Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജ്യദ്രോഹക്കുറ്റം അനാവശ്യമെന്ന് ബിജെപിയോട് പറയും; ഉദ്ധവ് താക്കറെയുടെ വീട്ടില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് പറഞ്ഞ എംപിയ്‌ക്ക് മേല്‍ രാജ്യദ്രോഹക്കുറ്റം

രാജ്യദ്രോഹക്കുറ്റം (സെഡിഷന്‍) അനാവശ്യ നിയമമാണെന്ന് പറഞ്ഞ് ബിജെപിയ്‌ക്കെതിരെ തട്ടിക്കയറുന്ന ശിവസേന ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് ഭീഷണി മുഴക്കിയ എംപി നവനീത് കൗര്‍ റാണയ്‌ക്കെതിരെ ചുമത്തിയത് രാജ്യദ്രോഹക്കുറ്റം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2022, 11:37 pm IST
inIndia

മുംബൈ: രാജ്യദ്രോഹക്കുറ്റം (സെഡിഷന്‍) അനാവശ്യ നിയമമാണെന്ന് പറഞ്ഞ് ബിജെപിയ്‌ക്കെതിരെ തട്ടിക്കയറുന്ന ശിവസേന  ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് ഭീഷണി മുഴക്കിയ എംപി നവനീത് കൗര്‍ റാണയ്‌ക്കെതിരെ ചുമത്തിയത് രാജ്യദ്രോഹക്കുറ്റം.  

മഹാരാഷ്‌ട്ര മുഖ്യമന്ത്രി കൂടിയായ ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയ്‌ക്ക് മുന്നില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് പറഞ്ഞതിന് കഴിഞ്ഞ ദിവസം ശിവസേന സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത സ്വതന്ത്ര എംപിയായ നവനീത് കൗര്‍ റാണയ്‌ക്കും ഭര്‍ത്താവും എംഎല്‍എയുമായ രവി റാണയ്‌ക്കും എതിരെയാണ് ബാന്ദ്രയിലെ അവധിക്കാല കോടതി രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രദീപ് ഗാരാട്ടാണ് ശിക്ഷ വിധിച്ചത്. മുഖ്യമന്ത്രിയ്‌ക്കും മഹാരാഷ്‌ട്ര സര്‍ക്കാരിനും എതിരെ വെറുപ്പും ഇഷ്ടക്കേടും പരത്താന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് 124എ പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തിയതായി ജഡ്ജി പ്രദീപ് ഗാരാട്ട് വിധിച്ചത്. ഇത് പ്രകാരം 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു.  

ഇവരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് മുംബൈ പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.  പള്ളികളില്‍ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ കഴിയാത്ത മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം എന്ന നിലയ്‌ക്കാണ് ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് ഇരുവരും വെല്ലുവിളിച്ചത്. പക്ഷെ ഇരുവരും പിന്നീട് ഈ തീരുമാനം നീട്ടിവെച്ചിരുന്നു. പ്രഥമ ലതാമങ്കേഷ്കര്‍ പുരസ്കാരം വാങ്ങാന്‍ പ്രധാനമന്ത്രി മോദി മുംബൈയിലെത്തുന്നതിനാലാണ് പരിപാടി തല്‍ക്കാലത്തേക്ക് നീട്ടിവെച്ചത്.  

പക്ഷെ സമ്മര്‍ദ്ദത്തിലായ ശിവസേന രാവിലെ തന്നെ നവനീത് കൗറിന്റെ വീടിന് മുന്നില്‍ ശിവസേന പ്രവര്‍ത്തകരെ പറഞ്ഞയച്ച്  നവനീത് കൗറിനെയും രവി റാണെയെയും വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നത് തടഞ്ഞു. ഇതിനിടയില്‍ ചില ശിവസേന പ്രവര്‍ത്തകര്‍ ഇരുവര്‍ക്കുമെതിരെ പൊലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.  മാതോശ്രീയ്‌ക്ക് മുന്നില്‍ ഹനുമാന്‍ ചാലിസ ചൊല്ലിയാല്‍ പിന്നെ ശിവസേനയുടെ ഹിന്ദുത്വവാദവും അപ്രമാദിത്വവും പൊളിയും. അത് അനുവദിക്കാതിരിക്കാനാണ് ഉടനെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

മാതോശ്രീയ്‌ക്ക് മുന്നില്‍ പ്രശ്നമുണ്ടാക്കിയാല്‍ 20 അടി താഴ്ചയുള്ള കുഴിയില്‍ അടക്കം ചെയ്യുമെന്ന് എംപി നവനീത് കൗര്‍ റാണയെ ശിവസേന വക്താവ് സഞ്ജയ് റാവത്ത് ഞായറാഴ്ച വെല്ലുവിളിച്ചിരുന്നു. സ്വതന്ത്ര എംപിയാണെങ്കിലും നവനീത് കൗര്‍ റാണ ഇപ്പോള്‍ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സഹായം തേടിയിരിക്കുകയാണ്. മാത്രമല്ല, മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ശിവസേന നേതാക്കളായ അനില്‍ പരബ്, സഞ്ജയ് റൗത്ത്, തങ്ങളുടെ വീടിന് മുന്‍പില്‍ ക്യാമ്പ് ചെയ്ത 700 ശിവസേന പ്രവര്‍ത്തകര്‍ എന്നിവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നവനീത് കൗര്‍ റാണയും മുംബൈ പൊലീസില്‍ കേസ് നല്‍കിയിരിക്കുകയാണ്.

പള്ളികള്‍ക്ക് മുന്‍പില്‍ ലൗഡ് സ്പീക്കര്‍ വഴി വാങ്ക് വിളിക്കുന്ന പ്രശ്നം മഹാരാഷ്‌ട്രയില്‍ ചൂടു പിടിക്കുകയാണ്. മെയ് 3ന് മുന്‍പ് പള്ളികളിലെ മൈക്കുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ആ പള്ളികള്‍ക്ക് മുന്‍പില്‍ മൈക്ക് ഉപയോഗിച്ച് ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന മഹാ നവനിര്‍മ്മാണ്‍ സേനയുടെ നേതാവ് രാജ് താക്കറെയുടെ വെല്ലുവിളിയില്‍ ശിവസേന പ്രതിരോധത്തിലായിരിക്കുകയാണ്. എന്‍സിപിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് മഹാരാഷ്ട ഭരിച്ചു തുടങ്ങിയതു മുതല്‍ ന്യൂനപക്ഷപ്രീണനം നടത്തുന്ന ശിവസേനയ്‌ക്ക് ഇപ്പോള്‍ ഹിന്ദുത്വ ഭാരമാവുകയാണ്.  

Tags: മാതോശ്രീപള്ളികളില്‍ ലൗഡ്സ്പീക്കര്‍വാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍കേസ്ലൗഡ്സ്പീക്കര്‍ നിരോധനംമഹാരാഷ്ട്രനവനീത് കൗര്‍ റാണ എംപിMPരവി റാണ എംഎല്‍എഹനുമാന്‍ ചാലിസഹനുമാന്‍ ചാലിസ വിവാദംരാജ്യദ്രോഹക്കുറ്റംഹനുമാന്‍Uddhav Thackerayരാജ് താക്കറെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലേക്ക് മാറ്റുന്നത് പ്രവര്‍ത്തന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍: അശ്വിനി വൈഷ്ണവ്

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

India

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

Kerala

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.