ന്യൂദല്‍ഹി: ഇന്ത്യയില്‍ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യുന്നുവെന്ന ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി എംപി നാസ് ഷായുടെ അഭിപ്രായപ്രകടനത്തെ തള്ളിക്കളഞ്ഞ് ഇന്ത്യയിലെ ഇസ്ലാമിക പണ്ഡിതന് മൗലാന ഷഹാബുദ്ദീന് റസ്വി ബരേല്‍വി.
ഇന്ത്യയില്‍ മുസ്ലിങ്ങള്‍ സമാധാനത്തോടെ ജീവിക്കുകയാണെന്നും അദ്ദേഹം മറുപടി നല്കി. രാജ്യത്തെ ന്യൂനപക്ഷത്തോട് വിവേചനമില്ലാതെ പെരുമാറുന്നതിന് ഇന്ത്യയെ അദ്ദേഹം പ്രശംസിച്ചു. മാത്രമല്ല, ഇന്ത്യയുടെ ആഭ്യന്തരകാര്യത്തില്‍ വിദേശ രാജ്യങ്ങള്‍ ഇടപെടുന്നത് അനാവശ്യമാണെന്നും മൗലാന ഷഹാബുദ്ദീന് റസ്വി അഭിപ്രായപ്പെട്ടു.
ബ്രിട്ടനിലെ എംപിയുടെ അഭിപ്രായം നിരുത്തരവാദപരമാണ്. മുസ്ലിം ന്യുനപക്ഷത്തോട് യാതൊരു വിവേചനവുമില്ലാത്ത രാജ്യമാണ് ഇന്ത്യയെന്നും ഇസ്ലാമിക് റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ കൂടിയായ റസ്വി പറഞ്ഞു. ‘ഇന്ത്യയില്‍ എല്ലാം മുസ്ലിങ്ങളും സമാധാനത്തോടെയും സ്വസ്ഥതയോടെയുമാണ് ജീവിക്കുന്നത്. ഞങ്ങളുടെ രാജ്യത്ത് ഒരു വിധത്തിലുമുള്ള വിവേചനവും ഞങ്ങള്‍ നേരിടുന്നില്ല.’- അദ്ദേഹം പറഞ്ഞു.
‘ഞങ്ങള്‍ ഇവിടെ നമാസും ആസാനും ജല്‍സയും പൂര്‍ണ്ണസ്വാതന്ത്ര്യത്തോടെ നടത്തുന്നു. ആരും ഒരു പ്രശ്നവും നേരിടുന്നില്ല. കശ്മീര്‍ എന്നത് ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. ജമ്മു കശ്മീര്‍ എന്നും അങ്ങിനെയായിരിക്കും’- അദ്ദേഹം പറഞ്ഞു.
‘മുസ്ലിങ്ങള്‍ ഇന്ത്യയില്‍ സന്തുഷ്ടരാണ്. വികസ്വരരാഷ്ട്രങ്ങളില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ഇന്ത്യയില്‍ ഞങ്ങള്‍ക്ക് കൂടുതല്‍ അഭിവൃദ്ധിയാണ് വേണ്ടത്. ‘- റിസ്വി പറഞ്ഞു. ‘ഹിജാബ് പ്രശ്നമായാലും കശ്മീര്‍ പ്രശ്നമായാലും ഇന്ത്യയുടെ ആഭ്യന്തരപ്രശ്നങ്ങളില്‍ ഞങ്ങള്‍ വിദേശ ഇടപെടല്‍ ആഗ്രഹിക്കുന്നില്ല’- അദ്ദേഹം ചൂണ്ടിക്കാട്ടി.
ബ്രിട്ടനിലെ എംപി നാസ് ഷാ ഈയിടെ നടത്തിയ വിവാദട്വീറ്റ് ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ‘ഞാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണോട് എന്റെ ഈ അഭിപ്രായം വായിച്ച് മനുഷ്യാവകാശങ്ങളോടൊപ്പം നല്‍ക്കാനും അദ്ദേഹത്തിന്റെ അവഗണന വഴി അന്താരാഷ്ട തലത്തില്‍ ഞങ്ങള്‍ അമ്പരക്കാനിടവരുത്തരുതെന്നും ആവശ്യപ്പെടുന്നു. വര്‍ധിച്ചുവരുന്ന അസ്വാസ്ഥ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയില്‍ മുസ്ലിങ്ങളുടെ വീടുകള്‍ ഇടിച്ചുനിരത്തുന്നത് ഗൗരവപ്പെട്ട പ്രശ്നമാണ്.’- ഇതായിരുന്നു ബ്രി്ട്ടനിലെ എംപിയുടെ ട്വീറ്റ്.
പക്ഷെ അതിന് ശേഷം ഇന്ത്യ സന്ദര്‍ശിച്ച ബോറിസ് ജോണ്സണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മൂന്ന് ദിവസം പര്യടനം നടത്തി. ഇന്ത്യയെക്കുറിച്ച് ഒരു ചെറിയ വിമര്‍ശനം പോലും ബോറിസ് ജോണ്സണ് ഉയര്ത്തില്ലെന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: