Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘പ്രധാനമന്ത്രിക്ക് (നാഥുറാം) ഗോഡ്സെയാണ് ദൈവം എന്ന ട്വീറ്റ്’: അറസ്റ്റിലായ ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിയുടെ ജാമ്യ ഹര്‍ജി തള്ളി അസം കോടതി

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ അപകീര്‍ത്തിപരമായ ട്വീറ്റ് ചെയ്തതിന്റെ പേരില്‍ അറസ്റ്റിലായ ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിയുടെ ജാമ്യാപേക്ഷ അസമിലെ കൊക്രജാര്‍ കോടതി തള്ളി. ഗുജറാത്തിലെ ബനസ്കാന്ത ജില്ലയിലെ സര്‍ക്യൂട്ട് ഹൗസില്‍ നിന്നാണ് സ്വതന്ത്ര എംഎല്‍എയായ ജിഗ്നേഷ് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2022, 04:03 pm IST
inIndia

ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ അപകീര്‍ത്തിപരമായ ട്വീറ്റ് ചെയ്തതിന്റെ പേരില്‍ അറസ്റ്റിലായ ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിയുടെ ജാമ്യാപേക്ഷ അസമിലെ കൊക്രജാര്‍ കോടതി തള്ളി. ഗുജറാത്തിലെ ബനസ്കാന്ത ജില്ലയിലെ സര്‍ക്യൂട്ട് ഹൗസില്‍ നിന്നാണ് സ്വതന്ത്ര എംഎല്‍എയായ ജിഗ്നേഷ് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്തത്.  

‘പ്രധാനമന്ത്രി മോദി മോദി (നാഥുറാം) ഗോഡ്സെയെ ആരാധിക്കുന്നു, അദ്ദേഹത്തിന് ഗോഡ്സെയാണ് ദൈവം’- എന്ന ട്വീറ്റാണ് ജിഗ്നേഷ് മേവാനിയ്‌ക്ക് വിനയായത്. ഗുജറാത്തിലെ വര്‍ഗ്ഗീയ കലാപം നടന്ന പ്രദേശത്ത് ഏപ്രില്‍ 20ന് സന്ദര്‍ശിക്കുമ്പോള്‍ ഐക്യത്തിനായി അഭ്യര്‍ത്ഥന നടത്തൂ എന്ന മേവാനിയുടെ ഉപദേശം പ്രദേശത്തെ സമാധാനം തകര്‍ക്കാന്‍ പര്യാപ്തമായ ഒന്നാണെന്ന് അസമില്‍ നിന്നുള്ള പരാതിക്കാരന്‍ ആരോപിക്കുന്നു. കൊക്രജാര്‍ സ്വദേശി അരൂപ് കുമാര്‍ ഡേ ആണ് മേവാനിയ്‌ക്കെതിരെ ഏപ്രില്‍ 19ന് അസം പൊലീസില്‍ പരാതി നല്‍കിയത്.  

ജിഗ്നേഷ് മേവാനിയുടെ ട്വീറ്റ് ഒരു വിഭാഗത്തില്‍പ്പെട്ട ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുന്നതാണെന്നും വിവിധ സമുദായങ്ങള്‍ ഇടകലര്‍ന്ന് ജീവിക്കുന്ന പ്രദേശത്തിന്റെ സാമുദായിക ഐക്യം തകര്‍ക്കുന്നതാണെന്നും പരാതിക്കാരന്‍ പറയുന്നു.  

പൊലീസ് 14 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും മൂന്ന് ദിവസം കസ്റ്റഡിയില്‍ വെയ്‌ക്കാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്  കോടതി ഉത്തരവിട്ടു. ഗൂഢാലോചനക്കുറ്റമാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120ബി (ക്രിമിനല്‍ ഗൂഡാലോചന), 153എ (ഇരുസമുദായങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തല്‍), 295(എ),504 (സമാധാനം തകര്‍ക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കാനായി മനപൂര്‍വ്വം അപമാനിക്കല്‍) എന്നീ വകുപ്പുകളും ഐടി നിയമത്തിലെ ചില വകുപ്പുകളും പ്രകാരമാണ് പൊലീസ് കേസെടുത്തത്. ഇക്കാലയളവില്‍ മേവാനിയെ കൊക്രജാറില്‍ നിന്നും പുറത്ത് കൊണ്ടുപോകരുതെന്നും കോടതി നിര്‍ദേശിച്ചു. മേവാനിയ്‌ക്ക് ജാമ്യം ലഭിക്കാന്‍ ഒരു സംഘം അഭിഭാഷകരെ കോണ്‍ഗ്രസ് അയച്ചെങ്കിലും ഫലമുണ്ടായില്ല. വിവാദമായതോടെ മേവാനി ട്വീറ്റ് പിന്‍വലിച്ചു. അതേ സമയം അറസ്റ്റിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ പറഞ്ഞു.  

പ്രധാനമന്ത്രി ഏപ്രില്‍ 20 മുതല്‍ ഗുജറാത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ദഹോദില്‍ പ്രധാനമന്ത്രി ആദിവാസിഗോത്ര വിഭാഗങ്ങളെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചിരുന്നു. അവിടെ 20000 കോടി ചെലവില്‍ റെയില്‍വേ വര്‍ക്ഷോപ്പ് സ്ഥാപിക്കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. കുടിവെള്ളത്തിനുള്ള വന്‍ പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. ഈ പൊതുയോഗത്തില്‍ മഹിസാഗര്‍, ചോട്ടാ ഉദെപൂര്‍, പഞ്ച് മഹല്‍, വഡോദര എന്നിവിടങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ പങ്കെടുത്തു. ഈ യോഗത്തില്‍ ആദിവാസി ഗോത്രവിഭാഗം ബ്രിട്ടീഷുകാര്‍ക്കെതിരെ അമ്പും വില്ലുമെടുത്ത് പൊരുതിയ കാര്യങ്ങള്‍ പ്രധാനമന്ത്രി വിശദീകരിച്ചു. ഗോത്രവിഭാഗത്തില്‍ നിന്നും ഡോക്ടര്‍മാരെയും എഞ്ചിനീയര്‍മാരെയും സൃഷ്ടിക്കാന്‍ അവര്‍ക്ക് ശാസ്ത്രം പഠിക്കാന്‍ അവസരമുണ്ടാക്കിയത് താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ഗുജറാത്തില്‍ ഗാന്ധി നഗറില്‍ ആഗോള ആയുഷ് ഉ്ച്ചകോടിയിലും പ്രസംഗിച്ചു.

ഒന്നിലധികം വിവാദട്വീറ്റുകളാണ് ജിഗ്നേഷ് മേവാനി നടത്തിയത്. എന്നാല്‍ ഇപ്പോള്‍ മേവാനിയുടെ ട്വിറ്റര്‍ പേജില്‍ ഈ ട്വീറ്റുകള്‍ നിയമപരമായി ആവശ്യപ്പെട്ടതനുസരിച്ച് തടഞ്ഞുവെച്ചിരിക്കുന്നു എന്നാണ് കാണാന്‍ ഇപ്പോള്‍ കഴിയുക.

Tags: നാഥുറാം വിനായക് ഗോഡ്സേഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് 2022courtഗുജറാത്ത്ഗോഡ്‌സെനരേന്ദ്രമോദിജാമ്യംഅസംഹിമന്ത ബിശ്വ ശര്‍മജിഗ്നേഷ് മേവാനി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

Kerala

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

India

‘പത്രം വായിക്കുമ്പോള്‍ തോന്നുന്ന എല്ലാത്തിനും നിങ്ങള്‍ ഹര്‍ജി ഫയല്‍ ചെയ്യുമോ?’ ഹര്‍ജിക്കാരനോട് ക്‌ഷോഭിച്ച് കോടതി

India

സഹപ്രവര്‍ത്തകയെ ലിഫ്റ്റില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട തരുണ്‍ തേജ്പാല്‍ കോടതിയില്‍ കീഴടങ്ങി

India

പരാതിക്കാരനാണ് ആക്രമിച്ചതെന്നും വീഡിയോ ഉണ്ടെന്നുമുള്ള വാദവുമായി സ്വതന്ത്ര ഭരദ്വാജ് കോടതിയില്‍

പുതിയ വാര്‍ത്തകള്‍

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.