കായംകുളം: ഭര്‍ത്താവ് തട്ടികൊണ്ടുപോയ കുഞ്ഞിനെ തിരികെ കിട്ടാന്‍ പെട്രോള്‍ നിറച്ച കുപ്പിയുമായി ബിഎസ്എന്‍എല്‍ ടവറിന് മുകളില്‍ കയറിയ യുവതി കടന്നല്‍കുത്തേറ്റ് സ്വയം താഴെ ഇറങ്ങി. ഇന്നലെ വൈകിട്ട് അഞ്ചിനാണ് സംഭവം നടന്നത്. തമിഴ്നാട് സ്വദേശിനിയായ 23കാരി യുവതി ഭര്‍ത്താവുമായി പിണങ്ങി സഹോദരിക്കൊപ്പം കുഞ്ഞുമായി തിരൂരില്‍ താമസിക്കുകയായിരുന്നു.എന്നാല്‍ ഭര്‍ത്താവ് അവിടെയെത്തി ഇവരെ മര്‍ദ്ദിച്ചതിന് ശേഷം കുഞ്ഞുമായി കടന്നു കളഞ്ഞു.
Â
തുടര്‍ന്ന് ഇവര്‍ തിരൂരില്‍ നിന്ന് ചാരുംമൂട് പുതുപ്പളളിക്കുന്നത്തുളള സുഹൃത്തിന്റെ വീട്ടില്‍ എത്തിയതിന് ശേഷം അവിടെ നിന്ന് കായംകുളത്ത് എത്തുകയും പെട്രോള്‍ കുപ്പിയുമായി ടവറിന് മുകളില്‍ കയറി, കുഞ്ഞിനെ തിരികെ ലഭിക്കണമെന്ന് പറഞ്ഞ് ആത്മഹത്യ ഭീഷണി മുഴക്കി.ജീവനക്കാര്‍ പോലീസില്‍ അറിയിച്ചു. പോലീസും അഗ്നരക്ഷസേനയും ചേര്‍ന്ന് ഇവരെ അനുനയിപ്പിക്കാന്‍ ശ്രമച്ചെങ്കിലും ഇവര്‍ വഴങ്ങിയില്ല.ഇതിനിടെ ഇവരുടെ കൈയില്‍ ഉണ്ടായിരുന്ന പെട്രോള്‍ കുപ്പി താഴെ വീണു. ഇതോടെ യുവതി കൂടുതല്‍ ഉയരത്തിലേക്ക് കയറാന്‍ തുടങ്ങി.
Â
മുകളില്‍ കടന്നല്‍കൂട് ഉണ്ടെന്ന് പോലീസ് പറഞ്ഞെങ്കിലും യുവതി അത് കാര്യമാക്കിയില്ല. ഇവര്‍ താഴെ വീണാലോ എന്ന് ഭയന്ന് അഗ്നിരക്ഷസേന ടവറിന് ചുറ്റും വലവിരിച്ചിരുന്നു.എന്നാല്‍ യുവതി മുകളില്‍ എത്തിയതോടെ കടന്നല്‍ക്കൂട്ടം ഇളകി യുവതിയെ ആക്രമിക്കാന്‍ തുടങ്ങി.ഭയന്ന് നിലവിളിച്ച യുവതി സ്വയം താഴെ ഇറങ്ങി. പ്രാഥമികശുശ്രൂഷയ്ക്ക് ശേഷം ഇവരെ താലൂക്ക് ആശുപ്ത്രിയിലേക്ക് മാറ്റി. ഭര്‍ത്താവ് കുഞ്ഞിനെ തട്ടിയെടുത്തെന്ന് കാണിച്ച് തിരൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പോലീസ് പരാതി സ്വീകരിച്ചില്ല.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: