Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

കലാലയങ്ങളില്‍ ടൂറിസം ക്ലബ്ബ് രൂപീകരിക്കാന്‍ കേരള ടൂറിസം

കേരള ട്രാവല്‍ മാര്‍ട്ട്, കൊച്ചി മുസിരിസ് ബിനാലെ പോലുള്ള പ്രധാന ടൂറിസം പരിപാടികളില്‍ ക്ലബ്ബ് അംഗങ്ങളെ വളണ്ടിയര്‍മാരായും മറ്റും പങ്കെടുപ്പിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2022, 07:21 pm IST
inTravel

തിരുവനന്തപുരം: വിദ്യാര്‍ഥികളില്‍ ടൂറിസം അവബോധം സൃഷ്ടിക്കാനും സംസ്ഥാനത്തിന്റെ ടൂറിസം വളര്‍ച്ചയില്‍ അവരെ ഭാഗമാക്കാനുമായി കേരളത്തിലെ പ്രധാനപ്പെട്ട കലാലയങ്ങളില്‍ ടൂറിസം ക്ലബ്ബുകള്‍ രൂപീകരിക്കുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പും ടൂറിസം വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 25 കോളേജുകളില്‍ ടൂറിസം ക്ലബ്ബുകള്‍ രൂപീകരിക്കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍.ബിന്ദുവും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്ലബ്ബുകളുടെ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് ടൂറിസം വകുപ്പ് നല്‍കും. ക്ലബ്ബുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഉടന്‍ നടക്കും.
ക്ലബ്ബുകള്‍ രൂപീകരിച്ച് കലാലയങ്ങളുടെ സമീപത്തുള്ള ഡെസ്റ്റിനേഷനുകളുമായി ബന്ധപ്പെടുത്തിയായിരിക്കും പ്രവര്‍ത്തനമെന്ന് ടൂറിസം മന്ത്രി പറഞ്ഞു. ടൂറിസം വളരുന്നതിനൊപ്പം ടൂറിസം സംസ്കാരം കൂടി രൂപപ്പെടുത്താന്‍ പുതിയ തലമുറയെ പങ്കാളികളാക്കുന്നതിലൂടെ സാധിക്കും. ക്ലബ്ബുകളുടെ ചുമതല ജില്ലാ ടൂറിസം പ്രമോഷണല്‍ കൗണ്‍സിലുകള്‍ക്ക് ആയിരിക്കും. പരമാവധി 50 അംഗങ്ങളാണ് ക്ലബ്ബില്‍ ഉണ്ടാകുക. അംഗങ്ങള്‍ക്ക് ഏകീകൃത യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടായിരിക്കും. ക്ലബ്ബുകളുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനം എങ്ങനെ ആയിരിക്കണമെന്നതു സംബന്ധിച്ച് കലണ്ടര്‍ പുറത്തിറക്കും. അംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനൊപ്പം മികച്ച പ്രവര്‍ത്തനം കാഴ്ചവയ്‌ക്കുന്ന ക്ലബ്ബുകള്‍ക്ക് അവാര്‍ഡ് നല്‍കുന്നതും പരിഗണനയിലുണ്ട്. കേരള ട്രാവല്‍ മാര്‍ട്ട്, കൊച്ചി മുസിരിസ് ബിനാലെ പോലുള്ള പ്രധാന ടൂറിസം പരിപാടികളില്‍ ക്ലബ്ബ് അംഗങ്ങളെ വളണ്ടിയര്‍മാരായും മറ്റും പങ്കെടുപ്പിക്കും.
വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിദേശസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആതിഥ്യമര്യാദയുടെ മികച്ച മാതൃക കാണിച്ചുകൊടുക്കാനും ടൂറിസ്റ്റ് ഗൈഡുമാരായി പാര്‍ട്ട് ടൈം ജോലി ചെയ്യാനും ടൂറിസം ക്ലബ്ബ് അംഗങ്ങള്‍ക്ക് അവസരമുണ്ടായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. അതാത് സ്ഥലങ്ങളിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനത്തില്‍ ക്ലബ്ബുകളുടെ സഹകരണം തേടും. സഞ്ചാരികളുടെ മാറിവരുന്ന താത്പര്യങ്ങള്‍ മനസ്സിലാക്കാന്‍ ടൂറിസം ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സോഷ്യല്‍ മീഡിയ വഴിയുള്ള ടൂറിസം ഡെസ്റ്റിനേഷന്‍ കാമ്പയിനുകളിലും പുതുതലമുറയുടെ ആശയങ്ങള്‍ പ്രയോജനപ്പെടുത്താനാകും. ടൂറിസം ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദേശ സര്‍വ്വകലാശാലകളുമായി ചേര്‍ന്നുള്ള സാംസ്കാരിക വിനിമയ പരിപാടികളും ശില്‍പ്പശാലകളും സംഘടിപ്പിക്കുമെന്നും മന്ത്രി റിയാസ് കൂട്ടിച്ചേര്‍ത്തു.
ടൂറിസം ക്ലബ്ബ് നടത്താന്‍ താത്പര്യപ്പെടുന്ന 25 കലാലയങ്ങളെ ഉന്നത വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തി ടൂറിസം വകുപ്പിന് നല്‍കുമെന്ന് മന്ത്രി ഡോ.ആര്‍.ബിന്ദു പറഞ്ഞു. വിദ്യാര്‍ഥികളുടെ സാമൂഹികബന്ധം വളര്‍ത്താനും പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും വിനോദസഞ്ചാരത്തിലെ താത്പര്യം മികച്ച നിലയില്‍ ഉപയോഗപ്പെടുത്താനും ടൂറിസം ക്ലബ്ബുകള്‍ക്കാകും. ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാനസൗകര്യ വികസനത്തില്‍ ശ്രദ്ധിക്കുകയും നിലവിലുള്ള സൗകര്യങ്ങളുടെ അപര്യാപ്തത ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ടൂറിസം ക്ലബ്ബുകളുടെ ചുമതലയില്‍ വരുന്നതാണെന്നും മന്ത്രി പറഞ്ഞു.
ടൂറിസം ഡയറക്ടര്‍ വി.ആര്‍. കൃഷ്ണതേജ, കൊളിജിയറ്റ് എജ്യുക്കേഷന്‍ ഡയറക്ടറും കെടിഡിസി എംഡിയുമായ വി.വിഘ്നേശ്വരി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: ടൂറിസം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യസ്‌നേഹവും ഐക്യവും പ്രകീര്‍ത്തിച്ച് ഫോര്‍ട്ട് കൊച്ചിയില്‍ ‘ഹര്‍ഘര്‍ തിരംഗ’ റാലി സംഘടിപ്പിച്ച് ഇന്ത്യാടൂറിസം കൊച്ചി

Thrissur

തുമ്പൂര്‍മുഴി ബട്ടര്‍ഫ്‌ളൈ ഗാര്‍ഡൻ നവീകരണം; ശുചിമുറിയടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട്, മാലിന്യങ്ങൾ ചെല്ലുന്നത് സമീപത്തെ പുഴയിൽ

India

വെള്ളച്ചാട്ടം കാണാന്‍ കാറില്‍ വന്നു; അച്ഛനും മകളും കാറോടെ ജലാശയത്തില്‍ വീണു

ജീന ജെയ്മോന്‍
Thrissur

ടൂര്‍ പാക്കേജിന്റെ പേരില്‍ തട്ടിപ്പ്: യുവതി പിടിയില്‍

India

നിയന്ത്രണരേഖയിലെ ഗ്രാമങ്ങളും കശ്മീര്‍ ടൂറിസം ഭൂപടത്തില്‍; കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതീക്ഷ വച്ച് കേരന്‍ നിവാസികള്‍

പുതിയ വാര്‍ത്തകള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.