Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അഗ്നിപഥ് കാലഘട്ടത്തിന്റെ ആവശ്യം

സൈനിക സേവനം ദേശീയ പ്രതിരോധത്തിന്റെ അവസാന കോട്ടയാണ്. സൈനിക മേധാവികളുടെ കാഴ്ചപ്പാടിലും ആസൂത്രണത്തിലും ആര്‍ക്കും സംശയവും ഉണ്ടാകരുത്. പരിശീലന രീതികളും പ്രവര്‍ത്തന വിനിയോഗവും ഉള്‍പ്പെടെ പുതിയ പദ്ധതിയുടെ എല്ലാ തലങ്ങളെക്കുറിച്ചും ഇതിനകം ചര്‍ച്ച ചെയ്തിരിക്കണം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 21, 2022, 05:33 am IST
inArticle

എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ബദൗരിയ  

(വ്യോമസേന മുന്‍ മേധാവി)

രാഷ്‌ട്രത്തിന്റെ പ്രതിരോധ മേഖലയുടെ പ്രയാണത്തില്‍ പുതുയുഗം കുറിക്കുന്ന ഒന്നാണ് അഗ്നിപഥ് പദ്ധതി. രാഷ്‌ട്രത്തിന്റെ അവിഭാജ്യസ്തംഭങ്ങളായ പ്രതിരോധ സേനയേയും യുവജനങ്ങളേയും നേരിട്ടു സ്വാധീനിക്കുന്ന ഒരു മുന്നേറ്റം. പദ്ധതിയെക്കുറിച്ചു സമൂഹത്തിന്റെ വിവിധ വിഭാഗങ്ങള്‍ അവരുടെ സ്വന്തം വീക്ഷണങ്ങളും വിവരണങ്ങളും മുന്നോട്ടുവച്ചു.  ഗുണങ്ങള്‍ക്കൊപ്പം പല കോണുകളില്‍ നിന്നു ദോഷങ്ങളും ഉയര്‍ത്തിക്കാണിക്കപ്പെട്ടു.  

അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ലോകത്ത്, മാറ്റം മാത്രമാണു സ്ഥിരമായുള്ളത്. അതേസമയം, മാറ്റത്തിനെതിരായ പ്രതിരോധം മനുഷ്യസ്വഭാവത്തിന്റെ ഭാഗവുമാണ്. ഇക്കാര്യം നാം ഓര്‍ക്കേണ്ടതുണ്ട്.  പദ്ധതിയുടെ വിശാലമായ രൂപരേഖ പരിശോധിക്കാം. സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ അനുസരിച്ച്, മൂന്ന് സേനാവിഭാഗങ്ങളിലെയും പിബിഒആര്‍ എന്നറിയപ്പെടുന്ന പേഴ്സണല്‍ ബിലോ ഓഫീസേഴ്സ് റാങ്ക് വിഭാഗത്തിലെ എല്ലാ റിക്രൂട്ട്മെന്റുകള്‍ക്കുമുള്ള പുതിയ റിക്രൂട്ട്മെന്റ് പാതയാകും അഗ്നിവീര്‍ പദ്ധതി. പതിനേഴര മുതല്‍ 21 വയസുവരെയുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ നാലുവര്‍ഷ കാലയളവിലേക്കു റിക്രൂട്ട് ചെയ്യും. നാലുവര്‍ഷത്തിനുശേഷം, എല്ലാ അഗ്നിവീരന്മാര്‍ക്കും അതതു സേനയില്‍ സ്ഥിരമായി പ്രവര്‍ത്തിക്കുന്നതിന് അപേക്ഷിക്കാനുള്ള അവസരവും നല്കും. എങ്കിലും, 25 ശതമാനം അഗ്നിവീരന്മാരെ മാത്രമേ സ്ഥിരമായി സേനയുടെ ഭാഗമാക്കുകയുള്ളൂ.  

അഗ്നിവീരന്മാരെ ഉപയോഗിക്കുന്നതു സംബന്ധിച്ചും സേനാവിഭാഗങ്ങളുടെ പ്രവര്‍ത്തനശേഷിയിലും യുദ്ധസാധ്യതയിലും അതിന്റെ സ്വാധീനത്തെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നതിനാല്‍ പ്രതിരോധസേവനങ്ങളില്‍ പദ്ധതിയുടെ സാധ്യതയെക്കുറിച്ച് ആദ്യം പരിശോധിക്കാം. എല്ലാ യുദ്ധവേദികളും ഉപകരണങ്ങളും ആയുധ സംവിധാനങ്ങളും ഒരു ശൃംഖലാപരിതസ്ഥിതിയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക കേന്ദ്രീകൃത ആധുനിക വ്യോമസേനയാണ് ഇന്ത്യന്‍ വ്യോമസേന. പുതിയ സാങ്കേതിക വിദ്യകള്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ പരിശീലിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ സമകാലിക സാങ്കേതിക വിദ്യകളറിയാവുന്ന, സാഹചര്യങ്ങളോടു പൊരുത്തപ്പെടാന്‍ കഴിയുന്ന യുവജനങ്ങളെയാണു വ്യോമസേന തേടുന്നത്. മാത്രമല്ല, സാങ്കേതികവിദ്യകള്‍ പ്രതിദിനമെന്നോണം പഴക്കം ചെല്ലുന്നതിനാല്‍, ഹ്രസ്വകാലത്തേക്ക് ഇടയ്‌ക്കിടെയുള്ള നിയമിക്കല്‍ ദൈര്‍ഘ്യമേറിയ പ്രതിബദ്ധതകളുള്ള നിയമിക്കലുകളെ അപേക്ഷിച്ചു കൂടുതല്‍ യുക്തിസഹമാണ്. ഒരു ചെറിയ പ്രവേശന കാലയളവ്, ഉദ്യോഗാര്‍ത്ഥികള്‍ക്കും സേവനങ്ങള്‍ക്കും നാലുവര്‍ഷ കാലയളവിനുശേഷം തീരുമാനമെടുക്കാനുള്ള അവസരം നല്കുന്നു. പഴയ സമ്പ്രദായത്തില്‍ അത്തരം അവസരം ലഭ്യമല്ല. ഒരുവശത്ത്, 15-20 വര്‍ഷമെങ്കിലും സൈന്യത്തിന്റെ ഭാഗമാകണം എന്ന പ്രതിബദ്ധതയുള്ളതിനാല്‍ ഇവയില്‍ ചേരാനുള്ള അവസരം വിനിയോഗിക്കുന്നതില്‍ ഒരുവിഭാഗം യുവാക്കള്‍ ആശങ്കാകുലരായിരുന്നു. മറുവശത്ത്, മുതിര്‍ന്ന അംഗങ്ങള്‍ക്ക് പുതിയ സാങ്കേതികവിദ്യകളില്‍ വൈദഗ്ധ്യം നല്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വെല്ലുവിളികള്‍ നേരിടുന്നുമുണ്ട്. യുവാക്കളെ ഇടയ്‌ക്കിടെ ഉള്‍പ്പെടുത്തുന്നതും സൈനികരുടെ ശരാശരി പ്രായം കുറയ്‌ക്കുന്നതും സേവനങ്ങളില്‍ ഗുണപ്രദമാകും. വ്യോമസേനയില്‍ ‘എയര്‍ വാരിയേഴ്‌സ്’ എന്നു പൊതുവെ വിളിക്കുന്ന യോദ്ധാക്കളുടെ ശരാശരി പ്രായം കുറയ്‌ക്കുന്നതു സേവനങ്ങള്‍ക്ക് പ്രധാന നേട്ടമായിരിക്കും.  

സൈനിക സേവനം  ദേശീയ പ്രതിരോധത്തിന്റെ അവസാന കോട്ടയാണ്. സൈനിക മേധാവികളുടെ കാഴ്ചപ്പാടിലും ആസൂത്രണത്തിലും ആര്‍ക്കും സംശയവും ഉണ്ടാകരുത്. പരിശീലന രീതികളും പ്രവര്‍ത്തന വിനിയോഗവും ഉള്‍പ്പെടെ പുതിയ പദ്ധതിയുടെ എല്ലാ തലങ്ങളെക്കുറിച്ചും ഇതിനകം ചര്‍ച്ച ചെയ്തിരിക്കണം. ഒരുതലത്തിലും ഇതിന്റെ വീര്യം കുറയ്‌ക്കുകയില്ല. ഓരോ തവണയും എല്ലാ മേഖലകളിലും പ്രതിരോധ സേന കഴിവു തെളിയിക്കുമെന്നു രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഉറപ്പുണ്ടായിരിക്കണം.

രാജ്യത്തെ യുവാക്കളാണ് ഇതിലെ മറ്റൊരു വിഭാഗം. നമുക്കു യുവാക്കളുടെ സ്വപ്‌നങ്ങളും താല്‍പ്പര്യങ്ങളും പരിഗണിച്ചുനോക്കാം. പത്താം ക്ലാസോ പന്ത്രണ്ടാം ക്ലാസോ പാസായ യുവാവിനു മികച്ച കോര്‍പ്പറേറ്റുകള്‍ വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ വളരെ ഉയര്‍ന്നതാണ്  സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ്. പുതുതായി റിക്രൂട്ട് ചെയ്യപ്പെടുന്നയാള്‍ക്കു പ്രതിമാസം 30,000 രൂപ ലഭിക്കും. മാത്രമല്ല, പ്രതിമാസം 9000 രൂപ സര്‍ക്കാര്‍ അദ്ദേഹത്തിന്റെ സേവാനിധിയിലേക്കു വിഹിതമായി നല്കും. കൂടാതെ, എല്ലാവര്‍ഷവും ശമ്പളത്തില്‍ ഏകദേശം 10 ശതമാനം വര്‍ധനയുണ്ടാകും. യാത്ര, താമസം, ചികിത്സാസൗകര്യങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള സാധാരണ ദൈനംദിന ആവശ്യങ്ങളുടെ ചെലവു ഭൂരിഭാഗവും സൈന്യം നിറവേറ്റും. അതിനാല്‍ അഗ്നിവീരന്മാര്‍ ഇതിനായി പണം ചെലവഴിക്കേണ്ടതില്ല. വരുമാനത്തിന്റെ വളരെ കുറച്ചുഭാഗമേ ജീവിതച്ചെലവിലേക്കു പോകൂ. ശമ്പളത്തിന്റെ ഭൂരിഭാഗവും ലാഭിക്കാന്‍ കഴിയും. നാലുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍, സേവാനിധി അക്കൗണ്ട് കാലാവധി പൂര്‍ത്തിയാകുകയും ഓരോ അഗ്നിവീരനും 11 ലക്ഷത്തിലധികം രൂപയും ലഭിക്കും.  

കൂടാതെ, സാമ്പത്തിക നേട്ടങ്ങള്‍ക്കു പുറമെ, ഈ പദ്ധതി യുവാക്കളുടെ അന്തസ്, ആത്മാഭിമാനം, കഴിവുകള്‍ മെച്ചപ്പെടുത്തല്‍, പുതിയ ദേശീയ വിദ്യാഭ്യാസ നയം 2020ന് അനുസൃതമായുള്ള വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ ഉള്‍പ്പെടുന്ന മറ്റ് അഭിലാഷങ്ങളും നിറവേറ്റും. വിദ്യാഭ്യാസമന്ത്രാലയം ഇതിനകം കൊണ്ടുവന്നതുപോലെ അഗ്നിവീരന്മാര്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള സംവിധാനവും അവസരങ്ങളും സൃഷ്ടിക്കുന്നതിനു യുജിസിയും ഇഗ്നോയും ദേശീയ വിദ്യാഭ്യാസ നയം 2020ലെ വ്യവസ്ഥകള്‍ പരമാവധി വര്‍ധിപ്പിക്കും. സ്ഥിരമായി സൈനിക സേവനം ചെയ്യേണ്ടതില്ലാത്തവരുടെ അടുത്ത നീക്കങ്ങള്‍ ഇതു സുഗമമാക്കും. വൈദഗ്ധ്യമുള്ള ഈ യുവാക്കളെ കേന്ദ്ര സായുധ പൊലീസ് സേനയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള പദ്ധതി ആവിഷ്‌കരിക്കാന്‍ ഒരുങ്ങുകയാണ് ആഭ്യന്തര മന്ത്രാലയം. സര്‍ക്കാര്‍ മേഖലയിലും വ്യവസായ-ഐടി മേഖലയിലും കോര്‍പ്പറേറ്റ് ലോകത്തും മാന്യമായ ജോലി തേടാനും അതല്ലെങ്കില്‍ സേവാനിധി പ്രയോജനപ്പെടുത്തി സ്വന്തമായി സംരംഭം തുടങ്ങാനുമുള്ള അവസരവും അവര്‍ക്കു ലഭിക്കും.

അഗ്നിപഥ് പദ്ധതിക്കു രാഷ്‌ട്രനിര്‍മാണത്തില്‍ അഭൂതപൂര്‍വമായ സംഭാവനയേകാനാകും. അച്ചടക്കം, സത്യസന്ധത, ആവേശം, പരസ്പരവിശ്വാസം, സേവന മനോഭാവം, യുവാക്കളുടെ മനസില്‍ രാഷ്‌ട്രത്തിനു പ്രഥമസ്ഥാനം തുടങ്ങിയ ഗുണങ്ങള്‍ കൈവരുന്നതു രാഷ്‌ട്രനിര്‍മാണത്തില്‍ സുപ്രധാന മാറ്റങ്ങളുണ്ടാക്കും. എന്റെ അഭിപ്രായത്തില്‍, ഈ പദ്ധതി രാജ്യത്തെ സൈനിക സേവനങ്ങള്‍ക്കും യുവാക്കള്‍ക്കും പരസ്പരനേട്ടം കൊണ്ടുവരുന്ന സംവിധാനമാണ്. മാത്രമല്ല, രാഷ്‌ട്രനിര്‍മാണത്തില്‍ ഉന്നത തലങ്ങളില്‍ അതിന്റെ സംഭാവന അസാധാരണമാംവിധമായിരിക്കുകയും ചെയ്യും.

Tags: അഗ്നിപഥ് പദ്ധതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പദ്ധതി ദേശീയ താത്പ്പര്യത്തിനും സായുധ സേനയെ പൂര്‍ണ സജ്ജമാക്കുന്നതിനും; അഗ്‌നിപഥിന്റെ സാധുത ശരിവെച്ച് സുപ്രീംകോടതി

India

ഈ പരിവര്‍ത്തനനയം സായുധസേനകള്‍ക്കു കരുത്തേകും; അടിസ്ഥാനപരിശീലനം ആരംഭിച്ച അഗ്‌നിവീരന്മാരുടെ ആദ്യസംഘത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

ജമ്മു കശ്മീരിൽ നിന്നും 200 അഗ്നിവീരര്‍; ഇവര്‍ പരിശീലനത്തിനായി ഇന്ത്യന്‍ സേനയില്‍ ചേർന്നു; വാക്ക് പാലിച്ച് കേന്ദ്രസര്‍ക്കാര്‍

India

2023മുതല്‍ അഗ്നിവീര്‍ പദ്ധതിയില്‍ വ്യോമസേന വനിതകള്‍ക്ക് 10 ശതമാനം സംവരണം നല്‍കുമെന്ന് വ്യോമസേന മേധാവി വി.ആര്‍.ചൗധരി

Article

‘അഗ്‌നിപഥ്’: ദേശീയ ചൈതന്യത്തിനായി ഒരു തുടക്കം

പുതിയ വാര്‍ത്തകള്‍

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിനുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ; പിടിയിലായത് വിചാരണയ്‌ക്കെത്തിച്ചപ്പോൾ

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.