കാബൂള്‍: അഫ് ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളില്‍ സിഖുകാരുടെ ഗുരുദ്വാരയ്ക്കെതിരെ ഐഎസ് ഭീകരര്‍ ശനിയാഴ്ച ഗ്രനേഡ് ആക്രമണം നടത്തിയതോടെ ഇനി അഫ്ഗാനിസ്ഥാനില്‍ സുരക്ഷിതരാണെന്ന തോന്നലില്ലെന്ന് സിഖ് സമൂഹം. ആക്രമണത്തില്‍ ഐഎസ് ഭീകരര്‍ ഒരു സുരക്ഷാ ഗാര്‍ഡിനെ കൊന്നു. പിന്നീട് അവര്‍ അകത്ത് കടന്ന് ഗ്രനേഡ് ആക്രമണം നടത്തുകയായിരുന്നു.
താലിബാന് സൈനികര്‍ എത്തി ഐഎസ് ഭീകരരെ തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. “എന്റെ വീട് ഗുരുദ്വാരയുടെ മുന്‍പിലാണ്. വെടിവെപ്പ് കേട്ടതോടെ ഞാന്‍ ജനാലയിലൂടെ പുറത്തേക്ക് നോക്കി. അക്രമികള്‍ ഗുരുദ്വാരയ്ക്കുള്ളിലാണെന്ന് ആളുകള്‍ വിളിച്ച് പറയുന്നത് കേട്ടു. ആകെ അങ്കലാപ്പായിരുന്നു. പിന്നാലെ വലിയൊരു സ്ഫോടന ശബ്ദം കേട്ടു.”- കുല്‍ജിത് സിങ് ഖല്‍സ പറഞ്ഞു.
ഗുരുദ്വാരയ്ക്ക് മുമ്പിലെ താലിബാന് ചെക് പോസ്റ്റില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കൊണ്ടിട്ട ബോംബ് നിറച്ച കാര്‍ പൊട്ടിത്തെറിച്ചു. അതില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ യൂണിറ്റ കമാന്‍ഡര്‍ പല കഷണങ്ങളായി ചിതറിത്തെറിച്ചു. ചുറ്റിലുമുള്ള കെട്ടിടങ്ങളും വീടുകളും തകര്‍ന്നു. ദിവസേനയുടെ പ്രഭാത പ്രാര്‍ത്ഥനയ്ക്ക് അരമണിക്കൂര്‍ മുന്‍പായിരുന്നു ആക്രമണം തുടങ്ങിയത്. “അല്പം കൂടി നേരത്തെയാണ് സ്ഫോടനം നടന്നിരുന്നതെങ്കില്‍ കൂടുതല്‍ പേര് പൊട്ടിത്തെറിച്ചേനെ”- ഖല്‍സ പറയുന്നു.
പതിനായിരക്കണക്കിന് ഹിന്ദുക്കളും സിഖുകാരും ഉള്ള ഒരു രാജ്യമായിരുന്നു ഒരിയ്ക്കല്‍ അഫ്ഗാനിസ്ഥാന്. പക്ഷെ ദശകങ്ങളായുള്ള സംഘട്ടനം ഹിന്ദുക്കളുടെയും സിഖുകാരുടെയും എണ്ണം കുറച്ചു. അവശേഷിക്കുന്ന ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും നേരെ ഇസ്ലാമിക് സ്റ്റേറ്റ് ശക്തമായ ആക്രമണമാണ് നടത്തുന്നത്.
2018ല്‍ ജലാലബാദില് ന്യൂനപക്ഷ സിഖുകാരുടെ ഒരു യോഗത്തിന് നേരെ ബോംബാക്രമണമുണ്ടായി. 2020ല്‍ മറ്റൊരു ഗുരുദ്വാര ആക്രമിക്കപ്പെട്ടു. ജലാലബാദിലെ ആക്രമണസമയത്ത് 1,500 സിഖുകാരാണ് യോഗം ചേര്‍ന്നത്. അത് കഴിഞ്ഞപ്പോള്‍ ആളുകള്‍ ചിന്തിച്ചത് ഇവിടെ ജീവിക്കാന്‍ സാധിക്കില്ല എന്നാണെന്ന് സുഖ്ബീര്‍ സിങ്ങ് ഖല്‍സ പറയുന്നു.
2020ലെ ഗുരുദ്വാര ആക്രമണത്തിന് ശേഷം കൂടുതല്‍ സിഖുകാര്‍ അഫ്ഗാന് വിട്ടു. താലിബാന് അധികാരം ഏറ്റെടുത്തപ്പോള്‍ വെറും 300 സിഖുകാര്‍ മാത്രമേ അഫ്നാഗില്‍ ഉള്ളു. ഇപ്പോള്‍ വെറും 150 സിഖുകാരായി ചുരുങ്ങി.
ഞങ്ങളുടെ എല്ലാ ചരിത്രമുറങ്ങുന്ന ഗുരുദ്വാരകളും ആക്രമിക്കപ്പെട്ടു. തകര്‍ത്തു. ഇനി അവശേഷിക്കുന്ന ഗുരുദ്വാരകള്‍ക്കു നേരെയും ആക്രമണം നടക്കുകയാണ്. – സുഖ്ബീര്‍ സിങ്ങ് ഖല്‍സ പറയുന്നു.
ഈ ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റാണ്. താലിബാന് സേനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ ദുര്‍ബലരാണെങ്കിലും ഐഎസിനെ ആക്രമണം അതിശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: