വടക്കഞ്ചേരി: സ്വകാര്യബസുകളില്‍ നിന്നും നാളെ മുതല്‍ മുതല്‍ ടോള്‍ പിരിക്കുമെന്ന് കരാര്‍ കമ്പനി. ടോള്‍ നല്കി സര്‍വീസ് നടത്തില്ലെന്ന് ബസ്സുടമകളും അറിയിച്ചു. ഇന്നു മുതല്‍ ടോള്‍ പിരിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ഇന്നലെ വൈകിട്ട് പോലീസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നാളത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്.
പന്നിയങ്കരയില്‍ അമിത ടോള്‍ ഈടാക്കിയതിനെ തുടര്‍ന്ന് നിലവില്‍ സ്വകാര്യ ബസുകള്‍ ടോള്‍ നല്‍കാതെ ബാരിയര്‍ തട്ടി നീക്കിയാണ് സര്‍വീസ് നടത്തുന്നത്. ഇത് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ച കരാര്‍ കമ്പനിയോട് വര്‍ധിപ്പിച്ച ടോള്‍ പിന്‍വലിക്കണമെന്ന് ഉത്തരവിട്ടു. ഇതിനെ തുടര്‍ന്ന് ടോള്‍ വര്‍ധിപ്പിച്ച ഏപ്രില്‍ ഒന്നിന് മുമ്പുള്ള നിരക്കാണ് ഇപ്പോള്‍ പിരിക്കുന്നത്. കുറച്ച നിരക്ക് പ്രകാരം സ്വകാര്യ ബസുകള്‍ക്ക് മാസം 50 ട്രിപ്പുകള്‍ക്ക് 9400 രൂപ നല്‍കണം. ഈ നിലയില്‍ സര്‍വീസ് നടത്താന്‍ കഴിയില്ലെന്നാണ് ബസ്സുടമകള്‍ പറയുന്നത്.
അതേസമയം, സ്വകാര്യ ബസ്സുടമകള്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി വരുന്ന തിങ്കളാഴ്ച പരിഗണിക്കും. കേസ് പരിഗണിക്കുമ്പോള്‍ കരാര്‍ കമ്പനിയുടെയും, ദേശീയപാത അതോറിറ്റിയുടെയും അഭിപ്രായം ആരായാന്‍ പ്രത്യേക ദൂതനെ അയച്ച് വിവരമറിയിക്കും. ഇതിനിടെ, ടോള്‍ പിരിവ് കുറയ്ക്കാന്‍ ഉത്തരവിട്ട കോടതി വിധിക്കെതിരെ കരാര്‍ കമ്പനി ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: