്‍ ഉയരത്തിലുള്ള ശിവ ഭഗവാന്റെ ഗുഹാക്ഷേത്രത്തിലേക്കാണ് അമര്‍നാഥ് യാത്ര. ഇത് ഹിമാലയത്തിന്റെ ഉയര്‍ന്ന ഭാഗങ്ങളിലാണ്. പഹല്‍ഗാം വഴിയും ബാല്താല് വഴിയും ഇവിടേക്ക് പോകാം.
ഏറെ വെല്ലുവിളികള്‍ക്കിടയിലാണ് ഈ വര്‍ഷത്തെ തീര്‍ത്ഥാടനം. ചില ഇസ്ലാം തീവ്രവാദ സംഘടനകള്‍ തീര്‍ത്ഥാടനത്തിനെതിരെ വെല്ലുവിളികള്‍ ഉയര്‍ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: