Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തിളക്കം വര്‍ധിപ്പിച്ച ത്രിരാഷ്‌ട്ര സന്ദര്‍ശനം

റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ ഭാരതം കൈക്കൊണ്ടിട്ടുള്ള നിലപാട് യൂറോപ്യന്‍ രാജ്യങ്ങളുടെ അപ്രീതിക്കിടയാക്കിയിട്ടുണ്ടെന്നും, അതിനാല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രതീക്ഷിക്കുന്നതുപോലെ ഊഷ്മളമായിരിക്കില്ലെന്നും ചില കോണുകളില്‍നിന്ന് അഭിപ്രായങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ ഇങ്ങനെയൊന്നും തന്നെ ഉണ്ടായില്ല. ലോകരാജ്യങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രി മോദിയുടെ സ്വീകാര്യത ഇപ്പോഴും ഉയര്‍ന്നതലത്തിലാണെന്ന് ഈ യൂറോപ്യന്‍ സന്ദര്‍ശനവും തെളിയിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2022, 06:00 am IST
inEditorial

പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ മൂന്നു ദിവസത്തെ യൂറോപ്യന്‍ പര്യടനം പതിവുപോലെ ‘ചെന്നു കണ്ടു കീഴടക്കി’ എന്നു പറയാവുന്ന വിധത്തില്‍ വിജയകരമായിരുന്നു. ജര്‍മനി, ഡെന്മാര്‍ക്ക്, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച മോദി അവിടുത്തെ ഭരണാധികാരികളുമായി നടത്തിയ ചര്‍ച്ചകളും എത്തിച്ചേര്‍ന്ന ധാരണകളും മാറിയ കാലത്ത് ആഗോളതലത്തില്‍ ഭാരതത്തിന് കൈവന്ന പ്രാധാന്യം വിളിച്ചോതുന്നു. സന്ദര്‍ശനത്തിന്റെ ഭാഗമായി ആദ്യം ജര്‍മനിയിലെത്തിയ പ്രധാനമന്ത്രി മോദിക്ക് ആ രാജ്യത്ത് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. പ്രവാസി ഭാരതീയരില്‍ ആവേശത്തിരയിളക്കാന്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞു. സമ്മേളനത്തില്‍ ഉയര്‍ന്ന മോദി മോദി എന്ന ആരവം സംഘാടകരുടെ പ്രതീക്ഷകള്‍ക്കും അപ്പുറമായിരുന്നു. ജര്‍മനിയിലെ പ്രവാസി ഭാരതീയരുടെ സംഭാവനകളെ പ്രശംസിച്ച മോദി, 2014 ലെ ജനവിധിയോടെ രാജ്യത്ത് രാഷ്‌ട്രീയ അസ്ഥിരത ജനങ്ങള്‍ അവസാനിപ്പിച്ചതും 2019 ല്‍ കൂടുതല്‍ കരുത്തുറ്റ ജനവിധി നല്‍കിയതുമൊക്കെ ചൂണ്ടിക്കാട്ടി നിക്ഷേപകരെ ആകര്‍ഷിച്ചു. ഭാരതത്തില്‍ നിക്ഷേപമിറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന്റെ പേരില്‍ നിരാശപ്പെടേണ്ടി വരുമെന്ന മോദിയുടെ വാക്കുകള്‍ നിക്ഷേപകര്‍ വിശ്വാസത്തിലെടുത്തിട്ടുണ്ട്. ആഗോളതലത്തില്‍ ഭാരതീയ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിച്ച് ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ സംരംഭം വന്‍ വിജയമാക്കണമെന്ന മോദിയുടെ അഭ്യര്‍ത്ഥന ഹര്‍ഷാരവത്തോടെയാണ് സ്വീകരിക്കപ്പെട്ടത്.

ആഞ്ജല മെര്‍ക്കലിനുശേഷം അധികാരമേറ്റ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി മോദി നടത്തിയ കൂടിക്കാഴ്ച അത്യന്തം ഊഷ്മളമായിരുന്നു. ഷോള്‍സിനൊപ്പം പങ്കെടുത്ത ബിസിനസ് റൗണ്ട് ടേബിള്‍ ഉച്ചകോടിയില്‍ ഭാരത യുവത്വത്തിനുമേല്‍ നിക്ഷേപം നടത്താന്‍ ജര്‍മന്‍ വ്യവസായ ലോകത്തെ ക്ഷണിച്ച മോദിയുടെ നടപടി ഭാവാത്മകമായിരുന്നു. ഭാരതവും ജര്‍മനിയും തമ്മിലുള്ള സമഗ്ര കുടിയേറ്റ, മൊബിലിറ്റി പങ്കാളിത്ത കരാര്‍ ഭാവിയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഉതകും. സംശുദ്ധ ഊര്‍ജത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ജര്‍മനി 1000 കോടി ഡോളര്‍ ഭാരതത്തിന് സഹായമായി നല്കുമെന്ന കരാറില്‍ ഒപ്പുവയ്‌ക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഹരിത-സുസ്ഥിര വികസന പങ്കാളിത്തം ഉറപ്പുവരുത്തുന്ന കരാറില്‍ ഒപ്പുവയ്‌ക്കാന്‍ കഴിഞ്ഞതും എടുത്തുപറയേണ്ടിയിരിക്കുന്നു. കോപ്പന്‍ഹേഗനില്‍ ചേര്‍ന്ന ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയായിരുന്നു പ്രധാനമന്ത്രിയുടെ ഡെന്മാര്‍ക്ക് സന്ദര്‍ശനത്തിലെ പ്രധാന പരിപാടി. ഡെന്മാര്‍ക്ക്, നോര്‍വെ, സ്വീഡന്‍, ഫിന്‍ലന്‍ഡ്, ഐസ്‌ലന്‍ഡ് എന്നീ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാര്‍ പങ്കെടുത്ത ഈ ഉച്ചകോടിയില്‍ കൊവിഡാനന്തര സാമ്പത്തിക പ്രതിസന്ധികള്‍ മറികടക്കാനും കാലാവസ്ഥാ വ്യതിയാനം നേരിടാനും മറ്റും ഈ രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്താന്‍ ധാരണയായി. അതിഗംഭീരമായ സ്വീകരണമാണ് ഡെന്മാര്‍ക്കിലും മോദിക്ക് ലഭിച്ചത്.

സന്ദര്‍ശനത്തിന്റെ ഭാഗമായി അവസാനമെത്തിയ ഫ്രാന്‍സിലും പ്രധാനമന്ത്രി മോദിക്ക് ആവേശദായകമായ സ്വീകരണമാണ് ലഭിച്ചത്. വീണ്ടും പ്രസിഡന്റായ ഇമ്മാനുവല്‍ മാക്രോണ്‍ ചിരപരിചിതനെപ്പോലെയാണ് മോദിയുമായി ഇടപഴകിയത്. ചെറുതെങ്കിലും അര്‍ത്ഥപൂര്‍ണമായിരുന്നു തന്റെ സന്ദര്‍ശനമെന്ന് മോദി ട്വീറ്റു ചെയ്യുകയുണ്ടായി. ഉഭയകക്ഷി പ്രശ്‌നങ്ങളും ആഗോള പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തതിനു പുറമെ വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വിദേശ സന്ദര്‍ശനങ്ങള്‍ എല്ലായ്‌പ്പോഴും വലിയ ചര്‍ച്ചാവിഷയമാവാറുണ്ട്. ഇക്കുറിയും ഇതിന് മാറ്റം വന്നില്ല. ഈ വര്‍ഷത്തില്‍ പ്രധാനമന്ത്രി നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനമാണിത്. അതും കൊവിഡ് മഹാമാരി അകന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍. റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ ഭാരതം കൈക്കൊണ്ടിട്ടുള്ള നിലപാട് യൂറോപ്യന്‍ രാജ്യങ്ങളുടെ അപ്രീതിക്കിടയാക്കിയിട്ടുണ്ടെന്നും അതിനാല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രതീക്ഷിക്കുന്നതുപോലെ ഊഷ്മളമായിരിക്കില്ലെന്നും ചില കോണുകളില്‍നിന്ന് അഭിപ്രായങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ ഇങ്ങനെയൊന്നും തന്നെ ഉണ്ടായില്ല. ലോകരാജ്യങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രി മോദിയുടെ സ്വീകാര്യത ഇപ്പോഴും ഉയര്‍ന്നതലത്തിലാണെന്ന് ഈ യൂറോപ്യന്‍ സന്ദര്‍ശനവും തെളിയിക്കുന്നു. ഭാരതത്തെ സുശക്തമായി നയിക്കുന്നതിനുപുറമെ ലോകത്തിനു വഴികാട്ടാനും ശേഷിയുള്ള നേതാവാണ് മോദിയെന്ന ചിന്തയാണ് പല രാഷ്‌ട്രത്തലവന്മാര്‍ക്കുമുള്ളത്. പോകുന്നയിടങ്ങളിലെല്ലാം രാഷ്‌ട്രത്തിന്റെ കരുത്തറിയിക്കാനും മഹത്വം ഉയര്‍ത്തിപ്പിടിക്കാനും ശ്രമിക്കുന്നതിലൂടെ മോദി കൂടുതല്‍ കൂടുതല്‍ സ്വീകാര്യനാവുകയാണ്.

Tags: narendramodiസന്ദര്‍ശനംmodi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)
India

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

Dubai : PM Narendra Modi With Prime Minister of Italy Giorgia Meloni during the COP-28 in Dubai on Friday, December 01, 2023. (Photo: IANS/@Giorgia Meloni)
World

നിങ്ങളുടെ ദയയുള്ള വാക്കുകൾക്കും സൗഹൃദത്തിനും നന്ദി : പ്രധാനമന്ത്രി മോദിയുടെ അഭിനന്ദന സന്ദേശത്തിന് ജോർജിയ മെലോണി മറുപടി നൽകി

യുഎസ് അംബാസഡർ സെർജിയോ ഗോർ(ഇടത്ത്)
India

“…ട്രംപ് കൂടിക്കാഴ്ച നടത്തേണ്ട 35 പേരുടെ പട്ടികയിൽ പ്രധാനമന്ത്രി മോദി ഒന്നാമതുണ്ടാകും,”- യുഎസ് അംബാസഡർ സെർജിയോ ഗോർ

India

രാജ്യത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തുന്ന രീതിയില്‍ മോദി എല്ലാ ഉത്സവങ്ങളും ആഘോഷിക്കുന്നു:ബംഗാളി നടി ഇന്ദ്രാണി ഹല്‍ദര്‍

India

മെലോഡി സൗഹൃദം അത്രമേൽ മധുരം : ഏറ്റവും കൂടുതൽ കാലം ഇറ്റാലിയൻ പ്രധാനമന്ത്രിയായെന്ന റെക്കോർഡ് നേടിയ മെലോണിക്ക് മോദിയുടെ അഭിനന്ദനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.