Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘ബഹുജനഹിതായ ബഹുജന സുഖായ ‘

'ക്ഷമയുള്ള മാട് തെളിഞ്ഞ വെള്ളം കുടിക്കും' എന്ന പഴമൊഴിയും, ജീവിത വിജയത്തിന് ക്ഷമ അനിവാര്യമാണെന്ന് ഊന്നിപ്പറയുകയാണ് ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2022, 06:00 am IST
inSamskriti

സി.വി. തമ്പി

ജീവിതത്തിലെ പല സങ്കീര്‍ണ പ്രശ്‌നങ്ങള്‍ക്കും ക്ഷമ ഒരു ദിവ്യ ഔഷധമായി വര്‍ത്തിക്കുന്നുണ്ട്. എങ്കിലും, പറഞ്ഞു പോകുന്നതല്ലാതെ, ഏറെ പഠിക്കാതെ പോകുന്നതും പരിശീലിക്കാത്തതുമായ ഒരു മതമത്രെ ക്ഷമ.

മനുഷ്യജീവിതത്തിലെ വിലപ്പെട്ട ശീലങ്ങളില്‍ ഒന്ന് ക്ഷമയാണ്. ക്ഷമ കഴിവുകേടായി കരുതുന്നവരും കരുത്തായി കരുതുന്നവരുമുണ്ട്. ആരുടെയെങ്കിലും തെറ്റുകളെ അഥവാ ആരെങ്കിലും നമ്മോടു ചെയ്യുന്ന ദ്രോഹങ്ങളെ ക്ഷമിക്കാനാകുന്നുവെങ്കില്‍ അതിനര്‍ഥം ക്ഷമിച്ചവന്‍ കരുത്തനാണ് എന്നു മാത്രമാണ്. കാരണം, ക്ഷമിക്കണമെങ്കില്‍ കരുത്തു വേണം; മനക്കരുത്ത്.

ക്ഷമിക്കല്‍ താഴ്ന്നു കൊടുക്കലോ കീഴ്‌പെടലോ അല്ല. ക്ഷമ കാണിക്കല്‍ മനക്കരുത്തിന്റെ ബഹിര്‍സ്ഫുരണമാണ്.

പരിശ്രമശാലികള്‍ക്കും ഉന്നത മനസ്‌കര്‍ക്കും (യലില്ീഹലി േുലൃീെിമഹശശേലെ) ക്ഷമയുടെ മഹിമയറിയാം. ആരുടെയെങ്കിലും പൊളിവാക്കുകളോ വിടുവാക്കുകളോ അവരെ ഒട്ടും തളര്‍ത്താറില്ല.

സ്വയം ശാന്തരാകാന്‍ കഴിയുന്നവര്‍ക്കേ മറ്റുള്ളവരെ ശാന്തരാക്കാന്‍ കഴിയൂ. അപ്രകാരം തന്നെ, അപരന് വെളിച്ചമേകാന്‍ കഴിയണമെങ്കില്‍, നമുക്കുള്ളില്‍ വെളിച്ചമുണ്ടാകണം. ശാന്തിയും വെളിച്ചവും സ്വയാര്‍ജിതമായി നേടിയെടുക്കേണ്ടതാണ്. ഇതിന്റെ പിന്നിലും സഹനവും (മെരൃശളശരല) സഹവര്‍ത്തിത്തവും സഹിഷ്ണുതയും ആവശ്യമാണ്. ‘ബഹുജനഹിതായ ബഹുജന സുഖായ’ എന്ന മഹത്തായ ഭാരതീയ സങ്കല്പവും ഈ ചിന്തകള്‍ക്കാധാരമാണ്.

വലിയ മനുഷ്യര്‍ക്കേ ചെറുതാകാനാകൂ. ഈ ചെറുതാകലിന് മനസ്സില്‍ സല്‍ചിന്തകള്‍ വേണം. സല്‍ചിന്തകള്‍ അങ്കുരിക്കണമെങ്കില്‍ ഈശ്വര ചൈതന്യത്തെ ഉണര്‍ത്തണം. മനസ്സില്‍ ഈശ്വര ചൈതന്യമില്ലെങ്കില്‍ ജീവിതം തന്നെ വ്യര്‍ഥം. ഈശ്വര ചൈതന്യം ഉണരണമെങ്കില്‍ പുണ്യസ്ഥല ദര്‍ശനങ്ങളോ പുണ്യഗ്രന്ഥ പാരായണങ്ങളോ നിരന്തരമായി അഭ്യസിക്കണം. ഈശ്വരകാരുണ്യം ഇല്ലെങ്കില്‍ ഏതു വിജ്ഞാനവും പ്രവൃത്തിയും നിഷ്ഫലമത്രെ!

പ്രയാസങ്ങളും പ്രതിസന്ധികളും നേരിടുന്ന ഘട്ടങ്ങളിലാണ്, മനുഷ്യര്‍ പൊതുവെ അക്ഷമരായി കാണപ്പെടുന്നത്. ഈ ഘട്ടങ്ങളില്‍ ക്ഷമ കാണിക്കേണ്ടതിന്റെ ആവശ്യകതയെ ശ്രീബുദ്ധന്‍ ഇങ്ങനെ വരച്ചു കാണിക്കുന്നു: ‘വിഷമങ്ങള്‍ നേരിടുമ്പോള്‍ ക്ഷമയാണ് ധീരത. ആകുലപ്പെടുന്നത് ഭീരുത’.

‘ക്ഷമയുള്ള മാട് തെളിഞ്ഞ വെള്ളം കുടിക്കും’ എന്ന പഴമൊഴിയും, ജീവിത വിജയത്തിന് ക്ഷമ അനിവാര്യമാണെന്ന് ഊന്നിപ്പറയുകയാണ് ചെയ്യുന്നത്.

ജെ. എഫ്.ന്യൂട്ടണ്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ‘മറ്റുള്ളവരോടു ക്ഷമിക്കേണ്ടതും നന്ദിയോടെ ജീവിക്കേണ്ടതും എങ്ങനെയെന്നു നാം പഠിച്ചാല്‍ സന്തോഷം അന്വേഷിക്കേണ്ടതില്ല; അതു നമ്മെ തേടിവരും. ക്ഷമ സന്തോഷം പ്രദാനം ചെയ്യുന്നു എന്ന വസ്തുതയും വിസ്മരിക്കാവതല്ല.

അക്ഷമയില്‍നിന്നും അഹങ്കാരത്തില്‍ നിന്നു മാണ് പലപ്പോഴും ക്രോധം ജനിക്കുന്നത്. കോപം പ്രാണനാശമെന്ന് ഭഗവദ്ഗീതയും നിത്യദുഃഖമാണ് ദേഷ്യത്തിന്റെ ഫലമെന്ന് രാമായണവും നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. ധ്യാനവും ലളിത ജീവിതവും ഉയര്‍ന്ന ചിന്തയും മൂല്യബോധവും ക്രോധത്തെയും അക്ഷമയെയും നിയന്ത്രിക്കാന്‍ നമ്മെ പ്രാപ്തരാക്കും.

‘പ്രകൃതിയിലെ ജീവന്റെ നിലനില്പിനാധാരമായ മൂല്യമാണ് ക്ഷമ’ എന്ന് സുഭാഷിതത്തില്‍ പറയുന്നു. പ്രകൃതിയിലെ വസ്തുക്കളുടെ നിലനില്പ് പരസ്പരാശ്രയത്തിലും പരസ്പര ബന്ധത്തിലും അധിഷ്ഠിതമാണല്ലോ. അതിനാല്‍ ഒരു വസ്തുവില്‍/വ്യക്തിയില്‍ ഉളവാകുന്ന അതൃപ്തിയും ശൈഥല്യവും ബഹുവിധ വഴികളിലൂടെ പടര്‍ന്നുകയറി സമൂഹഗാത്രത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത്തരത്തിലുള്ള പ്രതിപ്രവര്‍ത്തനത്തെയാണ് പെരുമാറ്റ ശാസ്ത്രജ്ഞര്‍ Redirected reaction  എന്നു വിളിക്കുന്നത്.

ചുറ്റുപാടുമുള്ളവരോട് നാം പുലര്‍ത്തുന്ന ക്ഷമയാണ് ബഹുമാനം (mutul respect). നമ്മോടു തന്നെയുള്ള നമ്മുടെ ക്ഷമയാണ് ആന്മവിശ്വാസം/ ആത്മാഭിമാനം  (self confidence/self esteem).

ഏതു പ്രതിസന്ധിയും മറികടക്കാന്‍ ക്ഷമ നമ്മെ സഹായിക്കുന്നു. അക്ഷമ പ്രതിസന്ധികളുടെ ആക്കം വര്‍ധിപ്പിക്കുകയേ ഉള്ളൂ. അതിനാല്‍ ക്ഷമയെന്ന ശക്തിയെ പ്രശ്‌ന പ്രതിരോധത്തിനുള്ള പടച്ചട്ടയാക്കാന്‍ ഏവര്‍ക്കും സാധ്യമാവട്ടെ എന്ന് ആശംസിക്കുന്നു.

Tags: lifeസംസ്‌കൃതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

Samskriti

സാക്ഷാത്കാരം

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

കോടീശ്വരിയായ വൃദ്ധയെ തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരീ പുത്രന് ജീവപര്യന്തം

പുതിയ വാര്‍ത്തകള്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

‘ആശങ്കാജനകം’: സിറിയയ്‌ക്കെതിരായ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളെ അപലപിച്ച് യുഎന്‍

റെയില്‍ പാളത്തിലേക്ക് മുട്ടിലിഴഞ്ഞ് എത്തിയ കുഞ്ഞ് ട്രെയിന്‍ ഇടിച്ചു മരിച്ചു

ഇടുക്കിയില്‍ അമ്മയെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

10 ലക്ഷം പറഞ്ഞുറപ്പിച്ചു ; ലൗ ജിഹാദിൽ കുടുക്കി ബംഗ്ലാദേശിൽ വിൽക്കാൻ നീക്കം ; ഹിന്ദു പെൺകുട്ടികളെ രക്ഷിച്ച് ബജ്‌റംഗ് ദൾ

ഇന്ത്യയുടെ ജെയിംസ് ബോണ്ടായി അറിയപ്പെടുന്ന അജിത് ഡോവല്‍ (ഇടത്ത്) മോദിയുമായി ഗൗരവമായ ചര്‍ച്ചയില്‍ ഡോവല്‍ (വലത്ത്)

പാക് ആണവ ഭീഷണി വെറും ഉമ്മാക്കിയെന്ന അജിത് ഡോവലിന്റെ വിലയിരുത്തല്‍ മോദി കേട്ടു, പാക് ഭീകരകേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചതെങ്ങിനെ?

മദ്യം ദേഹത്ത് വീണതിനെ ചൊല്ലിയുളള വഴക്കിനിടെ തോക്ക് ചൂണ്ടി വധഭീഷണി : പ്രതി അറസ്റ്റില്‍

ഗുരുവായൂരില്‍ അനിയന്ത്രിതമായ വിവാഹത്തിരക്ക്: വരും ഞായറാഴ്ചകളില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.