Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

കെ റെയിലിന്റെ രാഷ്‌ട്രീയം

കെ റെയിലിന് വേണ്ടി പ്രചാരവേല നടത്തുന്നവര്‍ പറയുന്ന ഒരു വാദം പ്രഥമദൃഷ്ട്യാ യുക്തിപരമാണെന്ന് തോന്നാം. റോഡുകളുടെ വികസനത്തിന് ഭൂമി ഏറ്റെടുത്തപ്പോഴെല്ലാം കുറച്ചു പേരുടെ കിടപ്പാടം നഷ്ടപ്പെട്ടിട്ടില്ലേ? ഇതൊരു എമണ്ടന്‍ പദ്ധതിയായതിനാല്‍ കൂടുതല്‍ പേരുടെ ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്നത് പൊറുക്കത്തക്കതല്ലേ? ഇതിന് ഒന്നാമത്തെ മറുപടി, ഇത് ഒരിക്കലും നടപ്പാക്കാനാകാത്ത പദ്ധതിയായതിനാല്‍ ഇതിനുവേണ്ടി നഷ്ടപ്പെടുന്ന ഭൂമി ഭൂമാഫിയകളുടെ കൈകളിലാണ് എത്തിപ്പെടുക എന്നതാണ്. രണ്ട്, റോഡുകള്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുമ്പോള്‍ ഇത് ജനങ്ങള്‍ക്ക് ഒരു ഗുണവും ചെയ്യില്ല; ദോഷമാകുകയും ചെയ്യും. റെയില്‍പ്പാതയ്‌ക്കടുത്തു കിടക്കുന്ന ഭൂമിക്ക് വില കുറയും; റോഡാണെങ്കില്‍ കൂടും. മറ്റൊന്ന്, മേല്‍ പറഞ്ഞതുപോലെ കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ ധാരാളം പേര്‍ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷവും വില കിട്ടിയിട്ടില്ല. മൂലമ്പള്ളി ഒരു ഉദാഹരണം മാത്രം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2022, 06:00 am IST
in Main Article

ഡോ. ആര്‍. ഗോപിനാഥന്‍

പശ്ചിമഘട്ടത്തിന്റെ ചരിവില്‍ ഏറ്റവും ദുര്‍ബലമായ ഭൂഘടനയുള്ളതും പാരിസ്ഥിതികമായ വെല്ലുവിളികള്‍ നേരിടുന്നതുമായ കേരളത്തിന്റെ ഏറ്റവും വലിയ മേന്മ അറബിക്കടലിനും ആനമുടിയുള്‍പ്പെടെയുള്ള പശ്ചിമഘട്ട മലനിരകള്‍ക്കുമിടയില്‍ കിടക്കുന്നുവെന്നതുതന്നെയാണ്. പരമാവധി 50 കിലോമീറ്റര്‍ വീതിയും 700 കിലോമീറ്ററോളം നീളവുമുള്ള ഒരു നാട പോലെയാണ് ഈ സംസ്ഥാനത്തിന്റെ ചരിഞ്ഞ കിടപ്പ്. അതിന് അതിപ്രാചീനകാലം മുതല്‍ കടലുമായും മലയുമായുമുള്ള പൊക്കിള്‍ക്കൊടി ബന്ധത്തെ സൂചിപ്പിക്കുന്നതാണ് മംഗലാപുരം തൊട്ട് തെക്കോട്ടുള്ള കടലിനുണ്ടായിരുന്ന ഉതിരപ്പെരുവളമെന്ന (രക്തക്കടല്‍) പേര്. പശ്ചിമഘട്ടത്തില്‍ നിന്ന് മഴക്കാലങ്ങളില്‍ നദികളിലൂടെയും ചെറു നീര്‍ച്ചാലുകളിലൂടെയും മഴവെള്ളത്തിലൂടെയും ചെമ്മണ്ണ് ഒലിച്ചിറങ്ങി കടല്‍ ചുവന്ന് കലങ്ങിക്കിടക്കുന്നതില്‍ നിന്നാണ് ആ പേരു ലഭിച്ചത്. അന്ന് കേരളത്തിന്റെ പേര് പല്‍ക്കുന്റക്കൂട്ടം (ധാരാളം മലകളുടെ കൂട്ടം) എന്നുമായിരുന്നു. കേരള തീരത്തിലെ കരിമണല്‍ അത്തരത്തില്‍ ഒഴുകി എത്തി കടല്‍ത്തീരത്ത് അടിഞ്ഞുകൂടുന്നതാണ്. കേരളത്തിന്റെ ഈ ഭൂഘടനാപരമായ തരളത ഒരേ സമയം ഗുണവും ദോഷവുമാണ്. ഗുണം പ്രകൃതിസമ്പത്തുകള്‍; ദോഷം വ്യാവസായികവും നിര്‍മ്മാണപരവുമായ പരിമിതികള്‍. കാര്‍ഷികാടിത്തറ ഉപേക്ഷിച്ച് വന്‍ വ്യവസായങ്ങളുടെ സാഹചര്യം തേടുന്നത് കേരളത്തിന്റെ ജൈവ ഘടന തകര്‍ക്കുമെന്നറിയാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട; അല്‍പ്പം ആത്മാര്‍ത്ഥത മതി.

ഈ ബോധമില്ലാതെ, ഇടുങ്ങിയ സ്വാര്‍ഥ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി ജനാധിപത്യ സര്‍ക്കാരുകള്‍ നടപ്പിലാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട വികസന സങ്കല്‍പ്പങ്ങളുടെ ഫലമായി നിലനില്‍പ്പ് തന്നെ അപകടത്തിലെത്തി നില്‍ക്കുന്ന കേരളത്തിന്റെ ഭീതി, മുല്ലപ്പെരിയാറണക്കെട്ടിനെക്കാള്‍ എത്രയോ വിനാശകരമായി, കെ റെയില്‍ സ്വപ്‌നത്തിലൂടെ ജനങ്ങളുടെ ദുഃസ്വപ്‌നമാകുമെന്ന വസ്തുത ഇതിന്റെ പിന്നിലെ ദുഷ്ട ബുദ്ധികള്‍ക്കുമറിയാം. പക്ഷേ, അവര്‍ക്ക് ജനങ്ങളും അവരുടെ ദുരിതങ്ങളും ഒരിക്കലും ചിന്താവിഷയമായിട്ടില്ല; എന്നും സ്വന്തം സാമ്പത്തിക പ്രലോഭനങ്ങള്‍ മാത്രമാണ് അവരെ നയിച്ചിട്ടുള്ളത്. മുദ്രാവാക്യങ്ങളും വായ്‌ത്താരികളും അവരുടെ മറച്ചുപിടിക്കപ്പെട്ടിരിക്കുന്ന ലക്ഷ്യങ്ങള്‍ ജനങ്ങളില്‍ നിന്ന് മൂടിവയ്‌ക്കാനുള്ള കരിമ്പടങ്ങള്‍ മാത്രമാണ്. മുതലാളിത്തത്തിന്റെയും സോഷ്യല്‍ ഫാസിസത്തിന്റെയും തേറ്റകള്‍ തേച്ചുമിനുക്കുന്നതിനാണ് അരിവാളിന്റെ ഉപയോഗം. കെ റെയിലിന് വേണ്ടി മുഖ്യമന്ത്രി നടത്തുന്ന വായ്‌ത്താരി അസഹിഷ്ണുത നിറഞ്ഞ പുലഭ്യങ്ങളായി മാറുന്നത് താനുദ്ദേശിച്ച വിധത്തില്‍ അത് അടിച്ചേല്‍പ്പിക്കുന്നതിനെതിരായി വളരെ വേഗം പടര്‍ന്ന് പന്തലിച്ച ചെറുത്തുനില്‍പ്പുകള്‍ അപ്രതീക്ഷിതമാണെന്നതിനാലാണ്. കാരണം, ഒരു പമ്പരവിഡ്ഢി പോലും പറയാനറയ്‌ക്കുന്ന യുക്തികളാണ് അധികാര പ്രമത്തനായി മുഖ്യന്‍ തട്ടി വിടുന്നത്.

നിശ്ചിത സമയത്ത് നിശ്ചിതമായ പണം മുടക്കി ഒരു റോഡ് പോലും നിര്‍മ്മിച്ച ചരിത്രമില്ലാത്ത, പലതരം വികസനങ്ങളുടെ പേരില്‍ കുടിയിറക്കപ്പെട്ട് തെരുവിലായ ജനങ്ങളെ അവഗണിച്ചു കൊണ്ടാണ് മധുര മനോഹര മനോജ്ഞ വാഗ്ദാനങ്ങള്‍ ഇതിന്റെ പേരില്‍ ചൊരിയുന്നത്. ഇതിന്റെ നിര്‍മ്മാണം ഒരിക്കലും സാധ്യമാകുകയില്ലെന്ന കാര്യം അടുത്തൊരു മഴക്കാലം തെളിയിക്കും. കടക്കെണിയില്‍ വീണ് നട്ടം തിരിയുന്ന സംസ്ഥാനത്തിന്റെ തീറാധാരമെഴുത്തായി ഈ ദുഃസ്വപ്‌നം മാറുന്നതോടെ കേരളം ലോകത്തെ ആദ്യത്തെ കുടികിടപ്പ് സംസ്ഥാനമായി,  എല്‍ഡിഎഫിന്റെ ഭാഷയില്‍, ‘ലോകത്തിന് മാതൃക’യാകും. എന്നല്ല, കേരളത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്താന്‍ അറബിക്കടലില്‍ അരിച്ചു നോക്കേണ്ടിയും വരും. പല വിധത്തില്‍ നേടിയിട്ടുള്ള സഹസ്രകോടികള്‍ ബിനാമികളിലെത്തിച്ച നേതാക്കള്‍ക്ക് ‘സ്‌നേഹമുള്ള കുടുംബ’വുമായി ഗള്‍ഫ് നാട്ടില്‍ താവളം കണ്ടെത്താം. പക്ഷേ, ഒരു സാധാരണക്കാരനായ സിപിഎമ്മുകാരന്‍ ജനങ്ങളോടൊപ്പം ഈ ദുരന്തം പങ്കിടേണ്ടി വരും.  

വെറുതേ കുറേ ബഡായികള്‍ തട്ടി വിട്ട് കേരളം പോലൊരു ദുര്‍ബല മേഖലയില്‍ ഇത്രയധികം മുതല്‍ മുടക്കി ഈ വെള്ളി രേഖ വരയ്‌ക്കാനാകില്ല. പിന്നെയല്ലേ ദിവസവും രാവിലേ എഴുന്നേറ്റ് തിരുവനന്തപുരം-കാസറകോട് വിനോദ യാത്ര? വീട്ടമ്മമാരുടെ ഉറച്ച ചോദ്യങ്ങള്‍ മുഖ്യ റെയില്‍ മന്ത്രിയെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ട്. ആയിരം ചോദ്യങ്ങള്‍ ജനങ്ങളുയര്‍ത്തുന്നുണ്ട്. എങ്കിലും ഒരു കാര്യമുണ്ട്, ഇതൊരു മണ്ടന്‍ കണ്ട പൊള്ളയായ സ്വപ്‌നമല്ല; ഒരു കൊള്ളക്കാരന്റെ ഭൂമി തട്ടിപ്പാണ്-പിന്നില്‍ കേരളത്തില്‍ കണ്ണുവെച്ചിരിക്കുന്ന ആഗോള മാഫിയകളുടെ ഇരുണ്ട താല്‍പ്പര്യങ്ങളും. ഏറ്റവും ശ്രദ്ധേയമായ കാര്യം, വടക്കേ ഇന്ത്യയില്‍ കാക്ക കാഷ്ഠിച്ചാല്‍ ഒപ്പും അട്ടഹാസവുമായിറങ്ങുന്ന സാംസ്‌കാരിക-ബുദ്ധിജീവി ഫാന്‍സിഡ്രസ്സുകാരുടെ നാണംകെട്ട സേവ പിടിത്തമാണ്. നമ്മുടെ പാവപ്പെട്ട വീട്ടമ്മമാരുടെ പ്രതികരണ ബോധം പോലുമില്ലാത്ത, അധികാരികളുടെ അലമാരയിലിരിക്കുന്ന ഏതെങ്കിലും ഒരു സ്ഥാനത്തിനും അവാര്‍ഡിനും വേണ്ടി കേരളത്തിന്റെ വിനാശത്തിന് നേരേ കണ്ണടയക്കുന്നവരെ ഇനിയും നിങ്ങള്‍ കല്ലെറിയാന്‍ മടിക്കുമൊ? എം.ഗോവിന്ദന്‍ ഒരിക്കല്‍ എഴുതിയതു പോലെ, രണ്ടുകാലില്‍ നടക്കുന്ന നായ്‌ക്കളെ ബുദ്ധിജീവികള്‍ എന്ന് വിളിക്കുമോ?

കെ റെയിലിന് വേണ്ടി പ്രചാരവേല നടത്തുന്നവര്‍ പറയുന്ന ഒരു വാദം പ്രഥമദൃഷ്ട്യാ യുക്തിപരമാണെന്ന് തോന്നാം. റോഡുകളുടെ വികസനത്തിന് ഭൂമി ഏറ്റെടുത്തപ്പോഴെല്ലാം കുറച്ചു പേരുടെ കിടപ്പാടം നഷ്ടപ്പെട്ടിട്ടില്ലേ? ഇതൊരു എമണ്ടന്‍ പദ്ധതിയായതിനാല്‍ കൂടുതല്‍ പേരുടെ ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്നത് പൊറുക്കത്തക്കതല്ലേ? ഇതിന് ഒന്നാമത്തെ മറുപടി, ഇത് ഒരിക്കലും നടപ്പാക്കാനാകാത്ത പദ്ധതിയായതിനാല്‍ ഇതിനുവേണ്ടി നഷ്ടപ്പെടുന്ന ഭൂമി ഭൂമാഫിയകളുടെ കൈകളിലാണ് എത്തിപ്പെടുക എന്നതാണ്. രണ്ട്, റോഡുകള്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുമ്പോള്‍ ഇത് ജനങ്ങള്‍ക്ക് ഒരു ഗുണവും ചെയ്യില്ല; ദോഷമാകുകയും ചെയ്യും. റെയില്‍പ്പാതയ്‌ക്കടുത്തു കിടക്കുന്ന ഭൂമിക്ക് വില കുറയും; റോഡാണെങ്കില്‍ കൂടും. മറ്റൊന്ന്, മേല്‍ പറഞ്ഞതുപോലെ കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ ധാരാളം പേര്‍ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷവും വില കിട്ടിയിട്ടില്ല. മൂലമ്പള്ളി ഒരു ഉദാഹരണം മാത്രം. റെയില്‍ പൈപ്പ് ലൈന്‍ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായതിനാലാണ് അവര്‍ക്ക് പ്രതിവിധിപ്പണം ലഭിച്ചത്. സംസ്ഥാന സര്‍ക്കാര്‍ വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്ക് പോലും പ്രഖ്യാപിച്ച സഹായം നല്‍കിയിട്ടില്ല. അതിനാല്‍ ആറോ ഏഴോ സ്റ്റേഷനുകള്‍ മാത്രമുള്ള റെയില്‍പ്പാതയെ  റോഡ് വികസനവുമായി താരതമ്യം ചെയ്തിട്ട് കാര്യമില്ല.

Tags: കേരള സര്‍ക്കാര്‍രാഷ്ട്രീയംK rail
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സില്‍വര്‍ ലൈന്‍ നടപ്പിലാകാത്ത പദ്ധതിയെന്ന് ആദ്യമേ പറഞ്ഞിരുന്നത് ബി ജെ പി,വകുപ്പുകള്‍ മത അടിസ്ഥാനത്തില്‍ വീതം വയ്‌ക്കുന്നത് അപമാനകരം ഷോണ്‍ ജോര്‍ജ്

Kerala

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

Kerala

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

Kerala

സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ജനകീയ സമരസമിതി

Kerala

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പുതിയ വാര്‍ത്തകള്‍

ലോകത്തെ ഏറ്റവും വലിയ സ്വകാര്യ പീരങ്കി ഷെൽ കേന്ദ്രമാകാൻ ഇന്ത്യ ; ഷിർദ്ദിയിൽ ആരംഭിക്കുന്നത് വർഷം അഞ്ച് ലക്ഷം ഷെല്ലുകൾ നിർമ്മിക്കാൻ ശേഷിയുള്ള കേന്ദ്രം

മണ്‍റോതുരുത്തില്‍ ശക്തമായ മഴയിലും കാറ്റിലും ഹൗസ് ബോട്ട് മുങ്ങി

അഗ്നി 6 ന്റെ ദൂരപരിധി 15000 കിലോമീറ്റര്‍ വരെയുണ്ട്; അമേരിക്കയെ വരെ ദഹിപ്പിക്കാനാകും

‘അമ്മ’ നേതൃത്വം പിരിട്ടു വിടണമെന്ന് നടി പൊന്നമ്മ ബാബു, പ്രസിഡന്റിനും സെക്രട്ടറിക്കും ഈഗോ പ്രശ്‌നം

കാവി ഷാൾ അണിഞ്ഞാൽ നിയമനടപടിയെന്ന് കർണാടക ; ഹിജാബ് വിലക്ക് നീക്കിയത് വോട്ട് ചെയ്ത മുസ്ലീങ്ങൾക്കായി ; അങ്ങനെയെങ്കിൽ ഹിന്ദുക്കളുടെ വോട്ടിന് വിലയില്ലേ ?

മമതയുടെ ന്യൂനപക്ഷപ്രീണനദോഷം അനുഭവിച്ച ബംഗാളില്‍ സുവേന്ദു ബക്രീദിന് അവധി ഒരു ദിവസമാക്കി ചുരുക്കി, കേരളത്തില്‍ അവധി 2 ദിവസം

മഴ കനക്കുന്നു: ഭൂതത്താന്‍ക്കെട്ട് ബാരേജിന്റെ ഷട്ടറുകള്‍ തുറക്കും

ദിവസം മുഴുവൻ ഊർജ്ജം നിലനിർത്തണമോ ? എങ്കിൽ കുതിർത്ത നിലക്കടല കഴിച്ചോളു

വി ഡി സതീശനില്‍ കേരളത്തിന് വലിയ പ്രതീക്ഷയെന്ന് മോഹന്‍ലാല്‍,വോട്ട് വാങ്ങി അധികാരത്തിലെത്തിയാല്‍ രാജാവായി എന്ന് ധരിക്കരുതെന്ന് ശ്രീകുമാരന്‍ തമ്പി

പശ്ചിമ ബംഗാളിൽ നുഴഞ്ഞുകയറ്റക്കാരെ നാടുകടത്താനുള്ള ശ്രമങ്ങൾ ശക്തമാക്കി സുവേന്ദു സർക്കാർ  :  എല്ലാ ജില്ലകളിലും തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.