Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

ഓയില്‍ നയത്തില്‍ ഇന്ത്യയ്‌ക്ക് ജയം; എന്ത് വിട്ടുവീഴ്ചയ്‌ക്കും തയാറെന്ന് ഗള്‍ഫ് രാജ്യങ്ങള്‍; ജര്‍മനിയിലേക്ക് പോകുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ യുഎഇ

ജര്‍മനിയില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്കുള്ള യാത്രക്കിടയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കണമെന്ന് നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതിന്‍ പ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനത്തോടെ യുഎഇ സന്ദര്‍ശിച്ചേക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2022, 05:26 pm IST
in Gulf

ദുബായ്: വര്‍ഷങ്ങളായി തുടരുന്ന ക്രൂഡ് ഓയില്‍ നയത്തില്‍ ഇന്ത്യ അടിക്കടി മാറ്റങ്ങള്‍ വരുത്തിയതോടെ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ ഗള്‍ഫ് രാജ്യങ്ങള്‍. പ്രവാചക പരാമര്‍ശത്തില്‍ ഇന്ത്യക്കെതിരെ നടക്കുന്ന ഉപരോധ ആഹ്വാനങ്ങള്‍ക്ക് പരോക്ഷ മറുപടിയായി വീണ്ടും ക്രൂഡ് ഓയില്‍ നയത്തില്‍ കഴിഞ്ഞ ആഴ്‌ച്ച സര്‍ക്കാര്‍ മാറ്റം വരുത്തിയിരുന്നു. 

ഇതോടെയാണ് ഇന്ത്യയുമായി അടിയന്തര ചര്‍ച്ചയ്‌ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ തയാറായിരിക്കുന്നത്. ജര്‍മനിയില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്കുള്ള യാത്രക്കിടയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കണമെന്ന് നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതിന്‍ പ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനത്തോടെ യുഎഇ സന്ദര്‍ശിച്ചേക്കും.  അബുദാബിയില്‍ അദേഹം എണ്ണ ഉല്‍പാദിപ്പിക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിനിധികളെ  സന്ദര്‍ശിക്കും.  2019 ഓഗസ്റ്റിലാണ് പ്രധാനമന്ത്രി മോദി ഒടുവില്‍ യുഎഇ സന്ദര്‍ശിച്ചത്.

നേരത്തെ, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഓയില്‍ ഇറക്കുമതി കുറച്ച റഷ്യയെ ആശ്രയിക്കാനാണ് കേന്ദ്രം എണ്ണ കമ്പനികളോട് ആവശ്യപ്പെട്ടിരിന്നു. റഷ്യയില്‍നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഇരട്ടിയാക്കാനാണ് എണ്ണ കമ്പനികളോട് കേന്ദ്രം ആശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ പുതിയ നീക്കത്തെ റഷ്യ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തിട്ടുണ്ട്. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്‍ (ഒഐസി) രാജ്യങ്ങളുടെ തിട്ടൂരങ്ങള്‍ക്കുള്ള ഇന്ത്യയുടെ മറുപടിയായും ചിലര്‍ ഇതിനെ വിലയിരുത്തുന്നു.  

റഷ്യയിലെ എണ്ണ ഭീമനായ റോസ്‌നെഫ്റ്റുമായാണ് ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങന്‍ കരാര്‍ തയാറാക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റിഫൈനര്‍മാരായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉള്‍പ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളും ഭാഗികമായി റോസ്‌നെഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള നയാര എനര്‍ജിയും റോസ്‌നെഫ്റ്റില്‍ നിന്നും കക്രൂഡ് ഓയില്‍ ഇന്ത്യയിലേക്ക് എത്തിക്കും.  

ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ 80 ശതമാനവും ഗള്‍ഫ് രാജ്യങ്ങള്‍ നേതൃത്വം നല്‍കുന്ന ഒപെക് പ്ലസില്‍ നിന്നുമാണ്. കേവലം ഏഴ് ശതമാനം ക്രൂഡ് ഓയിലിന് മാത്രമാണ് റഷ്യയെ ആശ്രയിക്കുന്നത്. ഇതില്‍ തിരുത്തല്‍ വരുത്തിയാണ് ഇന്ത്യന്‍ എണ്ണ കമ്പനികളോട് റഷ്യയിലേക്ക് നീങ്ങാന്‍ കേന്ദ്രം ആശ്യപ്പെട്ടിരിക്കുന്നത്.    

എണ്ണ ഉല്‍പാദനത്തില്‍  വര്‍ധന  വരുത്തി വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ അമേരിക്ക, ഇന്ത്യ, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ഒപെകിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു തയാറാകാത്തതും ഇന്ത്യയുടെ നയപരമായ തീരുമാനത്തെ ബാധിച്ചിട്ടുണ്ട്.  

കുറഞ്ഞ വിലയ്‌ക്ക് റഷ്യയില്‍ നിന്നു കൂടുതല്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ. ഇതു പല തരത്തില്‍ ഗുണം ചെയ്യുമെന്നാണ് മോദി സര്‍ക്കാരിന്റെ വിലയിരുത്തല്‍. രാജ്യത്തെ നാണയപ്പെരുപ്പം കുറയ്‌ക്കാനും സൗദി അറേബ്യയടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളുമായി എണ്ണ വില സംബന്ധിച്ചു വിലപേശാനും ഗള്‍ഫ് എണ്ണയെ അമിതമായി ആശ്രയിക്കുന്നത് അവസാനിപ്പിക്കാനും ഇത് ഇന്ത്യയെ സഹായിക്കും. കുറഞ്ഞ വിലയ്‌ക്കു പെട്രോളും ഡീസലും ലഭിക്കുന്നതോടെ വിലക്കയറ്റം കുറയും.

2021-22ല്‍ ഇന്ത്യ 119 ബില്യന്‍ ഡോളറിന്റെ (212.2 ദശലക്ഷം ടണ്‍) എണ്ണയാണ് ഇറക്കുമതി ചെയ്തത്, മുന്‍ വര്‍ഷത്തേതിന്റെ ഇരട്ടിയോളം തുക. 2020-21ല്‍ 62.2 ബില്യന്‍ ഡോളറിന്റെ എണ്ണയാണ് ഇറക്കുമതി ചെയ്തത്. ഉക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷം എണ്ണ വില ബാരലിന് 100 ഡോളര്‍ കടന്നു. 2014നു ശേഷം ആദ്യമായിട്ടാണ് വില ഇത്രയും ഉയര്‍ന്നത്.  

വില ഉയരുകയും യൂറോപ്യന്‍ യൂണിയനും യുഎസും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് റഷ്യ കുറഞ്ഞ വിലയ്‌ക്ക് ഇന്ത്യയ്‌ക്ക് എണ്ണ വാഗ്ദാനം ചെയ്തത്. ഇന്ത്യ ഈ അവസരം ഉപയോഗപ്പെടുത്തി കൂടുതല്‍ എണ്ണ വാങ്ങിത്തുടങ്ങി. 2021ല്‍ മൊത്തം ഇറക്കുമതി ചെയ്ത എണ്ണയുടെ രണ്ടു ശതമാനം മാത്രമാണ് (120 ലക്ഷം ബാരല്‍) റഷ്യയില്‍ നിന്നു വാങ്ങിയത്. ഇന്ത്യയുടെ ആഭ്യന്തര എണ്ണ ഉത്പാദനം ഇതിനെക്കാള്‍ കൂടുതലാണ്. കുറഞ്ഞ വിലയ്‌ക്കു റഷ്യ നല്കാമെന്നു സമ്മതിച്ചതോടെ ഇന്ത്യ അവിടെ നിന്നുള്ള എണ്ണ ഇറക്കുമതി കൂട്ടി. ഏപ്രിലില്‍ പ്രതിദിനം 2,84,000 ബാരല്‍ എണ്ണയാണ് റഷ്യയില്‍ നിന്ന് എത്തിയിരുന്നത്. മെയില്‍ ഇത് പ്രതിദിനം 7,40,000 ബാരലായി കൂട്ടി. ബാരലൊന്നിന് 35 ഡോളര്‍ കുറച്ചാണ് ഇന്ത്യയ്‌ക്കു റഷ്യ നല്കുന്നത്. കൂടുതല്‍ എണ്ണ കുറഞ്ഞ വിലയ്‌ക്കു റഷ്യയില്‍ നിന്നു വാങ്ങിയാല്‍ എണ്ണ വിലയും വിലക്കയറ്റവും കുറയും.

കൂടുതല്‍ എണ്ണ റഷ്യയില്‍ നിന്നു ലഭിച്ചാല്‍ ഗള്‍ഫ് രാജ്യങ്ങളുമായി വില പേശാന്‍ ഇന്ത്യയ്‌ക്കു സാധിക്കും. മാത്രമല്ല, റഷ്യയില്‍ നിന്നു കൂടുതല്‍ വാങ്ങിയാല്‍ ഗള്‍ഫ് രാജ്യങ്ങളെ മാത്രം ആശ്രയിക്കുന്നതു കുറയ്‌ക്കാം.

Tags: UAEmodi governmentഗള്‍ഫ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

India

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

Gulf

യുഎഇ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ; സുസ്ഥിര വികസനവും സമൃദ്ധിയും മുന്നോട്ട് കൊണ്ടുപോകുമെന്ന് നേതാക്കൾ

Gulf

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

പുതിയ വാര്‍ത്തകള്‍

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

ഗാനപ്രണാമം

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

ജാനകി: ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.