ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ നിയമസഭയില്‍ ഇനി കശ്മീരി പണ്ഡിറ്റുകള്‍ക്കും പ്രാതിനിധ്യം. രണ്ട് സീറ്റുകളാണ് പണ്ഡിറ്റ് സമൂഹത്തിനായി മാറ്റിവച്ചിരിക്കുന്നത്. പുതുച്ചേരി നിയമസഭയുടെ മാതൃകയിലുള്ള നോമിനേറ്റഡ് എംഎല്‍എ പദവിയാണ് നല്‍കുന്നത്. ഇതില്‍ ഒരെണ്ണം വനിതാ സംവരണമാണ്. ജമ്മു കശ്മീര്‍ മണ്ഡല പുനര്‍നിര്‍ണയത്തിനായി രൂപീകരിച്ച ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദമാക്കുന്നത്.
ജമ്മുവില്‍ 43 മണ്ഡലങ്ങളും കശ്മീരില്‍ 47 മണ്ഡലങ്ങളും വരുന്ന രീതിയിലാണ് പുതിയ മണ്ഡല പുനര്‍ വിഭജനം. ജമ്മുകശ്മീരിലെ ആകെ മണ്ഡലങ്ങളുടെ എണ്ണം 83ല്‍ നിന്ന് 90 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. നിലവില്‍ കശ്മീരില്‍ 46 മണ്ഡലങ്ങളും ജമ്മുവില്‍ 37 മണ്ഡലങ്ങളുമാണുള്ളത്. പാക് അധീന കശ്മീരില്‍ 24 സീറ്റുകളും ജമ്മുകശ്മീര്‍ അസംബ്ലിയുടെ ഭാഗമാണ്.
പുതിയ വിഭജനം അനുസരിച്ച് ജമ്മു മേഖലയില്‍ ആറ് അധിക സീറ്റുകള്‍ ഉണ്ടായിട്ടുണ്ട്. കശ്മീരില്‍ ഒരു സീറ്റും കൂടിയിട്ടുണ്ട്. ചരിത്രത്തില്‍ ആദ്യമായി 9 സീറ്റുകള്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിനായി മാറ്റിവെച്ചിട്ടുണ്ട്. പട്ടികജാതി വിഭാഗക്കാര്‍ക്കായി 7 മണ്ഡലങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. 18 നിയമസഭാ സീറ്റുകള്‍ വീതമുള്ള അഞ്ച് ലോക്സഭാ മണ്ഡലങ്ങളാവും ഇനി ജമ്മു കശ്മീരില്‍ ഉണ്ടാവുക. കശ്മീരിലെ അനന്ത്നാഗ് മേഖലയെയും ജമ്മുവിലെ രജൗറി, പൂഞ്ച് മേഖലയെയും ചേര്‍ത്ത് പുതിയ ലോക്സഭാ സീറ്റുണ്ടാവും.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: