Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ന്യൂനപക്ഷ വര്‍ഗ്ഗീയതയെ മുഖാമുഖം മുട്ടേണ്ടി വരുമ്പോള്‍ ഒളിച്ചുകളിച്ച് ആപ്; ജഹാംഗീര്‍പുരിയിലെ ഒഴിപ്പിക്കലിലും ആപ് നേതാക്കള്‍ മാറി നിന്നു

ന്യൂനപക്ഷ വര്‍ഗ്ഗീയതയെ നേരിടേണ്ടി വരുമ്പോഴൊക്കെ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ഒളിച്ചുകളി നടത്തുന്നത് പതിവാക്കിയിരിക്കുകയാണ്. ഇത്തരം അവസരങ്ങളില്‍ കുറ്റമെല്ലാം ബിജെപിയുടെ മേല്‍ ചാര്‍ത്തിക്കൊടുത്ത് സ്വയം മതേതരത്വത്തിന്റെ കുപ്പായമണിഞ്ഞ് ന്യൂനപക്ഷ വോട്ടും പെട്ടിയിലാക്കുന്ന ആപിന്റെ അവസരവാദം ഇപ്പോള്‍ ജഹാംഗീര്‍പുരിയിലെ ഒഴിപ്പിക്കല്‍ സമയത്തും വെളിവായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2022, 04:00 pm IST
inIndia

ന്യൂദല്‍ഹി: ന്യൂനപക്ഷ വര്‍ഗ്ഗീയതയെ നേരിടേണ്ടി വരുമ്പോഴൊക്കെ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ഒളിച്ചുകളി നടത്തുന്നത് പതിവാക്കിയിരിക്കുകയാണ്. ഇത്തരം അവസരങ്ങളില്‍ കുറ്റമെല്ലാം ബിജെപിയുടെ മേല്‍ ചാര്‍ത്തിക്കൊടുത്ത് സ്വയം മതേതരത്വത്തിന്റെ കുപ്പായമണിഞ്ഞ് ന്യൂനപക്ഷ വോട്ടും പെട്ടിയിലാക്കുന്ന ആപിന്റെ അവസരവാദം ഇപ്പോള്‍ ജഹാംഗീര്‍പുരിയിലെ ഒഴിപ്പിക്കല്‍ സമയത്തും വെളിവായി.  

അതുവരെ കയ്യേറ്റക്കാരായി താമസിക്കുന്ന ബംഗ്ലാദേശുകാരെയും രോഹിംഗ്യ മുസ്ലിങ്ങളെയും ദല്‍ഹിയിലെ ജഹാംഗീര്‍പുരി കലാപത്തില്‍ കുറ്റപ്പെടുത്തിയിരുന്ന ആപ് പക്ഷെ ബിജെപി ഭരിയ്‌ക്കുന്ന വടക്കന്‍ ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഒഴിപ്പിക്കലിനായി ബുള്‍ഡോസര്‍ കൊണ്ടിറങ്ങിയപ്പോള്‍ രംഗത്ത് പ്രത്യക്ഷപ്പെടാതെ ഒളിച്ചിരുന്നു. ഒരൊറ്റ ആപ് എംഎല്‍എയോ എംപിയോ ഒഴിപ്പിക്കല്‍ നടക്കുന്ന ഇടത്തേക്ക് വന്നില്ല. പിന്നീട് കോണ്‍ഗ്രസും ലിബറലുകളും കമ്മ്യൂണിസ്റ്റുകളും ഒഴിപ്പിക്കലിനെതിരെ ആറാട്ട് നടത്തിയപ്പോള്‍ ആപ് അവരുടെ കൂടെ ചേര്‍ന്ന് ബിജെപിയെ കുറ്റപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു.  

കൃത്യമായ പരസ്യനിലപാടുകളില്ലാത്ത ആപിന്റെ ഈ ഒളിച്ചുകളി 2019ലെ പൗരത്വബില്ലിനെതിരെ ഷഹീന്‍ബാഗില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരത്തിലും നമ്മള്‍ കണ്ടതാണ്. അന്ന് ദല്‍ഹിയിലേക്കുള്ള പ്രധാന റോഡുകള്‍ തടഞ്ഞ് സമരം ചെയ്യുന്നതിനെ ആപ് എതിര്‍ത്തെങ്കിലും സമരക്കാര്‍ക്കെതിരെ പരസ്യമായി രംഗത്ത് വരാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല ചില ആപ് എംഎല്‍എമാര്‍ രഹസ്യമായി സമരക്കാര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തു. തങ്ങള്‍ ലിബറലുകളുടെയും ന്യൂനപക്ഷങ്ങളുടെയും ഇടതു സഹയാത്രികരുടെയും കൂടെയുള്ളവരാണ് എന്ന ഒരു പ്രതിച്ഛായ സൃഷ്ടിക്കാനും കൂടിയായിരുന്നു ഇത്. ഈ അവസരവാദ നീക്കങ്ങളിലൂടെയുള്ള ഞാണിന്മേല്‍ കളി വഴി ആപ് ന്യൂനപക്ഷ വോട്ടുകള്‍ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ ശ്രമിക്കുകയാണ്.  

ജഹാംഗീര്‍പൂരിയിലെ ഹനുമാന്‍ ജയന്തിയോടനുബന്ധിച്ച് നടന്ന കല്ലേറിനെയും അക്രമത്തെയും അരവിന്ദ് കെജ്രിവാള്‍ അപലപിച്ചിരുന്നു. മുഖ്യപ്രതിയായി പൊലീസ് പിടികൂടിയ അന്‍സാര്‍ ആപ് പ്രവര്‍ത്തകനാണെന്ന് ബിജെപി കുറ്റപ്പെടുത്തിയപ്പോള്‍ ആപ് ഒന്ന് പതറി. എന്നാല്‍ പിന്നീട് അന്‍സാര്‍ ബിജെപി പ്രവര്‍ത്തകനാണെന്ന് ആരോപിച്ച് ആപ് പ്രതിസ്ഥാനത്ത് നിന്ന് വഴുതി രക്ഷപ്പെട്ടു.  

എന്തായാലും ദല്‍ഹിയിലെ ജഹാംഗീര്‍ പുരിയിലെ കലാപം നടന്ന പ്രദേശം ആം ആദ്മിയുടെ എംഎല്‍എമാരോ മന്ത്രിമാരോ എംപിമാരോ ഇതുവരെയും സന്ദര്‍ശിച്ചില്ല. ഈ സ്ഥലം സന്ദര്‍ശിക്കരുതെന്നാണ് ആപിന്റെ കേന്ദ്ര നേതൃത്വത്തില്‍ നിന്നും വ്യക്തമായ നിര്‍ദേശമുണ്ടെന്ന് ആപിന്റെ തന്നെ ആറ് ലോക്കല്‍ എംഎല്‍എമാര്‍ വെളിപ്പെടുത്തിയിരുന്നു.  തങ്ങള്‍ മുസ്ലിം വിരുദ്ധരല്ലെന്ന് വരുത്തിതീര്‍ക്കാനാണ് അക്രമസ്ഥലങ്ങള്‍ ആപ് നേതാക്കള്‍ സന്ദര്‍ശിക്കാതിരിക്കുന്നത്. അതേ സമയം ഹിന്ദു വിരുദ്ധരല്ലെന്നും ആപിന് വരുത്തിതീര്‍ക്കണം.  

ഈ കലാപവുമായി ബന്ധപ്പെട്ട പരസ്യ യോഗങ്ങള്‍ സംഘടിപ്പിക്കുകയോ പരസ്യ നിലപാടുകള്‍ പ്രകടിപ്പിക്കുകയോ ചെയ്യരുതെന്ന് ആപ് നേതൃത്വത്തിന്റെ വ്യക്തമായ നിര്‍ദേശങ്ങളുണ്ട്. ബിജെപിയാണ് പ്രധാന എതിരാളിയെന്ന് അറിയാവുന്നത് കൊണ്ടാണ് അര്‍ത്ഥഗര്‍ഭമായ മൗനം പാലിച്ചുകൊണ്ടുള്ള ആപിന്റെ ഈ ഒളിച്ചിരിക്കല്‍ തന്ത്രം. പക്ഷെ ആണും പെണ്ണും കെട്ട ഈ അവസരവാദ രാഷ്‌ട്രീയത്തിന് എത്രനാള്‍ മുന്നോട്ട് പോകാനുകമെന്നാണ് രാഷ്‌ട്രീയ വിദഗ്ധര്‍ ചോദിക്കുന്നത്.  

Tags: appeasementdelhi riotsdelhi riotbjpമുസ്ലിം പ്രീണനംആം ആദ്മി പാര്‍ട്ടിഹനുമാന്‍ ജയന്തിaapഹനുമാന്‍ ശോഭായാത്രriotജഹാംഗീര്‍പുരിkejriwalജഹാംഗീര്‍പുരി കലാപംഅരവിന്ദ് കെജ്‌രിവാള്‍ബുള്‍ഡോസര്‍ബുള്‍ഡോസര്‍ സ്റ്റൈല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.