Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൃത്രിമ വാഹനാപകടം സൃഷ്ടിച്ച് കവര്‍ച്ച; വീരാജ്പേട്ടയില്‍ 8 മലയാളികള്‍ അറസ്റ്റില്‍, കവർന്നത് രണ്ടര ലക്ഷത്തോളം രൂപ, പ്രതികളെല്ലാം കണ്ണൂർ സ്വദേശികൾ

കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയായായിരുന്നു സംഭവം. പാനൂര്‍ സ്വദേശി ഷബിന്‍, സഹോദരന്‍ ജിതിന്‍, ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ഇര്‍ഷാദ്, മുര്‍ഷിദ് എന്നിവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തിയാണ് പണം മോഷ്ടിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2022, 03:06 pm IST
in Kerala

ഇരിട്ടി: മലയാളികളായ കാര്‍ യാത്രികരെ കൃത്രിമ വാഹനാപകടം സൃഷ്ടിച്ച് കൊള്ളയടിച്ച സംഭവത്തില്‍ കണ്ണൂര്‍ ജില്ലക്കാരായ 8 പേരെ വീരാജ്‌പേട്ട പോലീസ് അറസ്റ്റ് ചെയ്തു. ബംഗളരുവില്‍ നിന്നും പാനൂരിലേക്ക് വരികയായിരുന്ന കാര്‍ യാത്രികരെ തടഞ്ഞുനിര്‍ത്തി കാറിലുണ്ടായിരുന്ന രണ്ടര ലക്ഷത്തോളം രൂപ കവര്‍ന്ന് ഇവര്‍ കടന്നു കളയുകയായിരുന്നു എന്നതാണ് കേസ്. തലശ്ശേരി തിരുവങ്ങാട് കുട്ടിമാക്കൂല്‍ സ്വദേശികളായ ശ്രീചന്ദ് (27), എസ്. ഷെറിന്‍ലാല്‍ (30), ജി. അര്‍ജുന്‍ (32), തിരുവങ്ങാട് സ്വദേശി ഇ.സി. ലനേഷ് (40), ചമ്പാട് സ്വദേശി കെ.കെ. അക്ഷയ് (27), മാനന്തവാടി തായലങ്ങാടി സ്വദേശികളായ എം. ജംഷീര്‍ (29), സി.ജെ. ജിജോ (31) പന്യന്നൂര്‍ സ്വദേശി സി.കെ. ആകാശ് (27) എന്നിവരെയാണ് വീരാജ്‌പേട്ട ഡിവൈഎസ്പിയും സംഘവും അറസ്റ്റ് ചെയ്തത്.  

കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയായായിരുന്നു സംഭവം. പാനൂര്‍ സ്വദേശി ഷബിന്‍, സഹോദരന്‍ ജിതിന്‍, ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ഇര്‍ഷാദ്, മുര്‍ഷിദ് എന്നിവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തിയാണ് പണം മോഷ്ടിച്ചത്. ബംഗളൂരുവില്‍ ഹോട്ടല്‍ നടത്താനായി മടിവാളയില്‍ മുറി നോക്കാന്‍ പോയി തിരിച്ചുവരവേയായിരുന്നു കവര്‍ച്ച. ഗോണിക്കുപ്പയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച ആള്‍ട്ടോ കാറില്‍ പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ വന്ന് ഉരസുകയും ആള്‍ട്ടോകാറാണ് ഇന്നോവയില്‍ തട്ടിയതെന്ന് പറഞ്ഞ് പ്രശ്‌നം സൃഷ്ടിക്കുകയുമായിരുന്നു. ഇന്നോവയിലുള്ള നാല് പേരും പിന്നാലെ മറ്റൊരു കാറിലെത്തിയ നാല് പേരും ചേര്‍ന്ന് കാര്‍ ഓടിച്ച ഷബിന്‍ അടക്കമുള്ള നാലുപേരെയും പുറത്തേക്ക് വലിച്ചിറക്കി. കാര്‍ അമിത വേഗതയിലാണെന്നും ഇതില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്നും പറഞ്ഞ് കാര്‍ പരിശോധിക്കുകയും ഡാഷ് ബോര്‍ഡില്‍ സൂക്ഷിച്ച പണവുമായി കടന്നു കളയുകയുമായിരുന്നു.  

കവര്‍ച്ച ചെയ്യപ്പെട്ടവര്‍ സഞ്ചരിച്ചതും പ്രതികള്‍ സഞ്ചരിച്ചതും വാടകക്കെടുത്ത വാഹനങ്ങളിലാണ്. പ്രതികളില്‍ ചിലര്‍ മുമ്പും മോഷണം, അക്രമകേസുകളില്‍ പ്രതിയാണെന്നും അതുകൊണ്ട് കേരളപോലീസുമായി ബന്ധപെട്ട് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും വീരാജ് പേട്ട ഡിവൈഎസ്പി നിരഞ്ചന്‍ രാജരസ് പറഞ്ഞു. ഡിവൈഎസ്പിക്ക് പുറമെ ഗോണിക്കുപ്പ പോലീസ് ഇന്‍സ്പെക്ടര്‍ ഗോവിന്ദരാജ്, എസ് ഐ സുബെയ്യ, എഎസ്ഐ സുബ്രമണ്യന്‍, പോലീസ് കോണ്‍സ്റ്റബിള്‍മാരായ മണികണ്ഠന്‍, മജീദ്, മുഹമ്മദലി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കേണ്ടതിനാല്‍ പ്രതികളുടെ ഫോട്ടോ അന്വേഷണ സംഘം പുറത്ത് വിട്ടില്ല. പ്രതികള്‍ സഞ്ചരിച്ച കാറുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Tags: arrestrobberyaccident
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

Kerala

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

Kerala

മോഷണം നടത്തുന്നതിനിടെ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

Kerala

കോട്ടയത്ത് നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്

Kerala

ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം; ആലപ്പുഴയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത്  ആശുപത്രിയിലേക്ക് നീക്കി പൊലീസ്

കായികരംഗത്തെ ഉത്തേജക മരുന്ന് ഉപയോഗം; ദേശീയ ആന്റി ഡോപ്പിങ് ആക്ട് ഭേദഗതി പ്രാബല്യത്തില്‍

ഓണത്തിരക്ക്; മൈസൂരുവില്‍നിന്ന് ബെംഗളൂരു വഴി കണ്ണൂരിലേക്ക് രണ്ടു സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചു

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് എംഡി എസ്. രാജശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു. എ. ജയകുമാര്‍, അനൂപ് ആന്റണി, ജി. സുരേഷ് കുമാര്‍, ഡോ. കെ.ജി. സുരേഷ്, എം.കെ.ജി. പിള്ള, എം.ഡി. ജയപ്രകാശ്, ബാബു പണിക്കര്‍ തുടങ്ങിയവര്‍ സമീപം

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് തുറന്നു

എഫ്സിആര്‍എ ഭേദഗതി സര്‍ക്കാരിന്റെ ഉത്തരവാദിത്തം; ഭരണഘടനാ വിരുദ്ധത ഉണ്ടെങ്കില്‍ എതിര്‍ക്കേണ്ടത് പ്രതിപക്ഷം: സിബിസിഐ

ഉപ്പിനങ്ങാടിയിൽ വൻ കള്ളനോട്ട് വേട്ട; മലയാളി അടക്കം ഏഴ് പേർ പിടിയിൽ

ഒന്നാം സമ്മാനം 10 കോടി രൂപ: മൺസൂൺ ബംബറിന്റെ നറുക്കെടുപ്പ് ഇന്ന്; വിറ്റഴിഞ്ഞത് 40 ലക്ഷം ടിക്കറ്റുകൾ

വോട്ട് ബാങ്കിനായി വഴിമാറുന്ന നീതി: സാവരിയയുടെ കൊലപാതകവും പ്രബുദ്ധ കേരളത്തിന്റെ ഇരട്ടത്താപ്പും

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

രാമായണം: ദേശഭാഷകളെയും ദേശീയതയെയും സമ്പന്നമാക്കിയ ഇതിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.