ന്യൂദല്‍ഹി: അന്തരിച്ച പ്രൊഫസര്‍ പ്രശാന്ത ചന്ദ്ര മഹലനോബിസിന്റെ ജന്മദിനം പ്രമാണിച്ച് 2007 മുതല്‍ എല്ലാ വര്‍ഷവും ജൂണ്‍ 29ന് കേന്ദ്രസര്‍ക്കാര്‍ സ്റ്റാറ്റിസ്റ്റിക്സ് ദിനമായി ആഘോഷിച്ചു വരുന്നു. 2022 ലെ സ്റ്റാറ്റിസ്റ്റിക്സ് ദിനത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന വിഷയം ‘ഡാറ്റ ,സുസ്ഥിര വികസനത്തിനായി’ എന്നതാണ്,
ഗവണ്മെന്റിന്റെ സംരംഭമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി 2022 ജൂണ്‍ 27 മുതല്‍ 2022 ജൂലൈ മൂന്നുവരെ മന്ത്രാലയത്തില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘാഷങ്ങളാണ് സ്റ്റാറ്റിസ്റ്റിക്സ് ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചിട്ടുള്ളത് 2022 ജൂണ്‍ 29ന് ന്യൂദല്‍ഹിയില്‍ കണ്വെന്ഷന് സെന്ററില്‍ ഹൈബ്രിഡ് മോഡിലുള്ള (ഫിസിക്കല്കംവെര്ച്വല്) ചടങ്ങായിട്ടാണ് പരിപാടി നടക്കുന്നത്.
സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ സഹ മന്ത്രിറാവു ഇന്ദര്‍ജിത് സിംഗ്, ആസൂത്രണ, കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിലെ സഹമന്ത്രി എന്നിവര്‍ പരിപാടിയുടെ മുഖ്യാതിഥികളായി ചടങ്ങില്‍ പങ്കെടുക്കും. കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, അന്താരാഷ്ട്ര രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ പരിപാടിയുടെ വെബ്കാസ്റ്റ്/ലൈവ് സ്ട്രീം നടത്താനും ഉദ്ദേശിക്കുന്നുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: