ഹൈദരാബാദ്: വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ നടുറോഡില്‍ ആക്രമിച്ച് യുവാവ്. തെലങ്കാന കാഞ്ചന്ബാഗിലാണ് സംഭവം. ആറുകുട്ടികളുടെ മാതാവായ നൂര്‍ ബാനു എന്ന യുവതിയെ സമീപവാസിയായ ഹബീബ് പ്രണയാഭ്യര്‍ത്ഥനയുമായി സമീപിച്ചിരുന്നു. ഇത് നിരസിച്ചതോടെയാണ് മാരകായുധം ഉപയോഗിച്ച് വെട്ടിപരിക്കേല്‍പ്പിച്ചത്.
നൂര്‍ ബാനുവിന്റെ ഭര്‍ത്താവ് രണ്ട് മാസം മുന്‍പ് മരിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹബീബ് യുവതിയെ വിവാഹം കഴിക്കണം എന്ന ആവശ്യവുമായി ശല്യപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30 ഓടെ ഇയാള്‍ യുവതിയെ പിന്തുടര്ന്ന് എത്തിയശേഷം ആള്ക്കാര് കൂടിനില്ക്കുന്നിടത്ത് വെച്ച് വെട്ടി പരിക്കേല്‍പ്പിച്ചു. തടയാന്‍ എത്തിയവര്‍ക്ക് നേരെ കത്തി വീശുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ഇവര്‍ ഹബീബിനെതിരെ പരാതി നല്‍കിയിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തതായും പിന്നീട് വിട്ടയച്ചതായും പോലീസ് പറഞ്ഞു. കാഞ്ചന്‍ബാഗ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: