Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

മെഡിക്കല്‍ ഉപകരണങ്ങളുടെ നിലവാരവും സുരക്ഷയും ഉറപ്പുവരുത്തണം: വിദഗ്ധര്‍

കിംസ്‌ഹെല്‍ത്തിന്റെ ക്ലിനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ രാജ്യത്തുടനീളമുള്ള ഇരുന്നൂറിലധികം പ്രതിനിധികള്‍ പങ്കെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2022, 03:37 pm IST
in Health

തിരുവനന്തപുരം: മെഡിക്കല്‍ ഉപകരണങ്ങളുടെ നിലവാരവും സുരക്ഷയും ഉറപ്പുവരുത്തണമെന്നും ഇതുവഴി കൃത്യതയോടുകൂടി മികച്ച ചികിത്സ സാധ്യമാക്കാനാകുമെന്നും  കിംസ്‌ഹെല്‍ത്തില്‍ നടന്ന ബയോമെഡിക്കല്‍ എന്‍ജിനീയര്‍മാരുടെ അഞ്ചാമത് ദേശീയ സമ്മേളനത്തില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

മെഡിക്കല്‍ ഉപകരണങ്ങളുടെ നിലവാരം പരിശോധിച്ച് അംഗീകാരം നല്‍കുന്ന കിംസ്‌ഹെല്‍ത്ത് മെഡിക്കല്‍ ഡിവൈസസ് ആന്‍ഡ് കാലിബ്രേഷന്‍ ലാബിന് (കെഎംഡിടിസിഎല്‍) നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസിന്റെ (എന്‍എബിഎല്‍) അംഗീകാരം ലഭിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു സമ്മേളനം. സംസ്ഥാനത്ത് ഈ അംഗീകാരം നേടുന്ന ആദ്യത്തേയും രാജ്യത്തെ രണ്ടാമത്തെയും ആശുപത്രി ശൃംഖലയാണ് കിംസ്‌ഹെല്‍ത്ത്.

മെഡിക്കല്‍ ഉപകരണങ്ങളുടെ പരിപാലനത്തില്‍ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കണമെന്നും മികച്ച ചികിത്സ ലഭ്യമാക്കാന്‍ ഇത് അനിവാര്യമാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിനു കീഴിലുള്ള ക്ലിനിക്കല്‍ ഡവലപ്‌മെന്റ് സര്‍വ്വീസസ് ഏജന്‍സി ട്രെയിനിംഗ് ഡയറക്ടര്‍ ഡോ. സുചേത ബാനര്‍ജി കുരുന്ദ്കര്‍ പറഞ്ഞു. സ്വന്തമായി കാലിബ്രേഷന്‍ ലാബ് സ്ഥാപിച്ച് അംഗീകാരം നേടിയെടുത്ത കിംസ്‌ഹെല്‍ത്തിന്റെ പരിശ്രമങ്ങളേയും മുഖ്യാതിഥിയായിരുന്ന അവര്‍ അഭിനന്ദിച്ചു.

ബയോമെഡിക്കല്‍ എന്‍ജിനീയര്‍മാര്‍ നിരന്തരം പരിശീലനം നേടണമെന്ന് അദ്ധ്യക്ഷനായിരുന്ന കിംസ്‌ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം ഐ സഹദുള്ള പറഞ്ഞു. ഓപ്പറേഷന്‍ തിയറ്ററുകളിലും അതിതീവ്ര പരിചരണ വിഭാഗങ്ങളിലും സുപ്രധാന ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്ന ബയോമെഡിക്കല്‍ എന്‍ജിനീയര്‍മാരുടെ പ്രസക്തിയും അദ്ദേഹം ചൂണ്ടിക്കാട്ടി.

മെഡിക്കല്‍ ഉപകരണങ്ങള്‍ക്കുള്ള അംഗീകാരത്തിന്റെ ആവശ്യകതയെക്കുറിച്ചും മെഡിക്കല്‍ ഉപകരണങ്ങളുടെ കാലിബ്രേഷന്‍ ലബോറട്ടറി മാനദണ്ഡങ്ങളെക്കുറിച്ചും അതിഥിയായിരുന്ന ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ ട്രെയിനിംഗ് ആന്‍ഡ് കപ്പാസിറ്റി ബില്‍ഡിംഗ് സെല്‍ ഡയറക്ടര്‍ അലോക് ജെയ്ന്‍ വ്യക്തമാക്കി.

കിംസ്‌ഹെല്‍ത്ത് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഇഎം നജീബ്, സിഇഒ ജെറി ഫിലിപ്പ്, ഡയഗ്‌നോസ്റ്റിക്‌സ് സര്‍വ്വീസസ്  ക്ലസ്റ്റര്‍ സിഒഒ അവിനാഷ് നാനിവഡേക്കര്‍, ക്ലിനിക്കല്‍ എന്‍ജിനീയറിംഗ് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ആര്‍ രഞ്ജിത്ത് എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്റേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍  അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ സോമനാഥ് ബസു, ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് മുന്‍ ഡയറക്ടര്‍  ആര്‍ സി മാത്യൂസ്,  മെഡിക്കല്‍ ഡിവൈസസ് കാലിബ്രേഷന്റെ എന്‍എബിഎല്‍ അസെസ്സറും കാലിബ്രേഷന്‍ വിദഗ്ധയുമായ മാലാ രമേശ്, ബെംഗളൂരു പ്രിഷ്യസ് മെഡിക്കല്‍ ടെക്‌നോളജീസ് ഡയറക്ടര്‍ സുദര്‍ശന്‍ നാഗോങ്കര്‍ എന്നിവര്‍ മുഖ്യ പ്രഭാഷകരായിരുന്നു.

ക്ലിനിക്കല്‍ എന്‍ജിനീയറിംഗിനുള്ള സമഗ്ര എന്‍എബിഎച്ച് അംഗീകാരത്തിന്റെ ആവശ്യകത എന്ന വിഷയത്തിലെ പാനല്‍ ചര്‍ച്ചകള്‍ക്ക് പൂനെ ദീനാനാഥ് മങ്കേഷ്‌കര്‍ ഹോസ്പിറ്റല്‍ ക്ലിനിക്കല്‍ എന്‍ജിനീയറിംഗ് മാനേജര്‍ ഡോ. നിരഞ്ചന്‍ ഡി കമ്പത്ത്, ബെംഗളൂരു സക്ര വേള്‍ഡ് ഹോസ്പിറ്റല്‍ അസോസിയേറ്റ് വൈസ് പ്രസിഡന്റ് ദീപക് അഗര്‍ഖേദും നേതൃത്വം നല്‍കി.

പ്രായോഗിക നിയന്ത്രണങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ക്കുള്ള അംഗീകാരങ്ങളും  മാനദണ്ഡങ്ങളും, കര്‍മ്മ പദ്ധതികള്‍,  അംഗീകാരം നല്‍കുന്ന സ്ഥാപനങ്ങളുടെ ചുമതലകള്‍, മെഡിക്കല്‍ ഉപകരണങ്ങളുടെ കൃത്യതയും ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതില്‍ ക്ലിനിക്കല്‍ എന്‍ജിനീയര്‍മാര്‍ വഹിക്കേണ്ട ചുമതലകള്‍ തുടങ്ങിയവ വിവിധ സെഷനുകളില്‍ ചര്‍ച്ച ചെയ്തു. കിംസ്‌ഹെല്‍ത്തിലെ ക്ലിനിക്കല്‍ എന്‍ജിനീയര്‍മാര്‍  മെഡിക്കല്‍ ഉപകരണങ്ങളുടെ കാലിബ്രേഷനെക്കുറിച്ച് അവതരണം നടത്തി.

കിംസ്‌ഹെല്‍ത്തിന്റെ ക്ലിനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ രാജ്യത്തുടനീളമുള്ള ഇരുന്നൂറിലധികം പ്രതിനിധികള്‍ പങ്കെടുത്തു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത 1000 രൂപ വര്‍ധിപ്പിച്ചു

Kerala

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)
India

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

Kerala

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

Music

എ.ആർ. റഹ്മാന്റെ അസിസ്റ്റന്റ് കമൽ പ്രശാന്ത് ഇനി മലയാളത്തിൽ

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

ഹിസ്ബുള്ളയുടെ നട്ടെല്ല് തകർത്ത് ഇസ്രായേൽ : പൊട്ടിച്ച് ചിതറിപ്പിച്ചത് ദക്ഷിണ ലെബനനിലെ ഭൂഗർഭ തുരങ്ക ശൃംഖല  

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി

പാകിസ്ഥാനിലും പാറ്റകൾ പെരുകാൻ തുടങ്ങുന്നു ! വെറും ഒരു ലക്ഷം ഫോളോവേഴ്സുമായി മുനീറിനെ ഒതുക്കാൻ പറ്റുമോ ? ഷഹബാസിനെതിരെ പുതിയ മുന്നണി

മാദ്ധ്യമപ്രവര്‍ത്തകനായിരുന്ന കെ എം ബഷീറിന്‌റെ അപകട മരണം: ബന്ധുക്കളുടെ ആരോപണം ശരിയല്ലെന്ന് അധികൃതര്‍

സൈജു കുറുപ്പ് നായകനാകുന്ന “ഹരിവരാസനം” ചിത്രത്തിൽ പ്രശസ്ത തെന്നിന്ത്യൻ താരം യോഗി ബാബു പ്രധാന വേഷത്തിൽ എത്തുന്നു

കാന്‍സര്‍ ശ്വാസകോശത്തിലേക്കും കിഡ്‌നിയിലേക്കും വ്യാപിച്ചു;ഭാര്യയെ തേടി കാന്‍സര്‍ ആറാമതും വന്നിരിക്കുന്നു;നടന്‍

ഇന്‍സ്ട്രക്ടര്‍മാരും ഇടനിലക്കാരും ഡ്രൈവിംഗ് ടെസ്റ്റ് നിയന്ത്രിക്കേണ്ട: കര്‍ക്കശ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ഗതാഗത കമ്മീഷണര്‍

പി‌ഒ‌കെ തെരഞ്ഞെടുപ്പ് നിരസിച്ച് ഇന്ത്യ ; പാകിസ്ഥാൻ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.