തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിന് പിന്നാലെ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് കണക്കുകള്‍. രാജ്യത്തെ കോവിഡ് വ്യാപനം കുറഞ്ഞതോടെയാണ് നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് വരുത്തിയത്. പിന്നാലെ സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങളില്‍ അയവ് കൊണ്ടുവരികയായിരുന്നു.
എന്നാല്‍ ദല്‍ഹി, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നെങ്കിലും കേരളം ഒഴികെ തമിഴ്നാടും ദല്‍ഹിയിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയും ചെയ്തിരുന്നു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കേരളം ഇപ്പോഴും മുന്നിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏപ്രില്‍ മാസത്തില്‍ മാത്രം കേരളത്തില്‍ 7039 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മരണ നിരക്കിലും കേരളം മുന്നില്‍തന്നെയാണ്.
നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയതിന് പിന്നാലെ പ്രതിദിന കോവിഡ് കണക്കുകള്‍ പുറത്തുവിടുന്നതും കേരളം നിര്‍ത്തിവെച്ചിരിക്കുകയാണ്. അതേസമയം ദല്‍ഹിയെ അപേക്ഷിച്ച് കേരളത്തില്‍ പ്രതിദിന കേസുകളില്‍ പ്രകടമായ വളര്‍ച്ചയില്ല എന്നത് മാത്രമാണ് ആശ്വസിക്കാനുള്ളത്. പക്ഷെ ഈ സ്ഥിതി എപ്പോള്‍ വേണമെങ്കിലും മാറാം. കേസുകള്‍ ഒരേ നിലയില്‍ ആഴ്ച്ചകളായി തുടരുകയാണെങ്കിലും രോഗ വ്യാപനത്തിനെതിരെ നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല. മറ്റ് സംസ്ഥാനങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞു.
എന്നാല്‍ കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്നത് കൊച്ചിയില്‍ മാത്രമാണുള്ളത്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: