Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

തലക്കെട്ടു വായിച്ചാല്‍…

പച്ചത്തേങ്ങ സംഭരണത്തിന് വേഗം കൂട്ടാന്‍ പുതിയ 45 കേന്ദ്രങ്ങള്‍ തുറക്കുന്നു എന്നാണ് വാര്‍ത്ത. തലക്കെട്ട് വായിച്ചാല്‍ 45 കേന്ദ്രങ്ങളില്‍ തേങ്ങസംഭരണം കൂടി എന്നാണ് തോന്നുക.

എസ്.കെbyഎസ്.കെ
Jun 14, 2022, 06:00 am IST
inArticle

”പച്ചത്തേങ്ങ സംഭരണം  

45 കേന്ദ്രങ്ങളില്‍ കൂടി”

പച്ചത്തേങ്ങ സംഭരണത്തിന് വേഗം കൂട്ടാന്‍ പുതിയ 45 കേന്ദ്രങ്ങള്‍ തുറക്കുന്നു എന്നാണ് വാര്‍ത്ത. തലക്കെട്ട് വായിച്ചാല്‍ 45 കേന്ദ്രങ്ങളില്‍ തേങ്ങസംഭരണം കൂടി എന്നാണ് തോന്നുക.

‘പച്ചത്തേങ്ങ സംഭരണം:

45 കേന്ദ്രങ്ങളില്‍ക്കൂടി’ എന്നോ

‘പച്ചത്തേങ്ങ സംഭരണത്തിന്  

45 കേന്ദ്രങ്ങള്‍ കൂടി’ എന്നോ തലക്കെട്ടു കൊടുത്താല്‍ ഈ അവ്യക്തത ഒഴിവാക്കാം.

ഒരേ പേജില്‍ വന്ന രണ്ടു തലക്കെട്ടുകള്‍

”വൃക്ഷ തൈകള്‍ നട്ടു.”

‘വൃക്ഷ തൈ നടുന്നതിന്റെ നഗരസഭാതല ഉദ്ഘാടനം’

തെറ്റും അര്‍ത്ഥവ്യത്യാസവും ഒഴിവാക്കാന്‍

‘വൃക്ഷത്തൈ’ എന്നുതന്നെ വേണം.

”എക്‌സൈസ് വകുപ്പ് ആധുനികവത്കരിക്കും.”

‘ആധുനികീകരിക്കും’-ശരി.

”ചൊവ്വാഴ്ച മുതല്‍ ഇവ പ്രവര്‍ത്തനം തുടങ്ങും”

‘മുതല്‍’, ‘തുടങ്ങും’- ഇവയില്‍ ഒന്നുമതി.

ചൊവ്വാഴ്ച ഇവ പ്രവര്‍ത്തനം തുടങ്ങും- ശരി

ചൊവ്വാഴ്ച മുതല്‍ ഇവ പ്രവര്‍ത്തിക്കും- ശരി.

മുഖപ്രസംഗങ്ങളില്‍നിന്ന്:

”സംഘര്‍ഷങ്ങള്‍ക്കിടയാക്കുന്ന സന്ദര്‍ഭങ്ങളെ ഇല്ലാതാക്കുന്നതാണ് വിവേകപൂര്‍ണമായ യുക്തി.”

എന്തിനാണ് ഇവിടെ ‘യുക്തി’യും അതിനൊരു വിശേഷണവും.

‘സംഘര്‍ഷങ്ങള്‍ക്കിടയാക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കാതിരിക്കുന്നതാണ് വിവേകം’ എന്നേ വേണ്ടൂ.

”നയതന്ത്രരംഗത്ത് ശരിയായ വിശദീകരണം കൊടുക്കുകയും ധാരണ തിരുത്തിക്കേണ്ടതുമുണ്ട്.”

‘….വിശദീകരണം കൊടുക്കേണ്ടതും ധാരണ തിരുത്തിക്കേണ്ടതുമുണ്ട്’ എന്നോ

….വിശദീകരണം കൊടുക്കുകയും ധാരണ തിരുത്തിക്കുകയും വേണം എന്നോ എഴുതിയാലേ വാക്യഘടന ശരിയാകൂ.

”…ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിയുടെ പ്രതിനിധികളാണ് വിവാദ പ്രതികരണം നടത്തിയതെന്നും അതിനെ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്നും ബന്ധപ്പെട്ട പാര്‍ട്ടി നേതൃത്വം അക്കാര്യത്തില്‍ നടപടി സ്വീകരിച്ചെന്ന് ഔദ്യോഗികമായി വ്യക്തമാക്കുകയും ചെയ്തു.”

‘…ബന്ധപ്പെട്ട പാര്‍ട്ടി നേതൃത്വം അക്കാര്യത്തില്‍ നടപടി സ്വീകരിച്ചെന്നും….’ എന്നു വേണം.

”കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ രണ്ടരക്കോടി വൃക്ഷത്തൈ നട്ടുവെന്നും 80 ശതമാനവും സംരക്ഷിക്കാന്‍ കഴിഞ്ഞതായും മുഖ്യമന്ത്രി അവകാശപ്പെട്ടു.”

‘കഴിഞ്ഞ’ ആവശ്യമില്ല.

‘….നട്ടുവെന്നും 80 ശതമാനവും സംരക്ഷിക്കാന്‍ കഴിഞ്ഞെന്നും….’ എന്നുവേണം.

അല്ലെങ്കില്‍, ‘…നട്ടതായും…കഴിഞ്ഞതായും…’ എന്നാക്കാം.

”….മോഹന്‍ ഭാഗവത് താന്‍ നടത്തിയ പ്രസ്താവന ആത്മാര്‍ത്ഥതയോടെയാണ് നടത്തിയതെങ്കില്‍….”

”…മോഹന്‍ ഭാഗവത് ആത്മാര്‍ത്ഥതയോടെയാണ് പ്രസ്താവിച്ചതെങ്കില്‍….’ എന്നുമതി.

”…മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ആത്മാര്‍ത്ഥയുള്ളതാണെങ്കില്‍…’എന്നുമാവാം.

”2011 ലെ വിജ്ഞാപനപ്രകാരം നിരോധിതമായ ഒരു പ്രവൃത്തിക്കും അനുമതിയുണ്ടാവില്ല. കൃഷി നടത്തുന്നതിനും മറ്റും തടസ്സമില്ല. അതേസമയം, വാണിജ്യാടിസ്ഥാനത്തിലുള്ള ഖനനം തുടരാനാവില്ല.

”അതിന്റെ ഭവിഷ്യത്തുകള്‍ അങ്ങിങ്ങ് ആവര്‍ത്തിക്കുമ്പോള്‍ കോടതി നടപടി അസ്വാഭാവികമാണെന്നു പറയാനാവില്ല. അതേസമയം, ഓരോ സംരക്ഷിത വനത്തിന്റെയും സവിശേഷതയും പ്രദേശത്തെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും പരിഗണിച്ച് ബഫര്‍സോണിന്റെ വിസ്തീര്‍ണത്തില്‍ കുറവു വരുത്താനാവുമോ എന്നു പരിശോധിക്കുകയും നിര്‍ദേശമായി മുന്നോട്ടുവെക്കുകയും വേണം.”

രണ്ടിടത്തും ‘അതേസമയം’ ആവശ്യമില്ല. പലര്‍ക്കും ‘അതേസമയം’ ഒഴിയാബാധയാണ്!

പിന്‍കുറിപ്പ്:

‘വീണിടത്തു കിടന്ന് ഉരുളല്‍’ എന്ന പ്രയോഗത്തിന്റെ പുരോഗമന, പരിഷ്‌കൃത രൂപം?

താത്ത്വിക വിശകലനം!

Tags: coconut
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

Kerala

തേങ്ങ, വെളിച്ചെണ്ണ വില ഇടിഞ്ഞു; കൊള്ള നിർത്താതെ വ്യാപാരികൾ, നടപടി എടുക്കാതെ അധികൃതർ

Kerala

തേങ്ങ പറിച്ചതിനെ ചൊല്ലി സംഘര്‍ഷം : കൂടരഞ്ഞിയില്‍ ഒരു കുടുംബത്തിലെ 4 പേര്‍ക്ക് വെട്ടേറ്റു

Kerala

ചിരട്ട കളയരുതേ, പൊന്നിന്‍ വിലയാണ്; കണ്ണീര് മാത്രം നൽകിയിരുന്ന തെങ്ങുകൃഷിയിൽ പുതിയ പ്രതീക്ഷകൾ

Kerala

കോഴിക്കോട് തേങ്ങ മോഷ്ടിക്കളെ നാട്ടുകാര്‍ പിടികൂടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; 33 വർഷങ്ങൾക്ക് ശേഷം ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

മോർച്ചറികളിൽ സ്ഥലപരിമിതിയും മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടും: മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിലെ പുതിയ പ്രതിസന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.