Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തമിഴ്‌നാടിന്റെ അഞ്ച് സമീപജില്ലകള്‍ക്കും ഉപകാരപ്രദം; കേരളത്തിലെ ആദ്യത്തെ എയിംസ് തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്ന് ബി.ജെ.പി

തിരുവനന്തപുരം ജില്ലയില്‍ എയിംസ് പ്രവര്‍ത്തനം ആരംഭിച്ചാല്‍ കേരള ജനതയ്‌ക്കു പുറമെ തമിഴ്‌നാടിന്റെ അഞ്ച് സമീപജില്ലകളിലെ ജനങ്ങള്‍ക്കുകൂടി അതിന്റെ പ്രയോജനം ലഭിക്കും. വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ലോകോത്തര നിലവാരമുള്ള ചികിത്സ ലഭിക്കുന്നതിനു പുറമെ സംസ്ഥാനത്തിന്റെ സമ്പദ്ഘടന മെച്ചപ്പെടുന്നതിനുകൂടി ഇത് പ്രയോജനം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2022, 07:10 pm IST
inKerala

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിക്കാന്‍ പോകുന്ന ഓള്‍ ഇന്ത്യ ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് തിരുവനന്തപുരത്ത് സ്ഥാപിക്കുവാന്‍ വേണ്ട നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ.വി.വി.രാജേഷ് ആവശ്യപ്പെട്ടു.

തിരുവനന്തപുരം ജില്ലയില്‍ എയിംസ് പ്രവര്‍ത്തനം ആരംഭിച്ചാല്‍ കേരള ജനതയ്‌ക്കു പുറമെ തമിഴ്‌നാടിന്റെ അഞ്ച് സമീപജില്ലകളിലെ ജനങ്ങള്‍ക്കുകൂടി അതിന്റെ പ്രയോജനം ലഭിക്കും. വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ലോകോത്തര നിലവാരമുള്ള ചികിത്സ ലഭിക്കുന്നതിനു പുറമെ സംസ്ഥാനത്തിന്റെ സമ്പദ്ഘടന മെച്ചപ്പെടുന്നതിനുകൂടി ഇത് പ്രയോജനം ചെയ്യും. ഒന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്തുതന്നെ കേരളത്തിന് എയിംസ് അനുവദിച്ചു കിട്ടുവാനുളള സാഹചര്യം നിലനിന്നിരുന്നു. എന്നാല്‍ അന്ന് ഭരിച്ച യു.ഡി.എഫ് സര്‍ക്കാരും, തുടര്‍ന്നുവന്ന എല്‍.ഡി.എഫ് സര്‍ക്കാരും വേണ്ട നടപടികള്‍ യഥാസമയം സ്വീകരിക്കാത്തതിനാലാണ് ഇത്രയും കാലതാമസം ഉണ്ടായതെന്നും ബിജെപി പറഞ്ഞു.

അന്ന് സജീവ ചര്‍ച്ചയിലുണ്ടായിരുന്നത് തിരുവനന്തപുരം ജില്ലയിലെ നെട്ടുകാല്‍ത്തേരി പ്രദേശമാണ്. എന്നാല്‍ കാലതാമസമുണ്ടാക്കി അതിനെ അട്ടിമറിക്കുവാന്‍ രണ്ട് മുന്നണികളും ഒരേ നിലപാടാണ് സ്വീകരിച്ചത്. എയിംസിന്റെ കാര്യത്തില്‍ ഇപ്പോഴത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തിന് തിരുവനന്തപുരം എം.പി ശശിതരൂരിന്റെ പിന്തുണയുമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

തിരുവനന്തപുരത്ത് എയിംസ് സ്ഥാപിക്കുന്നതിന് വേണ്ടി ശശിതരൂരിന്റെ ഭാഗത്ത് നിന്നും നാളിതുവരെ ചെറുവിരല്‍ പോലും ചലിപ്പിച്ചിട്ടില്ലെന്നു മാത്രമല്ല തിരുവനന്തപുരത്തിന് അര്‍ഹതപ്പെട്ട എയിംസ് സംസ്ഥാന സര്‍ക്കാരിലെയും, സി.പി.എമ്മിലെയും മലബാര്‍ലോബി നേടിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ നോക്കുക്കുത്തിയായിരിക്കുകയാണ് തിരുവനന്തപുരം എം.പി. തിരുവനന്തപുരം വിമാനത്താവളം വികസിക്കുന്നതോടെയും, വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതോടെയും തിരുവനന്തപുരം വീണ്ടും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായിമാറും.

ലോകോത്തരനിലവാരത്തിലുള്ള ചികിത്സകൂടി കേന്ദ്രസര്‍ക്കാര്‍ സംവിധാനത്തില്‍ തിരുവനന്തപുരത്ത് ലഭിക്കാനുള്ള സാഹചര്യമുണ്ടായാല്‍ അത് കേരളത്തിന് എല്ലാ മേഖലയിലും മുതല്‍ക്കൂട്ടാകും.തിരുവനന്തപുരത്തുനിന്നുള്ള മന്ത്രിമാരായിട്ടുള്ള വി.ശിവന്‍കുട്ടിയും, ആന്റണി രാജുവും, ജി.ആര്‍.അനിലും മന്ത്രിസഭയും തിരുവനന്തപുരത്തിനു വേണ്ടി വാദിക്കുന്നില്ലെന്നു മാത്രമല്ല തിരുവനന്തപുരത്തിന്റെ താല്പര്യങ്ങള്‍ അട്ടിമറിക്കുവാന്‍ കൂട്ടുനില്‍ക്കുകകൂടിയാണ്. മുഖ്യമന്ത്രിയുടെയും, മന്ത്രിസഭയിലെ കരുത്തരായിട്ടുള്ള മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുളള മലബാറുകാരുടെയും താല്പര്യങ്ങള്‍ക്കുമുമ്പില്‍ കീഴടങ്ങിയ തിരുവനന്തപുരത്തുനിന്നുള്ള മന്ത്രിമാര്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് നിരാശയാണ് സമ്മാനിക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയും, സി.പി.എം സെക്രട്ടറിയും, എല്‍.ഡി.എഫ് കണ്‍വീനറും കണ്ണൂര്‍ ജില്ലക്കാര്‍ ആയതോടെ കേരളമെന്നത് മലബാറിലേയ്‌ക്ക് ഒതുങ്ങുന്ന ചിന്താഗതി നാടിന് ഗുണകരമല്ല.ഭരണം നിയന്ത്രിക്കുവാനും, താമസിക്കുവാനും തിരുവനന്തപുരത്തെ ഉപയോഗിച്ച ശേഷം എയിംസിന്റെ കാര്യത്തിലും, ഹൈക്കോടതി ബഞ്ചിന്റെ കാര്യത്തിലും, തിരുവനന്തപുരം വിമാവത്താവള വികസനത്തിന്റെ കാര്യത്തിലും എല്‍.ഡി.എഫും, സംസ്ഥാന സര്‍ക്കാരും സ്വീകരിക്കുന്ന സമീപനം തിരുവനന്തപുരത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

തിരുവനന്തപുരത്തെ സ്‌നേഹിക്കുന്നവര്‍ കാലങ്ങളായി ഭരണസംവിധാനത്തിന്റെ പ്രധാനസ്ഥാനങ്ങളില്‍ എത്തുന്നില്ലായെന്നുള്ളത് കേരളത്തിനുതന്നെ തിരിച്ചടിയായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എയിംസ് തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ ജനമുന്നേറ്റം ബി.ജെ.പി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി വരാന്‍പോകുന്ന ദിവസങ്ങളില്‍ തിരുവനന്തപുരത്ത് ബഹുജനകൂട്ടായ്‌മക്ക് രൂപംനല്കും. തുടര്‍ന്ന് തിരുവനന്തപുരത്ത് എയിംസ് സ്ഥാപിക്കേണ്ടതിന്റെ പ്രധാന്യം കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ക്കു മുന്നില്‍ വ്യക്തമാക്കുന്ന നടപടികളും സ്വീകരിക്കുമെന്നും ബിജെപി വ്യക്തമാക്കി.

Tags: keralaതിരുവനന്തപുരംbjpകേരള സര്‍ക്കാര്‍AIIMS
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും, ബന്ധങ്ങളിൽ നിന്നുള്ള പിന്തുണ: സമ്പൂർണ്ണ രാശിഫലം (31 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

ഭാരതത്തിന്റെ ധാതുസുരക്ഷ: നയപരിഷ്‌കാരങ്ങളും സാമ്പത്തിക സുസ്ഥിരതയും

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം; പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശം ഉണ്ടാകും: നിലപാടില്‍ ഉറച്ച് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.