കണ്ണൂര്‍ : സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സഞ്ചരിക്കാനായി ഒരുക്കിയ സ്വകാര്യ കാര്‍ ടാക്സി ആയി ഉപയോഗിച്ചെങ്കില് നടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ ആര്‍ടിഒ ഇ.എസ്. ഉണ്ണികൃഷ്ണന്. പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കും വാഹനത്തിന്റെ രജിസ്ട്രേഷന് ഉള്‍പ്പടെ റദ്ദാക്കാവുന്ന കുറ്റമാണ് ഇതെന്നും ആര്‍ടിഒ പറഞ്ഞു. യെച്ചൂരിക്ക് സഞ്ചരിക്കാനായി ഒരുക്കിയത് ക്രിമിനല്‍ കേസിലെ പ്രതിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് അടുത്ത വിവാദം.
വെളുത്ത ബാക്ക് ഗ്രൗണ്ടില്‍ കറുത്ത അക്ഷരത്തില്‍ നമ്പര്‍ പ്ലേറ്റ് നല്‍കുന്നത് സ്വകാര്യ വാഹനങ്ങള്‍ക്കാണ്. ഈ വാഹനങ്ങള്‍ വാടകയ്ക്ക് കൊടുക്കാന്‍ സാധിക്കില്ല. വാടകയ്ക്ക് എടുക്കുന്ന ടാക്സികള്‍ക്ക് നിയമപ്രകാരം മഞ്ഞ ബാക്ക്ഗ്രൗണ്ടില്‍ കറുത്ത അക്ഷരത്തില്‍ ഉള്ള നമ്പര്‍പ്ലേറ്റ് നല്‍കണമെന്നാണ് നിയമം. റെന്റ്- എ- കാര്‍ എന്ന സംവിധാനം ആണെങ്കില്‍ കറുത്ത ബാക്ക്ഗ്രൗണ്ടില്‍ മഞ്ഞ അക്ഷരത്തില്‍ ഉള്ള നമ്പര്‍പ്ലേറ്റ് നല്‍കണം. അല്ലാതെ സ്വകാര്യ വാഹനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്നതും ടാക്സിയായി ഓടുന്നത് നിയമപ്രകാരം അനുവദനീയമല്ല.
സീതാറാം യെച്ചൂരിയുടെ യാത്രകള്‍ക്കായി സ്വകാര്യ വാഹനം ഉപയോഗിച്ചതില്‍ നിലവില്‍ പരാതി ലഭിച്ചിട്ടില്ല. പരാതി കിട്ടിയാല്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും ആര്‍ടിഒ കൂട്ടിച്ചേര്‍ത്തു.
അതേസമയം യെച്ചൂരി സഞ്ചരിച്ചത് പത്തോളം ക്രിമിനല്‍ കേസിലെ പ്രതിയും എസ്ഡിപിഐ പ്രവര്‍ത്തകനുമായ സിദ്ധിഖിന്റെ ഉടമസ്ഥതയിലുള്ള ഫോര്‍ച്യൂണര്‍ വാഹനത്തിലാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സിപിഎമ്മുമായി ഒരു ബന്ധവുമില്ലാത്ത സിദ്ദിഖ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ നിര്‍ദ്ദേശ പ്രകാരമാണ് യെച്ചൂരിക്കായി ഫോര്‍ച്യൂണര്‍ വിട്ടു നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: