Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Career

കോള്‍ ഇന്ത്യാ ലിമിറ്റഡില്‍ എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് മാനേജ്‌മെന്റ് ട്രെയിനികളാവാം; സെലക്ഷന്‍ ഗേറ്റ്-2022 സ്‌കോര്‍ അടിസ്ഥാനത്തില്‍

അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ജൂണ്‍ 23 രാവിലെ 10 മണി മുതല്‍ ജൂലൈ 22 വരെ സമര്‍പ്പിക്കാവുന്നതാണ്. പ്രായപരിധി 31.5.2022 ല്‍ 30 വയസ്സ്. സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരം ഇളവുണ്ട്.

വൈശാഖ് ജി.നായര്‍byവൈശാഖ് ജി.നായര്‍
Jun 23, 2022, 05:00 pm IST
inCareer

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡ്, കൊല്‍ക്കത്ത പരസ്യ നമ്പര്‍ 02/2022 പ്രകാരം മാനേജ്‌മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നു. ഊര്‍ജ്ജസ്വലരായ യുവ എന്‍ജിനീയറിങ് ബിരുദക്കാര്‍ക്കാണ് അവസരം. മൈനിങ് (ഒഴിവുകള്‍ 699), സിവില്‍ (160), ഇലക്‌ട്രോണിക്‌സ് & ടെലികമ്യൂണിക്കേഷന്‍ (124), സിസ്റ്റം ആന്റ് ഇഡിപി(67),  ബ്രാഞ്ചുകളില്‍ 60% മാര്‍ക്കില്‍ കുറയാതെ ഫസ്റ്റ് ക്ലാസ് ബിഇ/ബിടെക് ബിരുദമെടുത്തിരിക്കണം. ഗേറ്റ്-2022 സ്‌കോര്‍ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. ആകെ 1050 ഒഴിവുകളുണ്ട്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം  www.coalindia.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. 

അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ജൂണ്‍ 23 രാവിലെ 10 മണി മുതല്‍ ജൂലൈ 22 വരെ സമര്‍പ്പിക്കാവുന്നതാണ്. പ്രായപരിധി 31.5.2022 ല്‍ 30 വയസ്സ്. സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരം ഇളവുണ്ട്.

സിസ്റ്റം ആന്റ് ഇഡിപി ഡിസിപ്ലിനിലേക്ക് കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്/ഐടിയില്‍ 60% മാര്‍ക്കോടെ ബിഇ/ബിടെക് അല്ലെങ്കില്‍ 60% മാര്‍ക്കോടെ എംസിഎ യോഗ്യത നേടിയവര്‍ക്കാണ് അപേക്ഷിക്കാവുന്നത്.

പട്ടികജാതി/വര്‍ഗ്ഗം, ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ യോഗ്യതാ പരീക്ഷ 55% മാര്‍ക്കോടെ/തത്തുല്യ സിജിപിഎയില്‍ കുറയാതെ വിജയിച്ചിരുന്നാല്‍ മതി. 2021-22 വര്‍ഷയോഗ്യത പരീക്ഷ ആദ്യം തന്നെ വിജയിച്ചവര്‍ക്കും ഇക്കൊല്ലം ഫൈനല്‍ പരീക്ഷയെഴുതിയവര്‍ക്കുമാണ് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. 2022 ഓഗസ്റ്റ് 31 നകം യോഗ്യത തെളിയിക്കണം.

ഒബിസി നോണ്‍ ക്രീമിലയെല്‍ എസ്‌സി/എസ്ടി, ഇഡബ്ല്യുഎസ്, ഭിന്നശേഷിക്കാര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഒഴിവുകളില്‍ സംവരണമുണ്ട്. അപേക്ഷാ ഫീസ് നികുതി ഉള്‍പ്പെടെ 1180 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി/വിമുക്തഭടന്മാര്‍, കോള്‍ ഇന്ത്യ ജീവനക്കാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. ഫീസ് ഓണ്‍ലൈനായി അടയ്‌ക്കാം. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

മാനേജ്‌മെന്റ് ട്രെയിനികളായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷമാണ് പരിശീലനം. അടിസ്ഥാന  ശമ്പളമായ 50,000 രൂപ പരിശീലന കാലം മാസംതോറും ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവരെ 60,000-180,000 രൂപ ശമ്പള നിരക്കില്‍ E3 ഗ്രേഡില്‍ മാനേജര്‍/എന്‍ജിനീയര്‍/എക്‌സിക്യൂട്ടീവ് തസ്തികയില്‍ സ്ഥിര നിയമനം നല്‍കും. ഡിഎ, എച്ച്ആര്‍എ, ചികിത്സാലയം, ഗ്രാറ്റുവിറ്റി, പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളുണ്ട്. നിയമനം ലഭിക്കുന്നവര്‍ 5 വര്‍ഷത്തെ സര്‍വീസ് ബോണ്ട് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

Tags: vacancycareerകല്‍ക്കരികോള്‍ ഇന്ത്യ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

India

റെയിൽവേയിൽ വൻ അവസരം: 3,993 ജൂനിയർ എഞ്ചിനീയർ ഒഴിവുകൾ; ശമ്പളവും യോഗ്യതയും

India

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

Career

കേരള ഹൈക്കോടതിയില്‍ സിവില്‍ ജഡ്ജ് – ഒഴിവുകള്‍ 27; മേയ് 4 നകം ഓണ്‍ലൈനില്‍ അപേക്ഷിക്കാം

Career

ബിഎസ്എന്‍എല്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് ട്രെയിനികളെ തേടുന്നു; ഒഴിവുകള്‍ 120

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.