Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ക്രൈസ്തവരുടെയും ഹിന്ദുക്കളുടെയും ജനന നിരക്ക് കുറയുന്നു; ആശങ്ക പങ്കുവച്ച് സിറോ മലബാര്‍ സഭ

രാജ്യത്ത് ഹിന്ദുക്കളുടെയും ക്രൈസ്തവരുടെയും ജനന നിരക്ക് പതിനഞ്ചില്‍ത്താഴെയും മരണ നിരക്ക് എട്ടില്‍ കൂടുതലുമാണ്. എന്നാല്‍ മുസ്ലിങ്ങളുടെ ജനന നിരക്ക് 24 ആണ്. മരണനിരക്ക് അഞ്ചുമാണെന്ന് സഭ പുറത്തിറക്കിയ കൈ പുസ്തകത്തില്‍ പറയുന്നു. ഇത് ജനസംഖ്യ അനുപാതത്തില്‍ അപകടകരമായ മാറ്റം സൃഷ്ടിക്കും.

Janmabhumi Online by Janmabhumi Online
Jun 7, 2022, 08:56 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: ക്രൈസ്തവരുടെയും ഹിന്ദുക്കളുടെയും ജനന നിരക്ക് മുസ്ലിങ്ങളുടേതിനേക്കാള്‍ കുറവാണെന്ന് സിറോ മലബാര്‍ സഭയുടെ കണക്ക്. വിശ്വാസികള്‍ക്കിടയില്‍ വിതരണത്തിനായി തയ്യാറാക്കിയ സഭയുടെ 26 പേജുകളുള്ള കൈ പുസ്തകത്തിലാണ് കണക്കുകള്‍. രാജ്യത്ത് ഹിന്ദുക്കളുടെയും ക്രൈസ്തവരുടെയും ജനന നിരക്ക് പതിനഞ്ചില്‍ത്താഴെയും മരണ നിരക്ക് എട്ടില്‍ കൂടുതലുമാണ്. എന്നാല്‍ മുസ്ലിങ്ങളുടെ ജനന നിരക്ക് 24 ആണ്. മരണനിരക്ക് അഞ്ചുമാണെന്ന് സഭ പുറത്തിറക്കിയ കൈ പുസ്തകത്തില്‍ പറയുന്നു. ഇത് ജനസംഖ്യ അനുപാതത്തില്‍ അപകടകരമായ മാറ്റം സൃഷ്ടിക്കും.

പത്തനംതിട്ട ജില്ലയിലെ തിരുവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി, അടൂര്‍, ആലപ്പുഴയിലെ ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് കേരളത്തില്‍ ഏറ്റവും കുറഞ്ഞ ജനനനിരക്ക്. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, ഏറനാട്, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, തിരൂര്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ജനനനിരക്കെന്നും കൈപുസ്തകത്തിലുണ്ട്. 1911 മുതല്‍ രാജ്യത്തെ ഹിന്ദുക്കളുടെയും ക്രൈസ്തവരുടെയും മുസ്ലീങ്ങളുടെയും ജനസംഖ്യ നിരക്ക് പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 1911 മുതലുള്ള പത്ത് വര്‍ഷം ഹിന്ദുക്കള്‍ 8.77 ശതമാനവും ക്രൈസ്തവര്‍ 23.5 ശതമാനവും മുസ്ലീങ്ങള്‍ 12.87 ശതമാനവും വളര്‍ച്ച നേടിയിരുന്നു. എന്നാല്‍ 1971 ആയപ്പോള്‍ ഇത് യഥാക്രമം 23.35, 25.28, 37.49 എന്നിങ്ങനെയായി.  

2011 മുതലുള്ള പത്തുവര്‍ഷം ഹിന്ദുക്കളുടെ വളര്‍ച്ച 2.02 ശതമാനവും ക്രൈസ്തവരുടേത് 1.38 ശതമാനവും മുസ്ലീങ്ങളുടേത് 12.84 ശതമാനവുമാണ്. 2001 നെ അപേക്ഷിച്ച് 2011ല്‍ കേരളത്തില്‍ ഹിന്ദുക്കള്‍ 1.43 ശതമാനവും ക്രൈസ്തവര്‍ 0.64 ശതമാനവും കുറഞ്ഞു. എന്നാല്‍ മുസ്ലീങ്ങള്‍ 1.86 ശതമാനം കൂടിയെന്നും പുസ്തകത്തില്‍ പറയുന്നു.

രാജ്യത്തെ മറ്റ് മതങ്ങളുടെ അംഗബലവും വളര്‍ച്ചയും തളര്‍ച്ചയും ഉള്‍പ്പെടുത്തിയാണ് സിറോ മലബാര്‍ സഭ കൈപുസ്തകം തയ്യാറാക്കിയിരിക്കുന്നത്. സഭയിലെ അംഗങ്ങളുടെ വിദേശ ജോലിയും വിദേശത്തെ താമസ ഭ്രമവും ഉപേക്ഷിക്കണമെന്ന് കൈ പുസ്തകത്തില്‍ പറയുന്നു. തേന്‍മാവിന്‍ കൊമ്പത്ത് എന്ന സിനിമയിലെ പപ്പുവിന്റെ കഥാപാത്രം പറയുന്ന ‘താനാരാണെന്ന് തനിക്ക് അറിയില്ലെങ്കില്‍ താനെന്നോട് ചോദിക്ക്’ എന്ന ഡയലോഗോടെയാണ് പുസ്തകത്തിലെ കുറിപ്പ് തുടങ്ങുന്നത്. അടുത്തിടെ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടി മുദ്രാവാക്യം വിളിച്ച ചിത്രത്തോടൊപ്പമാണ് ഈ കുറിപ്പ് അവസാനിക്കുന്നത്. ക്രൈസ്തവ സമൂഹവും സഭയും വളരേണ്ടതിന്റെ ആവശ്യകതയും അതിനായി സ്വീകരിക്കേണ്ട നടപടികളും കുടുംബ കൂട്ടായ്മയില്‍ പ്രചരിപ്പിക്കാനാണ് സിറോ മലബാര്‍ സഭ കൈപുസ്തകം തയ്യാറാക്കിയത്.

Tags: ജനസംഖ്യാവര്‍ധനchristian
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെപിസിസി അധ്യക്ഷനെ മാറ്റുമെന്ന് അഭ്യൂഹം; കെ സുധാകരന്‍ എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി, ആന്റോ ആന്റണിയെ അംഗീകരിക്കില്ലെന്ന് നേതാക്കള്‍

Kerala

ആദായ നികുതി അടയ്‌ക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട സംഭവത്തില്‍ 4 ഉദ്യോഗസ്ഥരെ സസ്പന്‍ഡ് ചെയ്ത് വിദ്യഭ്യാസ വകുപ്പ്

Kerala

ഈസ്റ്റര്‍ ദിനത്തില്‍ മത മേലധ്യക്ഷരെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍, വഖഫ് നിയമ ഭേദഗതി നടപ്പാകുമ്പോള്‍ മുനമ്പം വിഷയത്തിനും പരിഹാരമുണ്ടാകും

Kerala

പീഡാനുഭവ സ്മരണയില്‍ ദു:ഖവെള്ളി ആചരിച്ച് ക്രൈസ്തവര്‍

Kerala

വഖഫ് നിയമഭേദഗതി ബില്ലിനെ പിന്തുണയ്‌ക്കാന്‍ ആവശ്യപ്പെട്ടത് ചിലര്‍ അപരാധമായി ചിത്രീകരിച്ചെന്ന് മാര്‍ ജോസഫ് പാംപ്ലാനി

പുതിയ വാര്‍ത്തകള്‍

കൊല്ലത്തിന്റെ സാംസ്‌കാരിക പൈതൃകം ജന്മഭൂമിയിലൂടെ ലോകമറിയും: ഡോ. ജെ.ശ്രീകുമാര്‍

കേരള സര്‍വകലാശാലയില്‍ ഇടത് സിന്‍ഡിക്കേറ്റിന്റെ ധാര്‍ഷ്ട്യത്തിന് വഴങ്ങാതെ വി സി, ഡോ കെ എസ് അനില്‍കുമാര്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടഞ്ഞു

മഹാഭാരതത്തില്‍ സുന്നത്ത് കല്യാണമില്ല; അതിനാല്‍ മഹാഭാരതത്തില്‍ ഇല്ലാത്തത് എവിടെയുമില്ല എന്ന് പറയാനാവില്ലെന്ന് സുനില്‍പി ഇളയിടം

ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് മാറ്റി

ഹേമചന്ദ്രന്‍ കൊലപാതക കേസ്: പ്രധാന പ്രതി നൗഷാദിന്റെ കാര്‍ കണ്ടെത്തി, കണ്ടെത്തിയത് മൃതദേഹം മറവ് ചെയ്യാന്‍ കൊണ്ടുപോയ കാര്‍

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സക്രിയമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന പറഞ്ഞ കെ.സി. വേണുഗോപാല്‍ ആരായി?

വയനാട് വന്യമൃഗ ശല്യത്തിനെതിരെ സമരം: നാട്ടുകാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി

നിമിഷ പ്രിയയുടെ മോചനത്തിനായി ഗവര്‍ണര്‍ അടക്കം  ശ്രമിക്കുന്നു-ചാണ്ടി ഉമ്മന്‍ എംഎല്‍എ, മനുഷ്യനെന്ന നിലയില്‍ ഇടപെട്ടെന്ന് കാന്തപുരം

താത്കാലിക വി സി നിയമനം: ഹൈക്കോടതി വിധിയില്‍ രാജ്ഭവന്‍ അപ്പീല്‍ നല്‍കും

നിമിഷപ്രിയ (നടുവില്‍) അറ്റോര്‍ണി ജനറല്‍ വെങ്കടരമണി (വലത്ത്)

“വധശിക്ഷ നീട്ടിവെയ്‌ക്കാന്‍ ശ്രമിയ്‌ക്കും”-.ഇന്നലെ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ പറഞ്ഞത് പൊന്നായി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies