Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അടിയന്തരാവസ്ഥയും ജന്മഭൂമിയും

1975 ജൂണ്‍ 25നാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം നടന്നത്. ഭാരതത്തില്‍ ഒരു സ്വേച്ഛാധിപതി അരങ്ങുവാണകാലം. ജനനേതാക്കളെയെല്ലാം കല്‍ത്തുറങ്കിലടച്ചു. 'വായടയ്‌ക്കൂ പണിയെടുക്കൂ' എന്നാക്രോശിച്ചുകൊണ്ട് ജനങ്ങളുടെ സര്‍വസ്വാതന്ത്ര്യങ്ങളെയും നിഷേധിച്ചകാലം. 1977 മാര്‍ച്ചുവരെ ആ അവസ്ഥ നീണ്ടു. ഇന്ദിരാഗാന്ധിയുടെ അഴിമതിക്കെതിരെ ശബ്ദിച്ചതിന്റെ ശിക്ഷയായിരുന്നു അത്.

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Jun 25, 2022, 05:45 am IST
in Article

കേരളത്തിലെ ഭരണ-പ്രതിപക്ഷ മുന്നണികള്‍ പ്രത്യേക ജനുസ്സാണ്. ജനാധിപത്യത്തെ കുറിച്ചും പൗരാവകാശങ്ങളെക്കുറിച്ചും പറയുന്നതിന് അവര്‍ക്ക് ആയിരം നാവാണ്. നരേന്ദ്രമോദി ജനാധിപത്യ കശാപ്പുകാരന്‍ എന്ന് കൊട്ടിപ്പാടാന്‍ അവര്‍ക്ക് ഒരു മടിയുമില്ല. മൗലികാവകാശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തട്ടിത്തെറിപ്പിക്കുന്നു എന്നവര്‍ ആര്‍ത്തട്ടഹസിക്കും. എന്നാല്‍ ഇതെല്ലാം കുഴിച്ചുമൂടിയ ഒരു കാലമുണ്ടായിരുന്നു. അതാണ് അടിയന്തരാവസ്ഥക്കാലം. 21 മാസം ഭാരതത്തെ തടവറയിലാക്കിയ ചരിത്രം ഇന്നത്തെ യുവതലമുറയ്‌ക്ക് കേട്ടറിവേ ഉണ്ടാവുകയുള്ളൂ. അടിയന്തരാവസ്ഥാ പ്രഖ്യാപനം നടന്നിട്ട് ഇന്നേക്ക് 47 വര്‍ഷം പിന്നിടുകയാണ്. അന്ന് അടിയന്തരാവസ്ഥയെ പാടിപ്പുകഴ്‌ത്തിയവരാണ് ഇരുമുന്നണികളിലും അണിനിരന്നിരിക്കുന്നതും.

1975 ജൂണ്‍ 25നാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം നടന്നത്. ഭാരതത്തില്‍ ഒരു സ്വേച്ഛാധിപതി അരങ്ങുവാണകാലം. ജനനേതാക്കളെയെല്ലാം കല്‍ത്തുറങ്കിലടച്ചു. ‘വായടയ്‌ക്കൂ പണിയെടുക്കൂ’ എന്നാക്രോശിച്ചുകൊണ്ട് ജനങ്ങളുടെ സര്‍വസ്വാതന്ത്ര്യങ്ങളെയും നിഷേധിച്ചകാലം. 1977 മാര്‍ച്ചുവരെ ആ അവസ്ഥ നീണ്ടു. ഇന്ദിരാഗാന്ധിയുടെ അഴിമതിക്കെതിരെ ശബ്ദിച്ചതിന്റെ ശിക്ഷയായിരുന്നു അത്. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ബീഹാറില്‍ ആരംഭിച്ച സമരം കോണ്‍ഗ്രസിന്റെ സകല നാഡികളേയും തളര്‍ത്തുന്നതായിരുന്നു. ജയപ്രകാശ് നാരായണനെ പിന്‍പറ്റി നാനാജി ദേശ്മുഖും സംഘപരിവാര്‍ സംഘടനകളും സജീവമായി രംഗത്തിറങ്ങി. അതോടൊപ്പം ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് രാജ് നാരായണന്‍ നല്കിയ ഹര്‍ജി അംഗീകരിക്കുകയും ചെയ്തു. ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ അലഹബാദ് കോടതി മറ്റൊന്നുകൂടി പറഞ്ഞു. ഇന്ദിരാ ഗാന്ധി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും പാടില്ല. പോരെ പൂരം, ഇതോടൊപ്പം ഗുജറാത്തില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റു. ചരിത്രത്തിലില്ലാത്ത ഈ പതനം കൂടിയായപ്പോള്‍ ഇന്ദിരാഗാന്ധിയിലുള്ള സ്വേച്ഛാധിപതി ഉണര്‍ന്നു.

ഇന്ദിരയ്‌ക്കൊപ്പം ബംഗാളില്‍ നിന്നുള്ള സിദ്ധാര്‍ത്ഥ ശങ്കര്‍ റേ കൂടിചേര്‍ന്നപ്പോള്‍ പുതിയൊരു തന്ത്രം മെനഞ്ഞു. അതുവരെ കേട്ടുകേള്‍വിപോലുമില്ലാത്ത സംഭവം. രാജ്യത്തിന് അപരിചിതമായ സ്വഭാവം. ജനങ്ങള്‍ക്ക് ഒരു സ്വാതന്ത്ര്യവും നല്‌കേണ്ടതില്ല. പ്രസംഗിക്കാനുള്ള അവകാശം, സമരം ചെയ്യാനുള്ള സാഹചര്യം, സ്വതന്ത്രമായി പത്രപ്രവര്‍ത്തനം നടത്താനുള്ള അവസരം, ഇവ എല്ലാം ഇല്ലാതാക്കുക.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അന്നുതന്നെ നടപടി തുടങ്ങി. ഇന്ദിരാഗാന്ധിക്ക് അലോസരമുണ്ടാക്കുന്ന നേതാക്കളെ പിടിച്ച് ജയിലിലടയ്‌ക്കുക എന്നതായിരുന്നു ആദ്യ നടപടി. ജയപ്രകാശ് നാരായണന്‍, അടല്‍ ബിഹാരി വാജ്‌പേയി, ലാല്‍ കൃഷ്ണ അദ്വാനി, രാജ്‌നാരായണന്‍, മോഹന്‍ധാരിയ, മധുലിമായെ, എസ്. ചന്ദ്രശേഖരന്‍ തുടങ്ങിയ ജനനേതാക്കളെ എല്ലാം ജയിലിലാക്കി. ചില പത്രങ്ങള്‍ ഈ വാര്‍ത്ത നല്കാനൊരുങ്ങിയപ്പോള്‍ സെന്‍സര്‍ ചെയ്യാനായി പദ്ധതി. സെന്‍സര്‍ ചെയ്യാത്ത ഒരു വാര്‍ത്തയും പ്രസിദ്ധപ്പെടുത്താന്‍ സാധിക്കില്ല. കിരാതവാഴ്‌ച്ചയുടെ വാര്‍ത്തകള്‍ നല്കുന്ന പത്രങ്ങളെ കഴുത്ത് ഞെരിക്കുക എന്ന സമീപനവും സ്വീകരിച്ചു.

അടിയന്തരാവസ്ഥയില്‍ കേരളത്തില്‍ അടച്ചുപൂട്ടിയ ഒരേ ഒരു പത്രമാണ് ജന്മഭൂമി. ജന്മഭൂമി പത്രാധിപര്‍ പി.വി.കെ. നെടുങ്ങാടി, പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ യു. ദത്താത്രേയറാവു എന്നിവരെ അറസ്റ്റു ചെയ്ത് ജയിലിലിട്ടു. കോഴിക്കോട്ടു നിന്നും പ്രസിദ്ധീകരണം തുടങ്ങി ഏതാണ്ട് 50 ദിവസം പിന്നിടും മുന്‍പാണ് ജന്മഭൂമിയുടെ കഴുത്തിന് പിടിച്ചത്. അറസ്റ്റ് ചെയ്യുമ്പോള്‍ പത്രാധിപര്‍ പി.വി.കെ. നെടുങ്ങാടിയുടെ കണ്ണു കെട്ടി. വസ്ത്രങ്ങളെടുക്കാന്‍ അനുവദിച്ചില്ല. വയോധികനായ നെടുങ്ങാടി അപ്പോള്‍ തന്നെ പറയുന്നുണ്ടായിരുന്നു. എന്റെ കണ്ണട എടുത്തില്ല. കണ്ണട വേണമെന്ന ആവശ്യം പോലീസ് നിരാകരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘എങ്കില്‍ കണ്ണു കെട്ടേണ്ടകാര്യമില്ല.’ കണ്ണടയില്ലെങ്കില്‍ അദ്ദേഹത്തിന് ഒന്നും കാണാനൊക്കില്ല. അക്ഷരം കാണാന്‍ ഒരു കണ്ണട. പൊതുവെയുള്ള കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ മറ്റൊന്ന്. ഇതായിരുന്നു അദ്ദേഹത്തിന്റെ രീതി. അന്നത്തെ ആഭ്യന്തരമന്ത്രി കെ. കരുണാകരന്റെ ‘ആത്മമിത്രം’ എന്ന് വിശ്വസിച്ചിരുന്ന നെടുങ്ങാടിക്ക് നേരിട്ട ദുരന്തം ഇതാണെങ്കില്‍ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലൊ.

നെടുങ്ങാടിയോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടവരില്‍, അന്ന് പത്രത്തിന്റെ കാര്യം നോക്കിയിരുന്ന പി.നാരായണന്‍ (നാരായണ്‍ജി), എ. ദാമോദരന്‍ എന്നിവരടക്കമുള്ളവരെ മൂന്നു മാസത്തെ ജയില്‍വാസത്തിനുശേഷം വിട്ടയച്ചു. എന്നാല്‍ ദത്താത്രേയ റാവുവിനെ ‘മിസ’ തടവുകാരനാക്കി. അടിയന്തരാവസ്ഥ പിന്‍വലിച്ചതിനു ശേഷം മാത്രമേ അദ്ദേഹത്തിന് പുറത്തിറങ്ങാന്‍ കഴിഞ്ഞുള്ളൂ. അടച്ചുപൂട്ടിയ ‘ജന്മഭൂമി’ പിന്നെ പുറത്തിറങ്ങുന്നത് അടിയന്തരാവസ്ഥയ്‌ക്ക് ശേഷം നവംബര്‍ 14 നാണ്. മുഖ്യപത്രാധിപര്‍ പ്രൊഫ.എം.പി.മന്മഥന്‍. അടിയന്തരാവസ്ഥയ്‌ക്ക് മുന്‍പ് സായാഹ്ന പത്രമായിരുന്നെങ്കില്‍ കൊച്ചിയില്‍ നിന്നിറങ്ങിയത് പ്രഭാതദിനപത്രമായാണ്. ഇന്ന് ഒന്‍പത് എഡിഷനായാണ് ഇറങ്ങുന്നത്.

അടിയന്തരാവസ്ഥയുടെ നാളുകളില്‍ കേരളത്തില്‍ മുഖ്യമന്ത്രി സി.അച്യുതമേനോനാണ്. പേരിനൊരു മുഖ്യമന്ത്രി – കാര്യങ്ങളെല്ലാം നടത്തിക്കൊണ്ടിരുന്നത് ആഭ്യന്തരമന്ത്രി കെ. കരുണാകരന്‍. ശിങ്കിടികളായ കുറേ പോലീസ് ഉദ്യോഗസ്ഥരും. മുഖ്യമന്ത്രി ഒന്നും അറിയുന്നില്ല. അറിഞ്ഞില്ല എന്നതാണ് സ്ഥിതി. എന്‍ജിനീയറിങ് വിദ്യാര്‍ഥി രാജന്റെ മരണം ഏറെ കോളിളക്കമുണ്ടാക്കി. രാജന്റെ പിതാവ് ഈച്ചര വാര്യര്‍, അച്യുതമേനോന്റെ സമശീര്‍ഷരായിട്ടും കാലുപിടിച്ച് കേണിട്ടും മകന്റെ മരണത്തെക്കുറിച്ച് മിണ്ടാന്‍ മിനക്കെട്ടില്ല. ബോണസിനേക്കാള്‍ പത്തിരട്ടി നല്ലതാണ് അടിയന്തരാവസ്ഥ എന്ന് മൊഴിഞ്ഞ മുഖ്യമന്ത്രിക്ക് അന്ന് കേരളത്തില്‍ നടന്നതും നടക്കുന്നതും എന്തെന്നറിയാനായില്ലെന്ന് സാരം.

അടിയന്തരാവസ്ഥക്കാലത്ത് സിപിഎമ്മിന്റെ പ്രമുഖ നേതാക്കളെല്ലാം സുഖലോലുപരായിരുന്നു. ഇഎംഎസ്, എകെജി എന്നിവര്‍ക്ക് ജയിലില്‍ കിടക്കേണ്ടിവന്നിട്ടില്ല. എന്നാല്‍ താഴേത്തട്ടിലുള്ള കുറേപ്പേര്‍ക്ക് ഏറെ കഷ്ടനഷ്ടങ്ങളുണ്ടായി. ഇന്നത്തെ ‘ഒന്നാം നമ്പര്‍’ കാരന്‍ പിണറായി വിജയന്‍ അടിയന്തരാവസ്ഥക്കാലത്ത് നന്നായി അനുഭവിച്ചതാണ്. കണ്ണൂരിലെ കോണ്‍ഗ്രസുകാരും പോലീസും വേണ്ടുവോളം പെരുമാറി. പോലീസിന്റെ ലാത്തിക്ക് പരിചയമില്ലാത്ത ഒരു രോമകൂപവും പിണറായിയുടെ ദേഹത്തുണ്ടായിരുന്നില്ല. അന്ന് എംഎല്‍എ ആയിരുന്ന പിണറായി ആ കഥകള്‍ നിയമസഭയിലും അവതരിപ്പിച്ചിട്ടുണ്ട്.

രണ്ടാം സ്വാതന്ത്ര്യസമരമെന്നാണ് അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തെ കണക്കാക്കുന്നത്. കേരളത്തില്‍ തന്നെ നൂറുകണക്കിന് ആള്‍ക്കാര്‍ക്ക് ആ സമരത്തിനിടയില്‍ സര്‍വ്വവും നഷ്ടപ്പെട്ടു സ്വന്തമായി അധ്വാനിച്ച് ജീവിക്കാന്‍ പോലും കഴിയാത്ത സാഹചര്യമുണ്ടായി. അവര്‍ക്ക് ആശ്വാസം നല്കുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. പല സംസ്ഥാന സര്‍ക്കാരുകളും രണ്ടാം സ്വാതന്ത്ര്യസമരമായി ഇതിനെ അംഗീകരിച്ചിട്ടുണ്ട്. കേരളമെന്തേ ഇത് കേള്‍ക്കാത്തതെന്ന ചോദ്യം ഇന്നും എന്നും പ്രസക്തമാണ്.

Tags: emergencyജന്മഭൂമിമറുപുറം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

Kerala

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

News

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

Vicharam

അടിയന്തരാവസ്ഥ@51 ഒഴിയാബാധയായി അടിയന്തരാവസ്ഥ

Kerala

വഴിയരികിലെ അടിയന്തര ശസ്ത്രക്രിയയും ഫലം കണ്ടില്ല, അപകടത്തില്‍ പരിക്കേറ്റ ലിനു മരണത്തിനു കീഴടങ്ങി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.