Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പ്രോഗ്രസില്ലാതെ സര്‍ക്കാര്‍; മാര്‍ക്കിടാതെ ജനങ്ങള്‍

സംസ്ഥാനം ഭരിച്ചിരുന്ന മുന്‍ മുഖ്യമന്ത്രിമാരെയെല്ലാം എന്നും ഓര്‍മിക്കാന്‍ തക്കവണ്ണം ഒരു പ്രത്യേക പദ്ധതി കേരളത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്. അതിനാല്‍ തന്റെ ഭരണകാലത്തെക്കുറിച്ച് നടപ്പിലാക്കിയ പദ്ധതിയെന്ന് എന്നും ഓര്‍ത്തിരിക്കാന്‍ കൊണ്ടുവന്ന സില്‍വര്‍ ലൈന്‍ പദ്ധതിയിലെ കുറ്റിയടി സിപിഎമ്മിനെ തൃക്കാക്കരയില്‍ തളയ്‌ക്കുകയായിരുന്നു. ജനങ്ങളെ വഴിയാധാരമാക്കലല്ല വികസനം എന്ന് ആവര്‍ത്തിച്ച് പറഞ്ഞപ്പോഴും ധാര്‍ഷ്ട്യത്തോടെ പിണറായി പറയുകയായിരുന്നു അതിവേഗപാതയുമായി പിന്നോട്ടില്ല മുന്നോട്ടെന്ന്

അജി ബുധനൂര്‍byഅജി ബുധനൂര്‍
Jun 6, 2022, 06:00 am IST
inArticle

നടപ്പാക്കാന്‍ സാധിക്കാത്ത നിരവധി പദ്ധതികള്‍. അതിജീവിത, സില്‍വര്‍ലൈന്‍, കെഎസ്ആര്‍ടിസി, മുമ്പെങ്ങുമില്ലാത്ത മതന്യൂനപക്ഷ പ്രീണനം, സാമ്പത്തിക പ്രതിസന്ധി കൂടിയായപ്പോള്‍  പിണറായിയെ തേടിയെത്തിയത് തൃക്കാക്കരയിലെ വമ്പന്‍ തോല്‍വി. വികസനം ജനങ്ങളെ വഴിയാധാരമാക്കുന്നത് കൂടിയായപ്പോള്‍ സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടി കൂടിയായി ഉപതെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരൊന്നടങ്കം തൃക്കാക്കരയില്‍ തമ്പടിച്ച് വീടുകള്‍ കയറിയിറങ്ങി സര്‍ക്കാരിന്റെ പ്രോഗസ് കാര്‍ഡ് നിരത്തിയിട്ടും ജനങ്ങള്‍ ജനവിധിയില്‍ മാര്‍ക്ക് നല്‍കിയില്ല.

സംസ്ഥാനം ഭരിച്ചിരുന്ന മുന്‍ മുഖ്യമന്ത്രിമാരെയെല്ലാം എന്നും ഓര്‍മിക്കാന്‍ തക്കവണ്ണം ഒരു പ്രത്യേക പദ്ധതി കേരളത്തില്‍ നടപ്പാക്കിയിട്ടുണ്ട്. അതിനാല്‍ തന്റെ ഭരണകാലത്തെക്കുറിച്ച് നടപ്പിലാക്കിയ പദ്ധതിയെന്ന് എന്നും ഓര്‍ത്തിരിക്കാന്‍ കൊണ്ടുവന്ന സില്‍വര്‍ ലൈന്‍ പദ്ധതിയിലെ കുറ്റിയടി  സിപിഎമ്മിനെ തൃക്കാക്കരയില്‍ തളയ്‌ക്കുകയായിരുന്നു. ജനങ്ങളെ വഴിയാധാരമാക്കലല്ല വികസനം എന്ന് ആവര്‍ത്തിച്ച് പറഞ്ഞപ്പോഴും ധാര്‍ഷ്ട്യത്തോടെ പിണറായി പറയുകയായിരുന്നു  അതിവേഗപാതയുമായി പിന്നോട്ടില്ല മുന്നോട്ടെന്ന്.  തെരഞ്ഞെടുപ്പ് ഫലത്തില്‍ സിപിഎമ്മിനെ കനത്ത തോല്‍വിയോടെ പിന്നോട്ട് തള്ളിവിടുന്നതില്‍ കെ റെയില്‍ നിര്‍ണായക പങ്ക് വഹിച്ചു.  

തെരഞ്ഞെടുപ്പ് കൊടുമ്പിരിക്കൊണ്ട സമയത്തായിരുന്നു അതിജീവിതയുടെ ഹര്‍ജി. അഞ്ച് വര്‍ഷം പിന്നിട്ടിട്ടും നീതിക്ക് വേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങളെയെല്ലാം ആശ്രയിച്ചിട്ടും പരാജയപ്പെട്ട് ഹൈക്കോടതിയെ നേരിട്ട് സമീപിക്കേണ്ടിവന്നു അതിജീവിതയ്‌ക്ക്. ഒടുവില്‍ സെക്രട്ടേറിയറ്റില്‍ വിളിച്ചു വരുത്തി പിണറായി ചര്‍ച്ച നടത്തിയെങ്കിലും വോട്ടര്‍മാരെ സ്വാധീനിക്കാനായില്ല.

സ്ത്രീപീഡനങ്ങളും ലൈംഗിക അതിക്രമങ്ങളും രണ്ടാം പിണറായി സര്‍ക്കാരിലും കുറവില്ല. പ്രതിപ്പട്ടികയില്‍ സിപിഎം നേതാവോ അനുഭാവിയോ ആണെങ്കില്‍ വാദിയെ പ്രതിയാക്കുന്ന പോലീസ് സംവിധാനം കൂടി ആയപ്പോള്‍ ജനങ്ങളെ വെറുപ്പിക്കുന്ന സര്‍ക്കാരായി പിണറായിയുടേത്.  

ഗുണ്ടകളുടെ സ്വന്തംനാടായി മാറുന്ന കേരളത്തില്‍ പോലീസിനുപോലും നടുറോഡില്‍വച്ച് ഗുണ്ടകളുടെ മര്‍ദനം ഏല്‍ക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് കേരളത്തെ മാറ്റി. പ്രതിപ്പട്ടികയില്‍ സിപിഎം അനുഭാവി ആണെങ്കില്‍ പെറ്റി കേസ്  രജിസ്റ്റര്‍ ചെയ്യാന്‍ പോലും പോലീസിന് സാധിക്കുന്നില്ല.  

ജോലി ചെയ്തതിന് കൂലി ചോദിക്കുമ്പോള്‍ തൊഴിലാളികളെ രൂക്ഷമായി വിമര്‍ശിക്കുന്ന സര്‍ക്കാരായി മാറി പിണറായിയുടേത്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ ശമ്പളത്തിനായി കൈ നീട്ടിയപ്പോള്‍ പൊതുഗതാഗതത്തെ സഹായിക്കാനാകില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ജീവനക്കാരുടെ കുടുംബങ്ങള്‍ ഡബിള്‍ ബെല്ലടിക്കുകയായിരുന്നു തൃക്കാക്കരയില്‍ നിന്നും പിണറായിയെ.  

രാഷ്‌ട്രീയ കൊലപാതകങ്ങള്‍ കേരളത്തില്‍ വര്‍ധിച്ച് വരുന്നത് തടയാനുള്ള സംവിധാനങ്ങള്‍ പരാജയപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാരാകട്ടെ അക്രമികള്‍ മതന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരാണെങ്കില്‍ പ്രതികള്‍ക്ക് കുട പിടിക്കുന്ന സംവിധാനവും.

നോക്കുകൂലിക്ക് ലോകപ്രസിദ്ധിയാര്‍ജിച്ച് വരികയാണ് കേരളം. വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയവര്‍ നോക്കുകൂലി കാരണം മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറേണ്ട അവസ്ഥയില്‍. പുതിയ സംരംഭകര്‍ ഇങ്ങോട്ടില്ലെന്ന പ്രഖ്യാപനവും. പതിനായിരക്കണക്കിന് പേര്‍ക്കുള്ള തൊഴില്‍ അവസരം നോക്കൂകൂലിയില്‍ ഇല്ലാതാകുന്ന അവസ്ഥയെ കേരളത്തെ കൊണ്ടു ചെന്നെത്തിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ വെറുതെ നോക്കിനില്‍ക്കേണ്ടി വന്നു പിണറായിക്ക്.  

Tags: keralaകേരള സര്‍ക്കാര്‍pinarayi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം

ഡിജിറ്റൽ പണമിടപാടിന് ഫീസ് ചുമത്താമെന്ന് നിയമം; നിലവിൽ വരില്ല

ഫ്രഷ് കട്ട് ഫാക്ടറി അടച്ചുപൂട്ടാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

‘ എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്തു ‘ ; മെറ്റ മോദിയ്‌ക്ക് മുന്നിൽ തല കുനിയ്‌ക്കരുതെന്ന് അരവിന്ദ് കെജ്‌രിവാൾ

സൈബർ സുരക്ഷാ നിയമം കൂടുതൽ കർശനമാക്കി; ഉള്ളടക്കം നീക്കാനുള്ള സമയം 36 മണിക്കൂറിൽനിന്ന് 3 മണിക്കൂറാക്കി

കട വാടകയ്‌ക്കെടുത്ത് ഇസ്ലാമിസ്റ്റുകളുടെ കൂട്ട നിസ്ക്കാരം ; ഹിന്ദുക്കൾ സംഘടിച്ചെത്തിയതോടെ നിസ്ക്കാരത്തിനിരുന്നവർ ഓടി രക്ഷപെട്ടു

രാമാനന്ദ സാഗറിന്‍റെ മരുമകള്‍ നിഷ ബെന്‍ സാഗര്‍ (ഇടത്ത്) രാമാനന്ദ സാഗറിന്‍റെ രാമായണത്തിലെ രാമനും സീതയുമായി അരുണ്‍ ഗോവിലും ദീപിക് ചിക്ലിയയും (വലത്ത്)

“പുതിയ തലമുറ രാമായണം കാണട്ടെ, തനിക്ക് പണം വേണ്ട”…രാമാനന്ദ സാഗറിന്റെ രാമായണം പുനസംപ്രേഷണത്തിന് ദൂരദര്‍ശന്റെ 19.5 ലക്ഷം നിരസിച്ച് മരുമകള്‍

ക്ഷേമപെന്‍ഷന്‍ വിതരണം ഇനി സഹകരണ ബാങ്കുകള്‍ വഴിയില്ലെന്ന് സര്‍ക്കാര്‍

എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആര്‍ടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം: മന്ത്രി സി.പി ജോണ്‍

മദ്യപാനവും മയക്കുമരുന്നും ; ശിവഭക്തരെ തീവ്രവാദികളെന്ന് വിളിച്ച് ആക്ഷേപിച്ച് ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.