ജറുസലേം: കാശ്മീരി പണ്ഡിറ്റുകള്‍ക്കെതിരെ താഴ്വരയിലെ മതഭീകരര്‍ നടത്തിയ ക്രൂരതകള്‍ തുറന്നുകാട്ടിയ ‘ദി കശ്മീര്‍ ഫയല്‍സ്’ ഇസ്രായേലിലും റിലീസാകാന്‍ ഒരുങ്ങുന്നു. കാശ്മീരി പണ്ഡിറ്റുകള്‍ക്കെതിരെ നടന്ന ക്രൂരതകള്‍ സത്യസന്ധമായ രീതിയില്‍ അവതരിപ്പിച്ച് വളരെ സെന്‍സിറ്റീവായ ഒരു വിഷയം പൊതുജനശ്രദ്ധയില്‍ കൊണ്ടുവന്ന് വളരെ നല്ല അഭിപ്രായങ്ങള്‍ നേടിയിരുന്നു. ഏപ്രില്‍ 28ന് ചിത്രം റിലീസ് ചെയ്യും.
ആരാധകരുടെ ആവശയ പ്രകാരമാണ് ചിത്രം ഇസ്രായേലില്‍ റിലീസ് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ഇസ്രായേല്‍ കോണ്‍സല്‍ ജനറല്‍ കോബി ശോശാനി സംവിധായകന് വിവേക് അഗ്നിഹോത്രിയുടെ ഓഫീസില്‍ എത്തി സിനിമയുടെ പോസ്റ്റ്റും ഉദ്ഘാടനം ചെയ്തു. ഇസ്രായേല്‍ ജനതകള്‍ക്ക് വേണ്ടി ഹിബ്രു ഭാഷയില്‍ സബ്ടൈറ്റില്‍ എഴുതി കാണിക്കും.
ഇസ്രായേലില്‍ ഹിന്ദി സിനിമയ്ക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമായാണ് ‘ദി കശ്മീര്‍ ഫയല്‍’സിനെ കാണുന്നത്. കുറഞ്ഞ ബജറ്റില്‍ ചിത്രീകരിച്ച സിനിമ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഇപ്പോഴും മുന്നേറുകയാണ്. ഇതുവരെ സിനിമ 337 കോടിയില്‍ അധികം കളക്ഷന്‍ നേടിയതായാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: