തിരുവനന്തപുരം: വോട്ട് അഭ്യര്‍ഥിക്കാനായി കേരളത്തിലെത്തിയ പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹക്ക് തണുത്ത പ്രതികരണം. വിമാനത്താവളത്തില്‍ മുന്‍ ബിജെപി നേതാവിനെ സ്വീകരിക്കാനെത്തിയത്് യുഡിഎഫ് നേതാക്കള്‍ മാത്രം. വി.ഡി.സതീശന്, പി കെ കുഞ്ഞാലിക്കുട്ടി, എം കെ മൂനീര്‍, ഇ ടി മുഹമ്മദ് ബഷീര്‍, അന്‍വര്‍ സാദത്ത് എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.
ഇന്നു നിയമസഭാ മന്ദിരത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് എംഎല്‍എമാരെയും എംപിമാരെയും കാണും. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥിയാണെങ്കിലും ഇരു കൂട്ടരും പ്രത്യേകമായാണു യശ്വന്ത് സിന്‍ഹയെ ഇന്നു കാണുന്നത്. നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന് തമ്പി ഹാളില്‍ ഉച്ച തിരിഞ്ഞു രണ്ടിന് എല്‍ഡിഎഫ് എംഎല്‍എമാരെയും മൂന്നിന് യുഡിഎഫ് എംഎല്‍എമാരെയും കാണും. നല്ലൊരു വിഭാഗം എം എല്‍ എ മാര്‍ ഇന്നത്തെ കൂടിക്കാഴ്ചയില്‍ ഉണ്ടാകില്ല.
അന്തരിച്ച മുന്‍ മന്ത്രി ടി.ശിവദാസ മേനോന് അന്തിമോപചാരം അര്‍പ്പിക്കാന്‍ പല മന്ത്രിമാരും എംഎല്‍എമാരും മലപ്പുറത്താണ്. ചിലര്‍ ഇന്നു മലപ്പുറത്തെത്തും. രാഹുല്‍ഗാന്ധി മറ്റന്നാള്‍ വയനാട് സന്ദര്‍ശിക്കുന്നതു കണക്കിലെടുത്ത് ഒരുക്കങ്ങള്‍ക്കായി ചില യുഡിഎഫ് എംഎല്‍എമാരും തലസ്ഥാനം വിട്ടു. ഇക്കാരണത്താല്‍ എല്ലാ എംഎല്‍എമാരും യശ്വന്ത് സിന്ഹയുമായുള്ള കൂടിക്കാഴ്ചയില്‍ ഉണ്ടാകില്ല. കേരളം എന്നും ഹൃദയത്തോടു ചേര്‍ന്നു നില്ക്കുന്ന സംസ്ഥാനമാണെന്ന് യശ്വന്ത് സിന്‍ഹ. നൂറുശതമാനം വോട്ട് കിട്ടുന്ന കേരളത്തില്‍ നിന്നു പ്രചാരണത്തിനു ഗംഭീര തുടക്കം കുറിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: