തിരുവനന്തപുരം: സംസ്ഥാനത്ത് നാഷണല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയതായി 485 യൂണിറ്റുകള്‍ കൂടി നടത്തുവാനുള്ള അനുമതി സംസ്ഥാന നാഷണല്‍ സര്‍വീസ് സ്‌കീം കാര്യാലയത്തിനു ലഭിച്ചു. ഓരോ യൂണിറ്റിനും 75,000 രൂപ പ്രതിവര്‍ഷ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ലഭ്യമാകും. നിലവില്‍ എന്‍എസ്എസ് ഗ്രാന്‍ഡ് ലഭിക്കുന്ന 1828 യൂണിറ്റുകള്‍ കേരളത്തില്‍ ഉണ്ട്. ഇപ്പോള്‍ അത് 2313 യൂണിറ്റുകള്‍ ആയി ഉയര്‍ന്നു.
ഈ വര്‍ഷം മുതല്‍ കേരളത്തിലെ 2313 യൂണിറ്റുകള്‍ക്കും പുതിയ തോതിലുള്ള എന്‍എസ്എസ് ഗ്രാന്‍ഡ് ലഭിക്കും. കേരളത്തിന്റെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് പുതിയ യൂണിറ്റുകളെന്ന് സംസ്ഥാന എന്‍എസ്എസ് ഓഫീസര്‍ ഡോ. അന്‍സര്‍ ആര്‍.എന്‍. പറഞ്ഞു.











